അശനാപിപാസേമേ സോമ്യ വിജാനീഹീതി, യത്രൈതത് പുരുഷോളശിശിഷതി നാമാപ ഏവ തദശിതം നയന്തേ, തദ് യഥാ ഗോനായോളശ്വനായ: പുരുഷനായ ഇത്യേവം തദപ ആചക്ഷതേളശനായേതി, തത്രൈത് ശുങ്ഗമുത്പതിതം സോമ്യ വിജാനീഹി, നേദമമൂലം ഭവിഷ്യതീതി.
അല്ലയോ സൗമ്യ, വിശപ്പിനേയും ദാഹത്തേയും പറ്റി ഞാന്‍ പറയുന്നത് അറിയുക. ഒരു മനുഷ്യന്‍ വിശക്കുന്നു, ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ അയാള്‍ മുമ്പ് കഴിച്ച ഭക്ഷണത്തെ അപ്പുകള്‍ ദ്രവമാക്കി നയിക്കുന്നു എന്നറിയണം. ഗോക്കളെ നയിക്കുന്നവന്‍ ഗോനായകന്‍ എന്നും അശ്വങ്ങളെ നയിക്കുന്നവന്‍ അശ്വനായകനെന്നും പുരുഷനെ നയിക്കുന്നവന്‍ പുരുഷനായകനെന്നും പറയുന്നത് പോലെ അപ്പുകളെ നയിക്കുന്നവന്‍ അശാനായകന്‍ എന്ന് പറയുന്നു. അതിനാലാണ് ശരീരമാകുന്ന അങ്കുരം ഉïായിട്ടുള്ളത് എന്നറിയുക. ഇത് ഒരു മൂലമില്ലാത്തതായിരിക്കില്ല.അന്നം മുതലായ കാര്യകാരണ പരമ്പര കൊï് ജഗത്തിന്റെ മൂലമായ സത്തിനെ കാണിച്ച് കൊടുക്കാനായാണ് ഈ വിവരണം. മുന്‍പ്കഴിച്ച അന്നം ദഹിച്ചതു കൊïാണ് ഒരാള്‍ വിശക്കുന്നു എന്ന് പറയുന്നത്.
അപ്പുകള്‍ അന്നത്തെ രസാദികളുടെ രൂപത്തിലാക്കി മാറ്റി എന്നു മനസ്സിലാക്കണം. അന്നത്തെ ഇങ്ങനെ നയിക്കുന്നതിനാലാണ് അപ്പുകളെ ആശനായന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ അന്നത്തില്‍ നിന്നാണ് ശരീരമാകുന്ന അങ്കുരം ഉïാകുന്നത്. ഒരു ചെറിയ വിത്ത് പൊട്ടി മുളച്ചാണ് വലിയ മരമായി തീര്‍ന്ന് അതിന്റെ വേരുകളില്‍ ഉറച്ച് നില്‍ക്കുന്നത്. അതുപോലെ കാര്യമായ അങ്കുര രൂപത്തിലുള്ള ഈ ശരീരത്തിനും കാരണമായ ഒരു വേര് ഉïായിരിക്കും.തസ്യ ക്വ മൂലം സ്വാദന്യത്രാ ന്നാദേവമേവ ഖലു സോമ്യാന്നേന ശുങ്ഗേനാപോ മൂലമന്വിച്ഛ, അദ്ഭി: സോമ്യ ശുങ്ഗേന തേജോമൂലമന്വിച്ഛ, തേജസാ സോമ്യ ശുങ്‌ഗേന സന്മൂല മന്വിച്ഛ, സന്മൂലാ: സോമ്യേമാ: സര്‍വ്വാ: പ്രജാ: സദായതനാ: സത് പ്രതിഷ്ഠാ:
അതിന് അന്നത്തിലല്ലാതെ വേറെ എവിടെയാണ് മൂലം ഉïാവുക. ഇപ്രകാരം അന്നമാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ അപ്പുകളേയും അപ്പുകളാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ തേജസ്സിനേയും തേജസ്സാകുന്ന അങ്കുരം കൊï് അതിന്റെ മൂലമായ സത്തിനേയും അറിയുക. ഈ ജീവികള്‍ക്കെല്ലാം മൂലമായത് ആ സത്താണ്. അവ ആ സത്തിനെ ആശ്രയിച്ച് നില്‍ക്കുകയും അതില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു.
ശ്വേതകേതുവിന്റെ ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഈ മന്ത്രം. ശരീരം ഒരു അങ്കുരം പോലെ മൂലം ഉള്ളതാണെങ്കില്‍ അതിന്റെ മൂലം എന്താണ് എന്നതാണ് ചോദ്യംകാര്യത്തില്‍ നിന്നും കാരണത്തെ അറിയുക എന്ന രീതിയാണ് ഇവിടെ പറയുന്നത്. ശരീരത്തിന്റെ മൂലം അന്നമാണ്. അന്നരസത്തില്‍ നിന്ന് രക്തം, മാംസം, രേതസ്സ്, അസ്ഥി, മജ്ജ, ശുക്ലം/ ശോണിതം എന്നിവയുïാകുന്നു. പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ശോണിതവും ചേര്‍ന്നാണ് സന്താനം ഉïാകുന്നത്. ഈ ശരീരം അന്നത്തിന്റെ കാര്യമാണ്. അന്നത്തിന് കാരണം അപ്പുകളും അതിന് കാരണം തേജസ്സും തേജസ്സിന് കാരണം സത്തുമാണ്. സത്തിന് ഉïാകലും നശിക്കലുമില്ല. അതിനാല്‍ അത് പരമകാരണമാണ്. ഈ ജഗത് സത്തില്‍ നിന്ന് ഉïായി അതില്‍ നിലനിന്ന് അതിലേക്ക് തന്നെ ലയിക്കുന്നു. പ്രതിഷ്ഠ എന്ന വാക്കിന് ഇവിടെ ലയം എന്നാണ് അര്‍ത്ഥം.
അന്നം, അപ്പ്, തേജസ്സ് എന്നിവയെ ആദ്യം കാരണമെന്ന് പറഞ്ഞുവെങ്കിലും ഇവയൊക്കെ കാര്യമാണെന്ന് പിന്നെ ചൂïിക്കാട്ടി. ഇവയ് ക്കെല്ലാം ഉല്‍പ്പത്തിയും വിനാശവുമുï്. അങ്ങനെയുള്ളവയ്ക്ക് എന്നും കാരണമായി നില നില്‍ക്കാനാവില്ല. സത്ത് മാത്രമാണ് യാതൊരു മാറ്റവുമില്ലാതെ എന്നും നില നില്‍ക്കുന്ന പരമകാരണം.
സ്വാമി അഭയാനന്ദ
No comments:
Post a Comment