Saturday, June 02, 2018

ഇന്നത്തെ വിദ്യാര്‍ത്ഥിസമൂഹവും യുവതലമുറയും നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം. തങ്ങളുടെ മക്കള്‍ പഠിച്ച് വലിയവരാകണമെന്ന ആഗ്രഹത്തോടെ മോഹന സ്വപ്‌നങ്ങളും താലോലിച്ചുകൊïാണ് മാതാപിതാക്കള്‍ ഓരോ കുട്ടിയേയും വിദ്യാലയങ്ങളിലേക്കയയ്ക്കുന്നത്. എന്നാല്‍ അവിടെ  അവര്‍ ചീത്ത കൂട്ടുകെട്ടില്‍പ്പെട്ട് തങ്ങളുടെ ലക്ഷ്യം മറന്ന് ഗുരുതരമായ ദുഃശീലങ്ങള്‍ക്ക് അടിമകളാകുന്നു. ജീവിത മൂല്യങ്ങളെക്കുറിച്ചും നല്ല ശീലങ്ങളെക്കുറിച്ചും ശരിയായ ശിക്ഷണം ഇളം പ്രായത്തില്‍ തന്നെ മാതാപി
താക്കളില്‍ നിന്ന് ലഭിക്കാത്തതാണ് ഇത്തരം വഴിതെറ്റലിന് പ്രധാന കാരണം. അല്‍പസമയത്തേയ്ക്ക് എല്ലാം മറക്കുവാനും സുഖമെന്ന തോന്നലുളവാക്കുവാനും  ലഹരിവസ്തുക്കള്‍ സഹായിച്ചേയ്ക്കാം. എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക വഴി ശരീരത്തിന്റെയും മനസ്സിന്റേയും ഓജസ്സും തേജസ്സും  നഷ്ടപ്പെട്ട് ആരോഗ്യം തകര്‍ന്ന് അവര്‍ സ്വയം നശിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ, മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായി തീരേïവര്‍, രാജ്യത്തിന്റെ അഭിമാനമായി വളരേïവര്‍, സ്വയം നശിക്കുന്നു, മറ്റുള്ളവരെയും ദ്രോഹിക്കുന്നു. ലഹരിവസ്തുക്കളില്‍ നിന്ന് സുഖം കിട്ടുമെന്നത് അവരുടെ തോന്നല്‍ മാത്രമാണ്. കള്ളിലും കഞ്ചാവിലും സിഗരറ്റിലുമാണോ ആനന്ദം? ബാഹ്യവസ്തുക്കളില്‍നിന്ന് ആനന്ദം നേടാന്‍ ശ്രമിക്കുന്നത്, തീ കൂട്ടാന്‍ വേïി മിന്നാമിനുങ്ങിനെ പിടിച്ച് ഊതുന്നതുപോലെയാണ്. അതുപോലെ തന്നെ ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ട് സുഖഭോഗങ്ങളിലും അന്ധമായ അനുകരണങ്ങളിലും അവര്‍ ആസക്തരാകുന്നു. സത്സ്വഭാവികളായ കുട്ടികള്‍ പോലും അത്തരം ചീത്തക്കൂട്ടുകെട്ടില്‍ പെട്ട് സ്വയം നശിക്കുന്നു. 
ഇതു പറയുമ്പോള്‍ അമ്മ ഒരു സംഭവം ഓര്‍ക്കുന്നു. ഒരു ഗ്രാമത്തില്‍ നന്നായി പഠിച്ചിരുന്ന ഒരു കുട്ടിയുïായിരുന്നു. എല്ലാ വര്‍ഷവും സ്‌കൂളില്‍ ഒന്നാം റാങ്ക് അവനായിരിക്കും. യാതൊരു ദുശ്ശീലമോ, അനാവശ്യച്ചെലവോ അവനില്ല. അമ്മയോ അച്ഛനോ പോക്കറ്റ്മണി കൊടുത്താല്‍ അവന്‍ ചോക്ലേറ്റും ഐസ്‌ക്രീമും മറ്റും വാങ്ങിക്കഴിക്കില്ല. ആ പൈസ അവന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ കൊടുക്കും. അല്ലെങ്കില്‍ സാധുകുട്ടികള്‍ക്ക് യൂണിഫോമോ പുസ്തകമോ വാങ്ങിക്കൊടുക്കും. അവന്റെ സ്വഭാവവും സാമര്‍ത്ഥ്യവും കï് എല്ലാവര്‍ക്കും അവനെ വലിയ കാര്യമായി. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അവന്‍ കണ്ണിലുണ്ണിയാണ്. ഒരു ദിവസം ചില സഹപാഠികള്‍ അവനെ നിര്‍ബ്ബന്ധിച്ച് ഒരു സിനിമയ്ക്ക് കൊïുപോയി. തിരിച്ചുവരുന്ന വഴിയ്ക്ക് അവര്‍ സിഗരറ്റു വലിച്ചു. അവനെയും സിഗരറ്റ് വലിക്കാന്‍ നിര്‍ബ്ബന്ധിച്ചു. വേïെന്നു പറഞ്ഞപ്പോള്‍, ഇന്നത്തേയ്ക്കു മാത്രം, ഒരു പ്രാവശ്യം പുകവലിച്ചുനോക്കൂ എന്നുപറഞ്ഞു. ഒരു പ്രാവശ്യം വലിച്ചപ്പോള്‍, വീïും അതുചെയ്യാന്‍ പ്രേരിപ്പിച്ചു.
ഒന്നോ രïോ പ്രാവശ്യം പുകവലിക്കുന്നതില്‍ തെറ്റില്ലെന്ന് വിചാരിച്ചു. അങ്ങനെ ഒരു സിഗരറ്റ് മുഴുവന്‍ വലിച്ചു. പിന്നെ രïായി, മുഴുവന്‍ പാക്കറ്റായി.പിന്നീടൊരിക്കല്‍ അവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവന്‍ കള്ളുഷാപ്പിലേയ്ക്കു പോയി, കുടിച്ചു. ക്രമേണ പുകവലിയും മദ്യപാനവും, കഞ്ചാവും ശീലമായി. അതിനുള്ള പണത്തിനായി വീട്ടില്‍ വഴക്കിടുക പതിവായി. എന്നും രാവിലെ അച്ഛനമ്മമാരുടെ കാലുതൊട്ട് തൊഴുതിട്ട് സ്‌കൂളിലേയ്ക്ക് പോയിരുന്ന അവന്‍ പിന്നീട് അവരോട് യാതൊരു ബഹുമാനവും കാണിക്കാതായി. ദിവസവും വഴക്കുകൂടി വീട്ടില്‍നിന്നു പണം വാങ്ങും. എത്ര കിട്ടിയാലും മതിയാകാതായി. പഠിത്തത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ടു. തോല്‍വിയായി. സ്വന്തം വീട്ടിലും നാട്ടുകാരുടെ അടുത്തുനിന്നും മോഷ്ടിക്കാനും പിടിച്ചുപറിക്കാനും തുടങ്ങി. ഒരിക്കല്‍ ലഹരി കുത്തിവച്ച് സ്വബോധമില്ലാതെ ഒരാളെ ആക്രമിച്ചു, അയാള്‍ മരിച്ചു. അതിന് ജയില്‍ ശിക്ഷ ലഭിച്ചു. നേരത്തെ ആ ചെറുപ്പക്കാരന്‍ നാട്ടുകാര്‍ക്കും, അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും കണ്ണിലുണ്ണിയായിരുന്നു. പിന്നീട് കള്ളനും, റൗഡിയും സാമൂഹ്യദ്രോഹിയുമായപ്പോള്‍ അവരൊക്കെ അവനെവെറുത്തു.
കൂട്ടുകെട്ട് ലിഫ്റ്റ് പോലെയാണ്. ലിഫ്റ്റ് നമ്മളെ മുകളിലേയ്ക്കു കൊïുപോകാം, താഴോട്ടും കൊïുപോകാം. അത്, നമ്മള്‍ ഏതു ബട്ടന്‍ അമര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുപോലെ നല്ല കൂട്ടുകെട്ട് നമ്മളെ പുരോഗതിയിലേയ്ക്കും, നല്ല ഭാവിയിലേയ്ക്കും നയിക്കും. ചീത്തക്കൂട്ടുകെട്ട് അധഃപതനത്തിലേയ്ക്കും, നാശത്തിലേയ്ക്കും നയിക്കും. നടപ്പാതയില്‍ ഒരിടത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതു കïാല്‍ അവിടെയെത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചു വഴി മാറിനടക്കും. അതുപോലെ സത്സ്വഭാവികളല്ലാത്തവര്‍ കൂട്ടുകൂടാന്‍ വന്നാല്‍ നമ്മള്‍ വിവേകപൂര്‍വ്വം വഴിമാറിപ്പോകണം. 
മനസ്സ് വെള്ളംപോലെയാണ്. താഴോട്ടൊഴുകുകയാണ് വെള്ളത്തിന്റെ സ്വഭാവം. അതുപോലെ നമ്മുടെ മനസ്സിന്റെ സ്വാഭാവം പ്രലോഭനങ്ങളുടെ വഴിയേ പോകുക എന്നതാണ് എന്നാല്‍ സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ വെള്ളം  നീരാവിയായി മുകളിലേയ്ക്കുയരുന്നു. അതുപോലെ വിവേകബുദ്ധിയാകുന്ന സൂര്യന്‍ മനസ്സിനെ തെറ്റായ മാര്‍ഗങ്ങളില്‍ പോകാന്‍ അനുവദിക്കാതെ, അതിനെ നല്ല വഴിയ്ക്കു നയിക്കുന്നു. ജീവിതത്തില്‍ 'നോ' എന്ന് പറയേïിടത്ത് 'നോ' എന്നു പറയാനും, 'യെസ്' എന്നുപറയേïിടത്ത് 'യെസ്' എന്നു പറയാനുമുള്ള വിവേകവും ധീരതയും നമുക്കുïാകണം. അതാണ് ഒരു വിദ്യാര്‍ത്ഥി, ഒരു യുവാവ് ഏറ്റവും ആദ്യം ആര്‍ജ്ജിക്കേï ഗുണം. നമ്മുടെ ഇളം തലമുറ അതിനുള്ള കരുത്തുനേടി ശോഭനമായ ഉയരങ്ങളില്‍ എത്തട്ടെ...amma

No comments: