ആരൊരുവന്‍ ഈ ലോകത്തെ ഭഗവാന്റെ മായാശക്തിയുടെ പ്രകടിതരൂപം മാത്രമാണെന്നറിയുന്നുവോ, അയാള്‍ ആ മായയില്‍ സ്വയം നഷ്ടപ്പെടുന്നില്ല. അയാളും സുഖാസ്വാദനത്തിനുളള ആസക്തി ഇല്ലാത്തതുകൊണ്ട് കര്‍മ്മങ്ങള്‍ അയാളെ ബന്ധിക്കുന്നില്ല. അങ്ങനെ ജനനമരണങ്ങളില്‍ നിന്നും അയാള്‍ മോചിതനാവുന്നു. ഭഗവദ്‍ഭക്തന് കുലാഭിമാനമോ ധനാഭിമാനമോ ഇല്ല. തന്റെ സ്വത്തുക്കളെ അധീനത്തില്‍ വച്ചുകൊണ്ടിരിക്കുന്നതിന്റെ ദുരിതവും അയാള്‍ക്ക് അനുഭവിക്കേണ്ടതില്ല. സദാ ഭഗവല്‍സ്മരണയില്‍ ജീവിക്കുന്നതുകൊണ്ട് അയാളില്‍ അജ്ഞാനത്തിന്റെ തീവ്രജ്വരം ഇല്ലാതാകുന്നു. ഭഗവദ്‍നാമം ഹൃദയത്തില്‍ സിംഹാസനസ്ഥമാകയാല്‍ എല്ലാ പാപങ്ങളും അയാളില്‍ ഇല്ലാതാവുന്നു.
No comments:
Post a Comment