ബ്രഹ്മത്തെ എങ്ങനെ അറിയാന്‍ കഴിയും. ദേവന്മാര്‍ ബ്രഹ്മത്തെ അറിഞ്ഞ ഒരു കഥയാണ് കേനോപനിഷത്തിലെ മൂന്നാം ഖണ്ഡത്തില്‍. പണ്ടൊരിക്കല്‍ ദേവാസുര യുദ്ധം നടന്നു. യുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു. വിജയത്തില്‍ മതിമറന്ന ദേവന്മാര്‍ തങ്ങളുടെ മഹത്വം കൊണ്ടാണ് വിജയിച്ചതെന്നു കരുതി. വിജയഫലം നല്‍കിയ ബ്രഹ്മത്തെ മറന്നു. അപ്പോള്‍ അവരുടെ മുന്നില്‍ തേജസ്വരൂപമായ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു. അവരുടെ വിചാരത്തെ അറിഞ്ഞ ബ്രഹ്മമാണ് അ യക്ഷരൂപത്തില്‍ വന്നതെന്ന് ദേവന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ അഗ്നിയോട് പറഞ്ഞു. ആ യക്ഷം ആരാണെന്ന് അറിഞ്ഞുവരാന്‍, അഗ്നി സമ്മതിച്ചു.
അഗ്നി അഹങ്കാരത്തോടെ നേരിട്ടുചെന്ന് ആരാണെന്ന് ചോദിച്ചു. അപ്പോള്‍ നീ ആരെന്ന് തിരിച്ചു ചോദിച്ചു. ഞാന്‍ അഗ്നിയാണ്, ജാതവേദസ് എന്നപേരില്‍ പ്രസിദ്ധനാണ്. എന്താണ് നിന്റെ വീര്യം എന്ന് വീണ്ടും അഗ്നിയോട് ചോദ്യം. ഭൂമിയിലുള്ള എല്ലാറ്റിനേയും എനിക്ക് ദഹിപ്പിക്കാന്‍ കഴിയും. യക്ഷം അഗ്നിക്ക് ഒരു പുല്‍ക്കൊടി ഇട്ടുകൊടുത്തു ദഹിപ്പിക്കാന്‍ പറഞ്ഞു. അഗ്നി എല്ലാ ശക്തിയോടുംകൂടി നോക്കിയിട്ടും പുല്ലിനെ ദഹിപ്പിക്കാനായില്ല. അഗ്നി പരാജയപ്പെട്ട് മടങ്ങി.
ഈ യക്ഷം എന്താണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞില്ലെന്ന് മടങ്ങിവന്നു പറഞ്ഞു. അപ്പോള്‍ ദേവന്മാര്‍ വായുവിനെ പറഞ്ഞുവിട്ടു. ആകാശത്തിലും സഞ്ചരിക്കുന്ന മാതരിശ്വാവായ തനിക്ക് എന്തിനേയും എടുത്ത് പറപ്പിക്കുവാന്‍ കഴിയുമെന്ന് പറഞ്ഞപ്പോള്‍ യക്ഷം ഒരു പുല്‍ക്കൊടി ഇട്ടുകൊടുത്തു. വായുവിന് അതിനെ എടുക്കാനോ അനക്കാനോ ആയില്ല.
പരാജയപ്പെട്ട വായുവും പറഞ്ഞു തനിക്ക് യക്ഷത്തെ അറിയാനായില്ലെന്ന്. പിന്നീട് ഇന്ദ്രന്റെ ഊഴമായിരിന്നു. വലിയ അഭിമാനത്തോടെ ചെന്ന ഇന്ദ്രനോട് സംസാരിക്കാതെ യക്ഷം പെട്ടെന്ന് മറഞ്ഞു. അന്തംവിട്ട് നിന്ന ഇന്ദ്രന് മുന്നില്‍ ഉജ്ജ്വലശോഭയോടുകൂടി ഹൈമവതിയും ഉമയുമായ ദേവി തന്റെ സ്ത്രീരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദ്രന്‍ ദേവിയോട് ആ യക്ഷം ആരായിരുന്നുവെന്ന് ചോദിച്ചു. അത് ബ്രഹ്മമായിരുന്നുവെന്നും ദേവന്മാര്‍ക്ക് വിജയം നല്‍കിയത് ബ്രഹ്മമാണെന്നും ദേവി അറിയിച്ചു. (ദേവിയുടെ ഉത്തരം നാലാം ഖണ്ഡത്തിലാണ്)
തത്വത്തെ കഥാരൂപത്തില്‍ അവതരിപ്പിച്ചതാണ് ഇവിടെ. ബ്രഹ്മം നമ്മുടെ ബുദ്ധികൊണ്ടുപോലും അറിയാന്‍ സാധിക്കാത്തതാണെന്ന് പറഞ്ഞതിനാല്‍ മന്ദബുദ്ധികള്‍ അത് ഇല്ലാത്തതാണെന്ന് കരുതും. ആ തെറ്റിദ്ധാരണയെ നീക്കാനാണ് ഈ കഥ. ഇന്ദ്രാദി ദേവന്മാര്‍ക്ക്‌പോലും അറിയാന്‍ നേരിട്ട് കഴിയാതിരുന്നതിനാല്‍ ബ്രഹ്മത്തെ അറിയണമെങ്കില്‍ നമ്മുടെ അഹന്തയും മറ്റും വെടിയണമെന്ന് കാണിക്കുന്നു. ബ്രഹ്മത്തെ അറിയാന്‍ വളരെ പ്രയാസമുണ്ടെന്ന് കാണിക്കാനാണ് ഈ കഥ എന്നും പറയാം. മറ്റ് അധികാരികള്‍ക്കായി സഗുണബ്രഹ്മോപനവിധിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കാനാണെന്നും കരുതാം. ദേവന്മാര്‍ വിജയത്തില്‍ അഹങ്കരിച്ചപോലെ നമ്മളും ഞാന്‍ കേമന്‍, ഞാന്‍ ചെയ്യുന്നു എന്നൊക്കെ അഭിമാനിക്കാറുണ്ടല്ലോ. ഇത് തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ ചരിതം.
ബ്രഹ്മത്തെ അറിഞ്ഞവരുടെ ശ്രേഷ്ഠതകൂടി നമുക്ക് ഇവിടെ കാണാം. ബ്രഹ്മവിദ്യയ്ക്കുള്ള സ്തുതിയാണ് ഇവിടെ. ഇന്ദ്രനും അഗ്നിയും വായുവും ശ്രേഷ്ഠരായത് ബ്രഹ്മത്തിനടുത്തെത്തുകയും അറിയാന്‍ പ്രയത്‌നിക്കുകയും ചെയ്തതിനാലാണ്. ബ്രഹ്മത്തെ അറിയാനുള്ള താല്‍പര്യം ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണ്. എല്ലാവര്‍ക്കും തോന്നാറില്ല.
സര്‍വസാക്ഷിയും സര്‍വഭൂതങ്ങളുടെയും കരണങ്ങളെ പ്രേരിപ്പിക്കുന്നതുമായ ബ്രഹ്മം ദേവന്മാരുടെ അറിവില്ലായ്മയെ നീക്കാന്‍ വളരെ അനുകമ്പയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് ആചാര്യസ്വാമികള്‍ പറയുന്നു. ദേവന്മാരുടെ മിഥ്യാഭിമാനം നീക്കി അനുഗ്രഹിക്കണമെന്ന് കരുതിയാണ് അത്ഭുതകരമായ മഹാരൂപത്തെ സ്വീകരിച്ചത്. യക്ഷം എന്നതിന് ‘പൂജ്യമായ വലിയ ഭൂതം’ എന്നാണ് അര്‍ത്ഥം. അഗ്നി, വായു, ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരെ ചിത്രീകരിച്ചത് നമ്മുടെ ഇന്ദ്രിയങ്ങളുടെയും അന്തഃകരണത്തിന്റെയും പ്രതിനിധികളായാണ്. ഉമ ഹൈമവതി എന്ന വിദ്യാസ്വരൂപിണിയാണ്. ബ്രഹ്മത്തെക്കുറിച്ച് അറിവ് ഇന്ദ്രന്‍ നേടുന്നത് അവിടെ നിന്നുതന്നെ. സര്‍വജ്ഞനായ
ഈശ്വരനോട് കൂടി ഇരിക്കുന്നതിനാല്‍ യക്ഷം ആരാണെന്ന് പറഞ്ഞുതരാന്‍ ദേവിക്ക് സാധിക്കുമെന്ന് ഇന്ദ്രന് ഉറപ്പുണ്ടായിരുന്നു...janmabhumi
No comments:
Post a Comment