Wednesday, June 13, 2018

രാജസമായ ആഹാരങ്ങളുടെ ലക്ഷണങ്ങള്‍
1. അതികടു- ഏറ്റവും കയ്പ്പുള്ളവ എന്നര്‍ത്ഥം- വേപ്പ് എന്ന ചെടിയുടെ ഇല മുതലായവ.
(വായനക്കാര്‍ ശ്രദ്ധിക്കുക- 'കടു' എന്ന പദത്തിന് എരുവ് എന്നാണ് സംസ്‌കൃതഭാഷയില്‍ അര്‍ത്ഥം. പക്ഷേ ഇവിടെ കയ്പ് 
എന്ന പദമാണ് സ്വീകരിക്കേïത് എന്ന് ആചാര്യന്മാര്‍ പറയുന്നു).
2. അത്യമ്ലം- ഏറ്റവും പുളിരസമുള്ളത്. ചെറുനാരങ്ങ മുതലായവ.
3. അതിലാവണം- സഹിക്കാന്‍ കഴിയാത്തവിധം ഉപ്പ് ചേര്‍ത്ത കറികള്‍.
4. അത്യുഷ്ണം- സഹിക്കാന്‍ കഴിയാത്ത, വായയില്‍ ഒഴിക്കാന്‍ കഴിയാത്ത ചൂടുള്ള പദാര്‍ത്ഥങ്ങള്‍.
5. അതിതീക്ഷ്ണം- കുരുമുളക്, കപ്പല്‍മുളക് മുതലായ എരുവുള്ള പദാര്‍ത്ഥങ്ങളും അവ ഏറ്റവും ചേര്‍ത്തു നിര്‍മിച്ച കറികളും.
6. അതിരൂക്ഷം- എണ്ണ തീരെ ചേര്‍ക്കാതെയും, കരിഞ്ഞതും വരïതുമായ പദാര്‍ത്ഥങ്ങള്‍.
7. വിദാഹിനഃ- ആഹാരം കഴിക്കുമ്പോള്‍, കണ്ഠവും വയറും കത്തുന്നതുപോലെ തോന്നിക്കുന്ന പദാര്‍ത്ഥങ്ങള്‍- കായം, ഉള്ളി മുതലായവ.
രാജസാഹാരങ്ങള്‍ കഴിച്ചാലുണ്ടാകുന്ന ഫലം
(17-19)
1. ദുഃഖപ്രദം- ഭക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന ദുഃഖം, വയറുവേദന, തികട്ടല്‍ മുതലായവ.
2.  ശോകപ്രദം- പിന്നീടുണ്ടായേക്കാവുന്ന ഛര്‍ദ്ദി, അതിസാരം മുതലായവകൊണ്ടുള്ള ദുഃഖം.
3. ആമയപ്രദം- വയറ്റില്‍ വ്രണം മുതലായ രോഗങ്ങള്‍ ഉണ്ടാക്കും.
താമസസ്വഭാവികളുടെ 
ആഹാരങ്ങള്‍ (17-10)
1. യാതയാമം- പകുതി വെന്ത ചോറും കറികളും മാത്രമേ അവര്‍ ഭക്ഷിക്കുകയുള്ളൂ. മറ്റു ചിലര്‍ പാ
കം ചെയ്തതിനുശേഷം ഒരു യാമം- 3 മണിക്കൂര്‍... നാഴിക കഴിഞ്ഞതിനുശേഷമേ ഭക്ഷിക്കുകയുള്ളൂ.
2. ഗതരസം- വേറെ ചിലര്‍ അധികം വെന്ത് സ്വാഭാവികരസം നഷ്ടപ്പെട്ട പദാര്‍ത്ഥങ്ങളാണ് കഴിക്കുന്നത്. വേറെ ചിലര്‍ ഉണങ്ങിയതോ അഴുകിയതോ ആയ പഴങ്ങള്‍ മുതലായവയായിരിക്കും ആഹരിക്കുക.
3. പൂതി- ദുര്‍ഗ്ഗന്ധം വീശുന്ന മാംസം, മത്‌സ്യം, മുട്ട, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവയാണ് ആഹരിക്കുക.
4. പര്യുഷിതം- ഒരു ദിവസം മുമ്പേ പാകംചെയ്തു സൂക്ഷിച്ച ചോറും കറികളും മാത്രമേ ഭക്ഷിക്കുകയുള്ളൂ. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ബാഹ്യമായി വളിച്ചുപോകുകയോ ദുര്‍ഗന്ധം വരികയോ ഇല്ലായിരിക്കാം. വൈദ്യശാസ്ത്രത്തില്‍ നിര്‍ദ്ദേശിച്ച ഗുണം, വീര്യം, പ്രഭാവം ഇവ നഷ്ടപ്പെടും എന്ന് തീര്‍ച്ചയാണ്.
5. ഉച്ഛിഷ്ടം- താന്‍തന്നെയോ, വേറെ വല്ലവരുമോ ആഹാരം കഴിച്ചതിന്റെ ശേഷം, ബാക്കിയായിരിക്കുന്ന ആഹാരം സാധാരണക്കാര്‍ ആര്‍ക്കും കഴിക്കാന്‍ തോന്നുകയേ ഇല്ല. പക്ഷേ താമസസ്വഭാവികള്‍ മാത്രം അവ കഴിക്കും...janmabhumi

No comments: