Thursday, June 07, 2018

ധര്‍മമാര്‍ഗങ്ങളെ പാലിച്ച്‌ ജീവിച്ചാല്‍ പ്രകൃതി നിങ്ങളെ ക്ഷോഭിപ്പിക്കുകയില്ല. രോഗവും ദുഃഖവും നിങ്ങളെ കാര്‍ന്നുതിന്നുകയില്ല. എന്തായാലും ഇതുവരെയുള്ള ജീവിതം നാം നമുക്ക്‌ തോന്നിയതുപോലെ ജീവിച്ചു. വിലപിടിച്ച സമയങ്ങള്‍ പാഴാക്കിക്കളഞ്ഞു. കഴിഞ്ഞുപോയത്‌ കഴിഞ്ഞുപോകട്ടെ. ഇനിയുള്ള ജീവിതമെങ്കിലും നമുക്ക്‌ പരിശുദ്ധമാക്കി തീര്‍ക്കേണ്ടേ? ഈ പരിവര്‍ത്തനത്തിനുവേണ്ടിയാണ്‌ നമുക്ക്‌ താങ്ങായി നില്‍ക്കുന്ന കാലശക്തി നിങ്ങളെ തഥാതന്റെ സമീപത്ത്‌ എത്തിച്ചിരിക്കുന്നത്‌.

ജീവിതത്തില്‍ കുറേ ആഗ്രഹങ്ങളും പ്രതീക്ഷകളും കൂട്ടിവച്ച്‌ അത്‌ കൈവരാത്തതിലുള്ള ദുഃഖമാണ്‌ ഇന്ന്‌ നമ്മുടെയെല്ലാം പൊതുമുതല്‍. ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ചോ നാം ആശ്രയിക്കേണ്ട ധര്‍മമാര്‍ഗങ്ങളെക്കുറിച്ചോ നാം മനസ്സിലാക്കിയിട്ടില്ല. നമ്മുടെ ധര്‍മത്തെ തിരിച്ചറിഞ്ഞ്‌ അതിലേക്ക്‌ കാലെടുത്തുവയ്ക്കുക മാത്രമാണ്‌ നമുക്കെല്ലാവര്‍ക്കും രക്ഷാമാര്‍ഗ്ഗം. അപ്രകാരം പുതിയ ഒരു ജീവിതത്തെ സ്വീകരിക്കാനുള്ള മനഃസ്ഥിതി നാം ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ. കാലം നമ്മളെ അനുകൂലിക്കട്ടെ.
- തഥാതന്‍

No comments: