ഈശ്വരനെ അറിയുക. പഞ്ചഭൂതങ്ങളില്‍ ഓരോന്നിന്റെയും സാത്വികാംശം കൊണ്ട് അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും(കാത്,ത്വക്ക്,നേത്രം,നാക്ക്,മൂക്ക്) എല്ലാറ്റിന്റെയും ചേര്‍ന്ന് സമഷ്ട്ടിസാത്വികാംശം കൊണ്ട് മാനോബുധി ചിത്ത അന്തക്കരണങ്ങളും ഉണ്ടായി. ഓരോന്നിന്റെയും രാജസാംശം കൊണ്ട് വാക്ക്, പാണി, പാദം, ജനനേന്ദ്രിയം, വിസര്‍ജനെന്ദ്രിയം എന്നീ കര്‍മെന്ദ്രിയങ്ങളും സമഷ്ടിരാജസാംശംകൊണ്ട് പഞ്ചപ്രാണനും ഉണ്ടായി. താമസാംശം പഞ്ചഭൂതങ്ങളില്‍ ഓരോന്നിലും മറ്റുനാലിന്റെയും അംശങ്ങള്‍ ചേര്‍ന്ന പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങള്‍ ആകുന്നു. ഇവയില്‍ ഓരോന്നിലും നിന്ന് പ്രത്യേകം ബ്രഹ്മാണ്ടങ്ങളും അവയില്‍ പതിനാലു ലോകങ്ങളും അതില്‍ ഭൂമിയും ഉണ്ടായി. ഭൂമിയില്‍ നിന്ന് പലവിധത്തില്‍ പലവ ജന്മമെടുത്തു. അതിന്‍റെ ശരീരത്തില്‍ അഭിമാനമുള്ള ജീവനും ബ്രഹ്മാണ്ടശരീരമായ ഈശ്വരനും(സമഷ്ട്ടി ശരീരാഭിമാനി) ഇപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശങ്കരാചാര്യരുടെ "തത്വബോധ"ത്തില്‍ പറയുന്നു. അതിനാല്‍ ജീവനും ഈശ്വരനും തമ്മില്‍ ഭേദചിന്ത പാടില്ല. ആത്മാവ് സ്ഥൂല, സൂക്ഷ്മ, കാരനഷരീരങ്ങളില്‍നിന്ന് ഭിന്നമായതും അന്നമയവും പ്രാണമയവും മനോമയവും വിജ്ഞാനമയവും ആനന്ദമയവുമായ കോശങ്ങളില്‍ നിന്ന് അതീതമായതും ജാഗ്രത്,സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ക്ക് സാക്ഷിയായതുമായ സച്ചിദാനന്ദ സ്വരൂപമാണ്. മൂന്നുകാലത്തും നിലനില്‍ക്കുന്ന(സദ്) അറിവ് സ്വരൂപമായ(ചിത്) സുഖഭാവ(ആനന്ദ) ത്തിലുല്ലതാണ് താനെന്നു അറിയണം. സാധകനുവേണ്ട ഗുണങ്ങളെക്കുറിച്ച് ആചാര്യര്‍ പറയുന്നു. നിത്യവും അനിത്യവുമായ ഏതൊക്കെയെന്ന് വേര്‍തിരിച്ചറിയാനുള്ള വിവേകം; ഇഹലോകത്തില്‍ എന്തെങ്കിലും സുഖഭോഗങ്ങള്‍ അനുഭവിക്കനമെന്നോ സ്വര്‍ഗ്ഗം കിട്ടണമെന്നോ ഉള്ള ആഗ്രഹമില്ലായ്മ, ക്ഷമ, ദമം, സ്വധര്‍മാനുഷ്ട്ടാനം, സുഖ:ദുഖാധി വിപരീതഭാവങ്ങളെ സ്വീകരിക്കല്‍, ഗുരുവരം, ശാസ്ത്രവാക്യങ്ങളിലുള്ള ശ്രദ്ധ, മനസ്സിന്‍റെ ഏകാഗ്രത, മോക്ഷം വേണമെന്ന ആഗ്രഹം എന്നിവയാണവ. തത്വബോധം ഭാരതീയ ശാസ്ത്ര പഠനത്തിന്‍റെ ഒന്നാമത്തെ അദ്ധ്യായമായി കരുതിപ്പോരുന്നതാണ്. ആധ്യാത്മികതയുടെ അടിത്തറയാണിത്. ഇത് മനസിലാക്കി കഴിഞ്ഞാല്‍ പഴയ സങ്കല്പങ്ങള്‍ ഉള്ളതെല്ലാം പൊയ്ക്കൊള്ളണം, പിന്നെ ആ സംശയം വച്ചിരിക്കരുത്. ഈ ബാലപാഠം ഇല്ലാത്തതിന്‍റെ കുറവുകള്‍ ആണ് ഇന്നത്തെ അറിവില്ലായ്മയുടെ പ്രധാന കാരണം.ഇത് ശങ്കരാചാര്യ സ്വാമികളുടെ കൃതിയാണ്. എന്തെങ്കിലും ആരംഭിക്കുന്നതിനു മുന്‍പായി ഗുരുവന്ദനം, ഈശ്വര പ്രാര്‍ത്ഥന ഒക്കെ ചെയ്തിട്ടാണ് ആരംഭിക്കുക. ഇവിടെ ശങ്കരാചാര്യര്‍ ഗുരുവിനെ ധ്യാനിച്ച് കൊണ്ട്, നമസ്കരിച്ചു കൊണ്ട് ഗ്രന്ഥം ആരംഭിക്കുന്നു. ആദ്യത്തെ ഈ ശ്ലോകം മംഗള ശ്ലോകമായി അറിയപ്പെടുന്നു.ആ മംഗല ശ്ലോകത്തില്‍ തന്നെ കാര്യങ്ങള്‍ മനോഹരമായി പറഞ്ഞിട്ടുണ്ട്. "വാസുധേവേന്ദ്ര യോഗീന്ദ്രം നത്വാ ജ്ഞ്യാനപ്രദം ഗുരും മുമുക്ഷൂണാ൦ ഹിതാര്‍തായ തത്വഭോധോബിദീയതെ" യോഗീന്ദ്രം, യോഗ സാധനയുടെ ഫല ദാതാവ്.യോഗം ജീവ ബ്രഹ്മ ഐക്ക്യം, അത് എപ്പോഴാണ് ഈ യോഗം? ഇത് കേള്‍ക്കുമ്പോ നമുക്ക് തോന്നും മരണത്തിനു തൊട്ടു മുന്പ് അല്ലെങ്കില്‍ മരിച്ചതിനു ശേഷം, എന്നാല്‍ അങ്ങനെയല്ലാ എന്ന് ഗുരു പറയുന്നു. ഈ ഒരു ഐക്ക്യം ഇല്ലായ്മയാണ് അശാന്തി, അല്ലെങ്കില്‍ നമ്മുടെ ദുഖത്തിന് കാരണം. ജീവന്‍ അനാദിയാണ്, അനാദിയായ ജീവന് ദുഃഖം എന്നുള്ളത് അജ്ന്യാനത്തില്‍ നിന്നാണ്. ഈ അജ്ന്യാനതിന്റെ നാശനമാണ് യോഗം. അല്ലാതെ ഇത് മരണാനന്തര ബഹുമതിയല്ല. ആ യോഗത്തെ പ്രധാനം ചെയ്യുന്നവന്‍ യോഗീന്ദ്രന്‍. വിവേകാനന്ദ സ്വാമികളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഞാനീ വിശ്വത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഈ വിശ്വം വേറെ ഞാന്‍ വേറെ. ഇതിനെയാണ് ആചാര്യന്മാര്‍ ദ്വൈതം എന്ന് പറയുന്നത്. ഈ ദ്വൈതത്തെ അകറ്റി, അദ്വൈതത്തെ ആരാണോ പ്രധാനം ചെയ്യുന്നത്.ഞാന്‍ ഈ വിശ്വമാണ് എന്ന്. ഒരിക്കല്‍ ഒരു ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു ഗുരോ, ഈ സാക്ഷാത്കാരം എന്ന് പറഞ്ഞാല്‍ എന്താണ്? അപ്പൊ ഗുരു പറഞ്ഞു, ഒരു കൊടും കാട്ടില് അകപ്പെട്ടു കഴിഞ്ഞാല്‍ നിന്നെ ആരോ നോക്കുന്നു എന്ന ഒരു ഭാവനയാണ് സാക്ഷാത്കാരം. ഇതെകെട്ടു ശിഷ്യന് മനസിലായില്ല, ശിഷ്യന്‍ ചോദിച്ചു, കൊടും കാട്ടില്‍ അകപ്പെട്ട എന്നെ ആരുനോക്കാനാണ്? അപ്പൊ ഗുരു പറഞ്ഞു, കൊടും കാട്ടില്‍ അകപ്പെട്ട നിന്നെ ആ കാട്ടിലുള്ള കരിമ്പാറ കൂട്ടങ്ങളും, വൃക്ഷലതാതികളും നിന്നെ തുറിച്ചു നോക്കുന്നു എന്നാ ഒരു ഭാവം നിനക്കുണ്ടാവുന്ന ആ സമയമാണ് സാക്ഷാത്കാരം. അപ്പൊ ശിഷ്യന്‍ ചോദിച്ചു, ഗുരോ അത് ഭയം ജനിപ്പിക്കുന്നതല്ലേ?. ഗുരു പറഞ്ഞു, അതെ നിന്നെ സംബന്ധിച്ച് ഇപ്പോഴത് ഭയം ജനിപ്പിക്കുന്നതാണ്, കാരണം നിനക്കത് അന്യമാണ്, ഇന്ന് നമ്മളെ സംബന്ധിച്ച് പ്രകൃതി നമ്മളെ നോക്കുന്നത്,നമ്മളെ നോക്കുന്നു എന്ന് അറിയാറുണ്ട്. ഈ പ്രപഞ്ചവുമായിട്ടു ശരിയായ ഒരു സാമ്യപ്പെടലിനെയാണ് സാക്ഷാത്കാരം എന്ന് പറയുന്നത്. കാരണം ഞാന്‍ തന്നെയാണത് എന്നുള്ള ഒരു തിരിച്ചറിവ്. ഇതിനെയാണ് ജീവബ്രഹ്മ ഐക്യം എന്ന് പറയുക. ഭയം രണ്ടില്‍ നിന്നാണ് ഉണ്ടാവുന്നത്, രണ്ടില്ലായ്മയാണ് അഭയം എന്ന് ഗുരു പറയുന്നു. ഇവിടെ യോഗീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ യോഗ സാധനയുടെ ദാതാവ്. യോഗം എന്ന് പറഞ്ഞാല്‍ ചേര്‍ച്ച, ജീവന്‍റെയും ബ്രഹ്മതിന്റെയും ചേര്‍ച്ച. ഒരുപാട് സാധന ചെയ്‌താല്‍ കിട്ടുന്ന ഫലമാണ് മോക്ഷം എന്ന് കരുതിയാല്‍ തെറ്റി, ഈ യോഗത്തിന്‍റെ തിരിച്ചറിവിലാണ് യഥാര്‍ത്ഥ മോക്ഷം. ജ്ഞ്യാനപ്രദം അറിവിനെയാണ് ജ്ന്യാനമായി തന്‍റെ ഗുരു തനിക്കു തന്നത്. യോഗീന്ദ്രം ജ്ന്യ)നപ്രധം വാസുദേവെന്ദ്രം , വാസുദേവന്‍ എന്ന് പറഞ്ഞാല്‍, വസതി ഇതി വാസു - സകല ചരാചരങ്ങളിലും വസിക്കുന്നവന്‍. അപ്പൊ നമുക്ക് ഗുരുവായിട്ടുല്ലത്, ഈ ജഗത്ത് തന്നെ ഗുരുവാണ്, സകല ചരാചരങ്ങളിലും വസിക്കുന്ന ആ വാസുദേവന്‍ തന്നെയാണ് എന്‍റെ ഗുരു എന്ന് ഇവിടെ പറയുന്നു. വാസയതി ഇതി വാസു- എന്ന് പറഞ്ഞാല്‍ എല്ലാത്തിനും വസിക്കാനിടം കൊടുക്കുന്നവന്‍ വാസുദേവന്‍. എല്ലാം വസിക്കുന്നത് വാസുധേവനിലാണ്. വസുദേവസ്യ അപദ്യം പുമാന്‍- വാസുദേവന്റെ പുത്രനായിട്ടുള്ള ശ്രീകൃഷ്ണന്‍, ആ ഭഗവാനെയും കൂടെ ഇവിടെ സ്മരിക്കാം. ആ ഭാഗവാനെയാണ് ഇവിടെ ശങ്കരാചാര്യര്‍ ഗുരുവായി സ്മരിചിരിക്കുന്നത്. യോഗീന്ദ്രനും എന്നിക്ക് ജ്ന്യാന൦ പ്രദാനം ചെയ്യുന്നവനുമായ വാസുധേവനായ ഗുരുവിനെ നത്വാ - നമസ്കരിച്ചിട്ട്, മുമുക്ഷൂണാം ഹിതാര്‍ത്തായ - മോക്ഷേച്ചുക്കളുടെ ഹിതത്തിനായിക്കൊണ്ട്, ആരാണ് മോക്ഷേച്ചുക്കള്‍. മോക്ഷം എന്ന് പറഞ്ഞാല്‍ പുരുഷാര്‍ത്ഥങ്ങളില്‍ നാലാമത്തെ പുരുഷാര്‍ത്ഥവും ഏറ്റവും പ്രധാനമായതും ആണ് മോക്ഷം. ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം. ഇതില്‍ ധര്‍മ്മാചരണം കൊണ്ട് മനസ്സുഖം ലഭിക്കണം, അര്‍ത്ഥലാഭം കൊണ്ട് ദേഹേന്ദ്രിയങ്ങള്‍ക്ക് സുഖം ലഭിക്കുന്നതും, കാമാലാഭം ജീവിതത്തിന്‍റെ സുഖത്തിനായും, പരമമായ ആത്യന്തികമായ ലക്ഷ്യമായി മോക്ഷത്തെ പറയുന്നു. മോക്ഷത്തിനു ഇത് മൂന്നും പ്രധാനമാണ്, നമ്മുടെ പൂര്‍വീകര്‍ ചെയ്തിട്ടുള്ള ക്രമമായ പദ്ധതി ദീര്‍ഘവീക്ഷണത്തോട് കൂടിയായിരുന്നു എന്ന് നമ്മളറിയണം. ശാസ്ത്രം പഠിക്കുന്നതിനു നാല് കാര്യങ്ങളുണ്ട്, അധികാരി, വിഷയം, സംബന്ദം , പ്രയോജനം എന്നിവ. അതില്‍ അധികാരി മോക്ഷേച്ചു ആണ്.ഓരോന്നിനും ഓരോ അധികാരിയുണ്ട്, ഉദാഹരണത്തിന് പോലിസ് ആവണമെങ്കില്‍ ഒരാള്‍ക്ക് ഇത്ര ഉയരം, വണ്ണം, എന്നാ പല യോഗ്യതകള്‍ ഉണ്ടായിരിക്കണം അതാണ് അധികാരത്വം. അധികാരി മോക്ഷേച്ചു ആയിരിക്കണം, മോക്ഷം എന്നാല്‍ യഥാര്‍ത്ഥ സ്വതന്ത്രം സ്വാതന്ത്രത്തെ ആഗ്രഹിക്കുന്നവനാണ് ഇവിടെ അധികാരി. അടുത്തത് വിഷയം, ഇതിലെ വിഷയം ഈ തത്വത്തെ ബോധിപ്പിക്കുക എന്നുള്ളതാണ്. തത്വബോധമാണ് ഇവിടെ വിഷയം. പിന്നെ സംബന്ധം, എന്താണ് ഇവിടത്തെ സംബന്ധം? ഈ തത്വബോധവും നമ്മളും തമ്മിലുള്ള ബന്ധമാണ് ഇവിടെ പറയുന്ന സംബന്ധം. പ്രയോജനമോ? ആത്മലാഭം, അതില്‍ കുറഞ്ഞ ഒരു പ്രയോജനവുമില്ല. മരണത്തെ അതിജീവിക്കുക എന്നുള്ളതാണ് ആത്മലാഭം എന്ന് ആചാര്യന്‍ അറിയിക്കുന്നു. മുമുക്ഷൂണാ൦ ഹിതാര്‍ത്തായ - മോക്ഷേച്ച്ചുക്കളുടെ ഹിതത്തിനായി, തത്വബോധ: - തത്വബോധം, ഈ പ്രകരണ ഗ്രന്ഥത്തെ, അഭിദീയതെ- പറയുന്നു. ഇതില്‍ ആചാര്യന്‍ വ്യക്തമാക്കുന്നത്, ഈ തത്വബോധം എന്തിനായിക്കൊണ്ട് ഞാന്‍ പറയുന്നു. നമ്മളെ സംബന്ധിച്ച് ഗ്രിഹസ്ഥാശ്രമികള്‍ക്ക് ആത്മലാഭം, ആത്മജ്ഞ്യാനം ഒക്കെ തന്നെയാണ് വേണ്ടത് എങ്കിലും അത് മറ്റൊരു തരത്തിലാണ് നമുക്ക് ആവശ്യം. സമാധാനമായി ഒന്ന് കിടന്നുറങ്ങാന്‍ പറ്റണം, ഇത്രയേ വേണ്ടു അല്ലാതെ മോക്ഷവും കാര്യവും ഒന്നും വേണ്ട. ഈ സമാധാനമായി ഉറങ്ങുന്നതിന്‍റെ വേറൊരു പേരാണ് മോക്ഷം എന്ന്. എന്തൊക്കെ ഉണ്ടായിട്ടു എന്താ, സൊയിര്യായിട്ടു ഒരു ദിവസമെങ്കിലും ഒന്ന് കഴിഞ്ഞാല്‍ മതി, ഇത് തന്നെയാണ് മോക്ഷം എന്ന് പറയുന്നത്. തത്വബോധം ഉള്‍കൊള്ളുന്ന നമ്മള്‍, ആദ്യത്തെ വരിയിലെ "യോഗീന്ദ്രം ജ്ന്യാനപ്രധം വാസുദേവം ഗുരും നത്വാ മുമുക്ഷൂണാം ഹിതാര്‍ത്തായ തത്വബോധ: അഭിധീയതെ." ആ ഗുരുവിനെ സ്മരിച്ചു, ആ ഗുരു ആരാണെന്ന് അറിഞ്ഞ്, ആര്‍ക്കായിക്കൊണ്ട് ഈ തത്വബോധത്തെ പറയുന്നു. ഇവിടെ നമ്മളും സ്വീകരിക്കേണ്ടത് ഇതാണ്, നമ്മള്‍ ഒരാളോടെ ഒരു കാര്യം പറയുന്നു, അപ്പൊ ഈ രണ്ടെണ്ണം നമ്മളെ സംബന്ധിച്ച് ഉണ്ടാവില്ലാ..ഈ ഒരു തയ്യാറെടുപ്പാണ് എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്പോഴും നമ്മള്‍ സ്വീകരിക്കേണ്ടത്. ഇവിടെ ശങ്കരാചാര്യര്‍ ഒരു തയ്യാറെടുപ്പ് നടത്തുന്നു,ആ തയ്യാറെടുപ്പ് തന്‍റെ പൂര്‍വീകന്മാരെ സ്മരിച്ചുകൊണ്ട്, അവര്‍ ഈ യോഗ സാധനയുടെ ധാതാക്കലാണ് എന്ന് അറിഞ്ഞുകൊണ്ട്, അപ്പൊ എന്‍റെ വാക്കുകള്‍ അത് കേള്‍ക്കുന്നവരുടെ ഹിതത്തിനാവട്ടെ ആനന്ദത്തിനാവട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്. ഈ വാക്കുകള്‍ അപരന് മോക്ഷത്തിനു കാരണമായിത്തീരട്ടെ. സ്വധര്‍മ്മാനുഷ്ട്ടാനം എന്നുള്ളതിന് പല തലങ്ങളുണ്ട്, എന്താണ് ധര്‍മ്മം എന്ന് ചോദിച്ചാല്‍, മൂല്യങ്ങളൊക്കെ ധര്‍മ്മത്തില്‍ പെടും. എല്ലാ വിഷിഷ്ട്ട മൂല്യങ്ങളും ധര്‍മ്മത്തിന്റെ പട്ടികയില്‍ പെടും. സത്യം പറയുക എന്നത് ധര്‍മ്മമാണ്, നമ്മുടെ കര്‍മ്മം ചെയ്യുക എന്നുള്ളത് ധര്‍മ്മമാണ്, അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോരോ ധര്‍മ്മങ്ങളുണ്ട്. എന്നില്‍ പുത്രന്‍ എന്ന ധര്‍മ്മമുണ്ട്,ഭര്‍ത്താവ് എന്നാ ധര്‍മ്മമുണ്ട്, അച്ഛനെന്ന ധര്‍മ്മമുണ്ട്, സുഹൃത്തിന്‍റെ ധര്‍മ്മമുണ്ട്, സഹോദരന്റെ ധര്‍മ്മമുണ്ട്, അങ്ങനെ പലേ ധര്‍മ്മങ്ങളും നമ്മിലുണ്ട്. ഭാര്യയോടുള്ള ധര്‍മ്മം, അതില്‍ ഞാന്‍ എന്തൊക്കെ കാര്യങ്ങളില്‍ ഇടപെടണം, എവിടെയൊക്കെയാണ് എന്‍റെ സാന്നിധ്യം ആവശ്യമായുള്ളത്, ഇതൊക്കെ ഞാന്‍ ശരിക്കും നിറവേറ്റുന്നുണ്ടോ?, സഹധര്‍മ്മിണി എന്ന് പറഞ്ഞാല്‍ ധര്‍മ്മത്തില്‍ തന്നോട് ഒപ്പം,കൂടെ ഉണ്ടായിരിക്കേണ്ടവള്‍. ധര്‍മ്മത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. അപ്പൊ ഇവിടെ സ്വധര്‍മ്മം എന്ന് പറയുമ്പോള്‍ ഇതൊക്കെ അതില്‍ പെടും. ഇതിനോടൊക്കെ നീതിപുലര്‍ത്താതെ ഈ ആത്മാന്വേഷണത്തിനു ഇറങ്ങിയാല്‍ നടക്കില്ലാ.. കാരണം അവിടെ സങ്കര്‍ഷങ്ങള്‍ ഉണ്ട്, ഉധാഹരണത്തിനു നിങ്ങളിപ്പോ വീട്ടില്‍ ബഹളമുണ്ടാക്കിയിട്ടാണ് ഒരു മീറ്റിംഗ് അല്ലെങ്കില്‍ ക്ലാസ്സിലെക്കോ പോകുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ സദാ സമയവും വീട്ടിലെ ചിന്ത തന്നെയായിരിക്കും.അവിടെ സങ്കര്‍ഷം ഉണ്ടാകും. അതുകൊണ്ട് സ്വധര്‍മ്മനുഷ്ടാനം എല്ലാം വിധിയാം വണ്ണം ചെയ്ത് തീര്‍ത്താലെ ഈ സങ്കര്‍ഷത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. നമ്മുടെ ഭക്തി, ഈശ്വരനോടുള്ള പ്രേമേം മറ്റൊരാളെ കാണിക്കാനുള്ളതേ അല്ല. ഇതാദ്യം മനസ്സിലാകണം. നമ്മള്‍ പലരും പലരെയും ആദ്യമായി കാണുമ്പോ ഒന്ന് നോക്കും, ഇയാള്‍ എങ്ങനെയാ ഭക്തനാണോ, നെറ്റിയില്‍ ഒരു കുറിയൊക്കെ കണ്ടാല്‍ ഒരു സമാധാനം. പക്ഷെ ചിലര് പറയും കാട്ടുകള്ളനാണ് എന്ന്, അയാളുടെ കുറിയില്‍ വീഴണ്ട എന്ന്. കുറിയൊക്കെ ഉണ്ട് പക്ഷെ ആള്‍ ഭയങ്കര വില്ലനാ.. അതുകൊണ്ട് ബാഹ്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ നമ്മുടെ ഈശ്വരനുമായുള്ള നമ്മുടെ ഇടപാടിനെ കാണിക്കാന്‍ വേണ്ടി ആകരുത് എന്ന് ഗുരു പറഞ്ഞു തരുന്നു. ഓഫീസില്‍ പോയാല്‍, അവിടെ ഇടക്ക് ഗീതയോ സഹസ്രനാമമോ വായിക്കലല്ല ഭക്തി, ഓഫീസില്‍ വച്ച് ഗീത വായിച്ചാലും നോവല്‍ വായിച്ചാലും ഒരുപോലെയാണ്. ഓഫീസിലെ ധര്‍മ്മം ജോലികള്‍ ചെയ്യുക എന്നാണു, ഗീതാമാതാവ് തന്നെ പറയുന്നത് അതാണ്, കര്‍മ്മം ചെയ്യുന്നതിന്‍റെ ഇടയില്‍ ഗീത വായിക്കാനല്ല. അവിടെ നമ്മുടെ സ്വന്തം കര്‍മ്മം ശ്രദ്ധയോടെ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ ഭക്തി. വിവേകാനന്ദ സ്വാമികള്‍ ഗീത വലിച്ചെറിയാന്‍ പറഞ്ഞതിന്‍റെ പിന്നിലുള്ള താത്പര്യവും ഇത്താണ്. ഫുട്ബാള്‍ കളിക്കേണ്ട ആളുകള്‍ ഗീത എടുത്താല്‍ അവിടെ സ്വധര്‍മ്മം അല്ല നടക്കുന്നത്. ഗീതയെ അത്രക്കും മനസ്സിലാക്കിയ സ്വാമിക്ക് അങ്ങനെ പറയാനുണ്ടായ സാഹചര്യം അതായിരുന്നു. സ്വധര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാതെ ആത്മാന്വേഷണത്തിന് ഇറങ്ങരുത് എന്ന് ഇതിലും ലളിതമായി മറ്റൊരാളും പറഞ്ഞിട്ടില്ല. നമ്മുടെ ആത്മാന്വേഷണം,സത്യാന്വേഷണം അപരന്ന്‍ ദോഷകരമാം വിധം ആകരുത്. നാരായണഗുരുദേവന്‍, "അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന്ന്‍ സുഖത്തിനായി വരേണം." ഗുരു ഈ ഒരു വചനത്തില്‍ ഒതുക്കിവച്ചിട്ടുണ്ട് എല്ലാ രഹസ്യങ്ങളും. പിന്നെ ബ്രഹ്മമാണ് ധര്‍മ്മം, ധാരയതി ഇതി ധര്‍മ്മ:, ധാര്യതെ ഇതി ധര്‍മ്മ: , ധരിച്ചിരിക്കുന്നത് ധര്‍മ്മം, ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത് യാതൊന്നാണോ അത് ബ്രഹ്മമാണ്. ആ ബ്രഹ്മത്തെ അറിയാന്‍, ആ ധര്‍മ്മത്തെ അറിയാന്‍ ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം, അനുഷ്ട്ടാനങ്ങളെല്ലാം എന്‍റെ സ്വധര്‍മ്മത്തിലെക്കുള്ളതാണ്. ആ ധര്‍മ്മത്തെ അറിയാനുള്ളതാണ് എല്ലാ അനുഷ്ട്ടാനങ്ങളുംആചാരങ്ങളും. "സാധന ചതുഷ്ടയസംപന്നാധികാരിണാം മോക്ഷ സാധനഭൂതം തത്വവിവേകപ്രകാരം വക്ഷ്യാമ:" സാധകനുണ്ടായിരിക്കേണ്ട സമ്പത്ത്, സാധന ചതുഷ്ട്ടയ സമ്പന്നന്‍ മാരോട് മോക്ഷത്തിനു കാരണമായ തത്വവിവേകത്തിന്റെ പ്രകാരം, അതിനെ പറയാം. ഇവിടെ നമ്മുടെ ആചാര്യന്മാരുടെ ഒരു പ്രയോഗം ലോകത്ത് മറ്റെങ്ങും കാണില്ല. "വയം വക്ഷ്യാമ:" ഞങ്ങള്‍ പറയാം എന്നാണ്, ഞാന്‍ പറയാം എന്നല്ല. ഈ "ഞാന്‍ " വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്, ഈ ഒരു പ്രയോഗം ലോകത്തെ മറ്റെവിടെയും കാണില്ല. ഇത് എന്റേതല്ല എന്ന്, ഇതിന്‍റെ പിറകില്‍ ഒരുപാട് പേരുണ്ട്. അപ്പൊ പൂര്‍വികന്മാര്‍ എന്താണോ പറഞ്ഞത് അതാണ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത്, അല്ലാതെ എന്‍റെത് അല്ല ഇതൊന്നും. അവരുടെ വാക്കും എന്‍റെ വാക്കും ചെര്‍ന്നുകൊണ്ടാണ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഈ "ഞാന്‍" ഇല്ലാതെ ആയാല്‍ പിന്നെ ഈ ലോകം മുഴുവന്‍ സ്വന്തമാകും.. ഒരു ശില്പി, വളരെ ഗംബീരമായി ശില്പങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ശില്‍പ്പി. ഒരിക്കല്‍ അദ്ദേഹത്തിന്റെ മരണ സമയം അടുത്തപ്പോള്‍, ആ സമയത്ത് അദ്ധേഹത്തിനു തോന്നി എങ്ങനെ മരണത്തെ ജയിക്കാന്‍ പറ്റും എന്നായിരുന്നു ചിന്ത. വളരെ ആലോചനകള്‍ക്കൊടുവില്‍ ഒരു ഉത്തരം കിട്ടി. ഇതൊന്നാണോ ഇത്രകാലം ചെയ്തുകൊണ്ടിരുന്നത് അത് തന്നെ മരണത്തില്‍ നിന്ന് രക്ഷിക്കും എന്ന്. ശില്‍പ്പങ്ങള്‍ തീര്‍ക്കലായിരുന്നു ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത്, അപ്പൊ ഈ ശില്‍പ്പങ്ങള്‍ തന്നെ വേണം എന്നെ രക്ഷിക്കാന്‍. അതുകൊണ്ട് അദ്ദേഹം അദ്ധെഹത്തിന്‍റെ തന്നെ ശില്‍പ്പങ്ങള്‍ ഒരുപാടെണ്ണം തീര്‍ത്തു. ഒരു മാറ്റവുമില്ലാതെ അദ്ധേഹത്തിനെ പ്പോലെ തന്നെ , എന്നിട്ട് അതിനെയൊക്കെ ഇങ്ങനെ കിടത്തി വച്ച് അതിന്‍റെ നടുക്ക് ഇദ്ധേഹവും കിടന്നു. കണ്ടു കഴിഞ്ഞാല്‍ ഒരു മാറ്റവുമില്ല, ഇദ്ദേഹം ശ്വസിക്കുന്നുണ്ട്, ശില്‍പ്പങ്ങളും ശ്വസിക്കുന്നത് പോലെ തോന്നും. അവസാനം യമരാജന്‍ വന്നുന്നാണ് കഥ. യമരാജന്‍ വന്നു നോക്കുമ്പോ ഒരുപാട് പേര് ഇങ്ങനെ കിടക്കുന്നു.യമരാജന്‍ ആകെ കുഴങ്ങി, മനസ്സിലാവുന്നില്ല ആരാണിതില്‍ യഥാര്‍ത്ത ശില്‍പ്പി എന്ന്. യമന്‍ ആലോചിച്ചു, എങ്ങനെയാണു ഈ മനുഷ്യന്മാരെ പിടിക്കാന്‍ പറ്റുക എന്ന്, ഉത്തരവും കണ്ടെത്തി, അവന്‍റെ അഹങ്കാരത്തെ പിടിച്ചാല്‍ അപ്പൊ പുറത്തേക്ക് വരും എന്ന്. എന്നി യമരാജന്‍ ഒരു വിഗ്രഹത്തെ കുറ്റം പറഞ്ഞു, ഇതിന്‍റെ മൂക്ക് ശരിയായിട്ടില്ല എന്ന്. ഉടനെ യഥാര്‍ത്ഥ ശില്‍പ്പി എഴുന്നേറ്റു ചോദിച്ചു ആരെടാ നീ എന്‍റെ ശില്‍പ്പത്തെ കുറ്റം പറയാന്‍? പിന്നെ പറയണ്ടല്ലോ, യമരാജന്‍ തന്‍റെ കാര്യം നടത്തി. ഇവിടെ ഋഷി പറഞ്ഞു തരുന്നത് മനുഷ്യന്‍റെ അഹങ്കാരത്തെയാണ്. അതിനെ എടുത്ത് പുറത്തിട്ടാല്‍ മോക്ഷമായി. സാധന ചതുഷ്ട്ടയ സമ്പന്നന്‍ മാരോട് മോക്ഷത്തിനു കാരണമായ തത്വവിവേകത്തിന്റെ പ്രകാരം.. "സാധന ചതുഷ്ട്ടയം കിം?" സാധന ചതുഷ്ട്ടയം എന്ന് പറഞ്ഞാല്‍ എന്താണ്? സാധകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് സാധന ചാതുഷ്ട്ടയത്തിലൂടി ഇവിടെ പറയുന്നത്. ഇത് സാധകനു ഉണ്ടാകേണ്ട യോഗ്യത എന്ന് പറഞ്ഞാല്‍ ഒരു പൂജാരിക്കോ ഒരു ഭക്തനോ ഉണ്ടാകേണ്ട യോഗ്യത എന്നല്ല ഇവിടെ പറയുന്നത്. ഈ പ്രപഞ്ചത്തില്‍ ജീവിക്കാന്‍ ഈ യോഗ്യതകളൊക്കെ വേണം, എന്നാണ് ഗുരു നമുക്ക് പറഞ്ഞു തരുന്നത്. മൃഗങ്ങള്‍ക്ക് ഇതിന്‍റെ ആവശ്യമില്ല കാരണം അവര്‍ ഈ പ്രകൃതി ചക്രതിനുള്ളില്‍ അതനുസരിച്ച് അല്‍പ്പം പോലും തെട്ടിക്കാതെയാണ് ജീവിക്കുന്നത്. മനുഷ്യര്‍ക്കാണ് ഇതിന്‍റെ അത്യാവശ്യം, കാരണം ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടാണ് ജീവിക്കുന്നത്, ഇത് ഇപ്പോഴല്ല കൊറേ പ്രായമായിട്ട് ഒക്കെ പഠിച്ചാല്‍ മതി. ഒരു 70-75 വയസ്സൊക്കെ ആവുമ്പോള്‍ മതി തത്വബോധം പഠിക്കല്‍. അപ്പോഴേക്കും സ്വബോധം തന്നെ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും, പിന്നെയല്ലേ തത്വബോധം... ഒരിക്കല്‍ ഒരു ഒച്ച് വലിയൊരു മരത്തിന്‍റെ മുകളിലേക്ക് കയറുമ്പോള്‍, ഇത് കണ്ടു ഒരാള്‍ അതിനോട് ചോദിച്ചു നീ എങ്ങോട്ടാ ഈ പോകുന്നത് എന്ന്. ഒച്ച് പറഞ്ഞു, മുകളില്‍ പൂക്കള്‍ ഉണ്ട് അതിന്‍റെ അഗ്രഭാഗം എനിക്ക് തിന്നാന്‍ പറ്റുന്നതാണ്,എന്‍റെ ഭക്ഷണമാണ്. അത് തിന്നാന്‍ വേണ്ടി ഞാന്‍ മുകളിലേക്ക് കയറുകയാണ്. അപ്പൊ ഇദ്ദേഹം ആ വലിയ മരത്തിന്‍റെ മുകളിലേക്ക് നോക്കി, അപ്പൊ ഒരു പൂവ് പോലും ഇല്ല. ഇല പൊഴിഞ്ഞ വലിയൊരു വൃക്ഷം. അപ്പൊ അയാള്‍ ഒചിനോട് പറഞ്ഞു നീ ഒരു വിഡ്ഢി തന്നെ, ഈ ഇലപോഴിഞ്ഞു നില്‍ക്കുന്ന വൃക്ഷത്തില്‍ കയറിയാല്‍ നിനക്ക് ഒരു പൂവും കിട്ടാന്‍ പോകുന്നില്ല. അപ്പൊ ഒച്ച് മറുപടി കൊടുത്തു, ഞാന്‍ അവിടെ എത്തുമ്പോഴേക്കും ഇലകളും പൂക്കളും വരും എന്ന്. ഇതുപോലെയാണ് ബുദ്ധിമാനായ മനുഷ്യന്മാരുടെ ചിന്ത, ഈ തത്വബോധം പഠിക്കലോക്കെ 70, 80 വയസ്സൊക്കെ ആവട്ടെ എന്ന് പറഞ്ഞു നിക്കും, ആ ഒച്ചിന്റെ ബോധം പോലും ഇല്ലാത്ത മനുഷ്യന്മാര്‍ക്ക് എങ്ങനെ ജീവിക്കണം എന്നുള്ള ആദ്യ പാഠങ്ങളാണ് ഇതൊക്കെ. ഈ പ്രപഞ്ചത്തില്‍ യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കാനുള്ള ഒരു ലൈസന്‍സാണ് തത്വബോധം എന്നാ അറിവ്. വരും കാലഘട്ടങ്ങളില്‍ ഇതൊക്കെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പഠിപ്പിക്കേണ്ട ഒരു സന്ദര്‍ഭം ഉണ്ടാവട്ടെ... സാധനാ ചതുഷ്ട്ടയം കിം. എന്താണ് സാധനാ ചതുഷ്ട്ടയം?? നിത്യാനിത്യവസ്തുവിവേക: , ഇഹാമുത്രാര്‍ത്ഥ ഭലബോഗ വിരാഗ: , ഷമാദിഷഡ്ക സമ്പത്തി, മുമുക്ഷുത്വം ച ഇതി. ഈ നാലുമാണ് സാധനാ ചതുഷ്ട്ടയം. ജീവിതമാകുന്ന യാത്രയില്‍ ഈ നാലുമാണ് നമുക്ക് വേണ്ടത്. അപ്പൊ എന്താണ് ഈ നാലെണ്ണം. ഗുരുവിനോട് തന്നെ ചോദിക്കാം. നിത്യാനിത്യവസ്തുവിവേക: ക: ? നിത്യാനിത്യവസ്തുവിവേകം എന്ന് പറഞ്ഞാല്‍ എന്താണ്?? ഗുരു പറയുന്നു... നിത്യവസ്തുഏകം ബ്രഹ്മ തദ് വ്യതിരിക്തം സര്‍വ്വം അനിത്യം. അയമേവ നിത്യാനിത്യവസ്തുവിവേക: . അപ്പൊ എന്താണ് ഇവിടെ പറയുന്നത്, നിത്യവസ്തു ഏകം ബ്രഹ്മ. നിത്യം എന്ന് പറഞ്ഞാല്‍ കാലം കൊണ്ട് ദേശം കൊണ്ട് നാമരൂപാദികളെകൊണ്ടോ പരിമിതപ്പെടാതെ എന്നും നിലനില്‍ക്കുന്നതിനെയാണ് നിത്യം എന്ന് പറയുന്നത്. അത് ഏകമായ ഒന്നുമാത്രമായ ബ്രഹ്മം ആണ്. തദ് വ്യതിരിക്തം, അതില്‍ നിന്ന് ഭിന്നമായ സര്‍വ്വം അനിത്യം, നിത്യമല്ലാത്തത്, അയമേവ. ഇതുതന്നെ നിത്യാനിത്യവസ്തുവിവകം. ചുരുക്കത്തില്‍ വിവേകം എന്ന് പറയുന്നത്. ഭാരതീയ ആചാര്യന്മാര്‍ വിവേകം എന്ന് പറയുന്നത് ഇതിനെയാണ്, ഈ തിരിച്ചറിവിനെ. നിത്യ വസ്തു അത് എകമാണ് അതില്‍ നിന്ന് അന്ന്യമായുള്ള സര്‍വ്വവും അനിത്യമാണ്. ഇവിടെ എകമല്ല പലതുണ്ടോ എന്ന് ചോദിച്ചാല്‍ പലതുണ്ട്, എന്നാല്‍ പലതില്ല എന്നറിഞ്ഞാല്‍ പലതില്ല. എന്താണ് പലത്, നാമവും രൂപവും ആണിവിടെ പലത്. ഒരു വസ്തു പലതായി തോന്നുന്നത് അതിന്‍റെ നാമവും രൂപവും വ്യത്യസ്തമാകുംബോഴാണ്. അല്ലാതെ ഉള്ളത് ഒരേ ഒരു വസ്തുമാത്രം, അപ്പൊ ഈ നാമവും രൂപവും അനിത്യമാണ്, കാരണം അത് ദേശം കൊണ്ടും കാലം കൊണ്ടും മാറിക്കൊണ്ടിരിക്കുന്നു.കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്ന പുസ്തകങ്ങളല്ലല്ലോ ഇപ്പൊ ഉള്ളത്, അമ്പതോ നൂറോ വര്ഷം മുമ്പുള്ള സാധനങ്ങള്‍ അതുപോലെ തന്നെ ഇപ്പോഴില്ലല്ലോ അതാണ് ഈ രൂപവും നാമവും അത് കാലത്തിന്നും ദേശത്തിന്നും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരു ശാസ്ത്രവും പഠിക്കാത്തവര്‍ക്ക്പോലും ഇതറിയാം പ്രപഞ്ചം അനുനിമിഷം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു, സൂര്യ ചന്ദ്രന്മാര്‍ക്ക് പോലും മാറ്റങ്ങള്‍ അനിവാര്യമാണ്. നാമ രൂപങ്ങള്‍ മാറിക്കൊണ്ടിരിക്കും. അപ്പൊ മാറാത്തത് എന്താണ് അതിനെയാണ് ബ്രഹ്മം എന്ന് പറയുന്നത്. ഈ ബ്രഹ്മം എന്ന് ഉള്ള വാക്കിനെ ലളിതമായി പറയാമെങ്കിലും പിടികിട്ടാന്‍ അല്‍പ്പം വിഷമമാണ്, എന്നാല്‍ ഒരിക്കല്‍ പിടികിട്ടിയാലോ പിന്നെ നിങ്ങള്‍ക്കുള്ളില്‍ ഒരു ചോദ്യത്തിനും ഉത്തരം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ അരി അരച്ച് ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍, ആ ഇഡ്ഡലി ബാക്കി വന്നാല്‍ മുറിച്ചു കഷ്ണങ്ങളാക്കി ഉപ്പുമാവാക്കുമ്പോള്‍, സംഭവിക്കുന്നത് നിത്യമായ അരി നാമവും രൂപവും മാറി ആദ്യം ഇഡ്ഡലിയായ് ജനിക്കുന്നതും പിന്നീട് ഇഡ്ഡലി മരിച്ചു ഉപ്പുമാവായി ജനിക്കുന്നതും കാണാം. ഓരോന്നിന്റെയും പൂര്‍വാവസ്തയിലെക്ക് തിരിഞ്ഞു നോക്കിയാല്‍ നിത്യമായതിലെക്ക് കാണാന്‍ സാധിക്കും. അനിത്യമായ നാമവും രൂപവും മാറിക്കൊണ്ടിരിക്കും. ആ നിത്യമായത് എന്തോ അതിനെയാണ് ഋഷിശ്വരന്മാര്‍ ബ്രഹ്മം എന്ന് വിശേഷിപ്പിക്കുന്നത്. അതിനെയാണ് നിത്യം ഏകം എന്ന് പറയപ്പെടുന്നത്, ആ ഒന്നില്‍ നിന്നാണ് പലതും ഉണ്ടായത്. അതുകൊണ്ടാണ് ബ്രഹ്മ സത്യം ജഗത് മിത്യ എന്ന് പറയുന്നത്. ഈ വിവേകമാണ് സാധനാ ചതുഷ്ട്ടയത്തില്‍ ഒന്നാമതായി നമുക്ക് വേണ്ടത്. നമ്മുടെ ശൈശവത്തില്‍ നിന്നിതുവരെ വന്നിട്ടുള്ള എല്ലാ മാറ്റങ്ങളും ശ്രദ്ധിച്ചാല്‍ അറിയാന്‍ കഴിയും. ചെറുപ്പം മുതല്‍ അനുനിമിഷം നമ്മുടെ ശരീരം മാറിക്കൊണ്ടിരിക്കുന്നു, ഒരു മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോഴും ഒരു മാറ്റവും ഏല്‍ക്കാതെ ഒരു മാറ്റവും സംഭവിക്കാത്ത, ഈ മാറ്റങ്ങളെ എല്ലാം സാക്ഷ്യം വഹിക്കുന്ന ഒരു ഞാന്‍ എന്ന വസ്തു നമ്മുടെ ഉള്ളില്‍ ഉണ്ട്. ആ ഞാന്‍ നിത്യമാണ്, ബ്രഹ്മമാണ്, മാറുന്ന ഈ ശരീരം അനിത്യമാണ്. ഇതാണ് നിത്യാനിത്യവസ്തുവിവേകം എന്നിവിടെ ഗുരു നമുക്ക് പറഞ്ഞു തരുന്നത്. ഇതാണ് ഒന്നാമതായി നാമറിയേണ്ടതും. ഇനി ശിഷ്യന്‍റെ രണ്ടാമത്തെ ചോദ്യം ... വിരാഗ: ക:?? എന്താണ് വൈരാഗ്യം?? ഗുരു പറയുന്നു. "ഇഹ സ്വര്‍ഗ്ഗ ഭോഗേഷു ഇച്ചാരാഹിത്യം." ഇഹ- ഇവിടെ സ്വര്‍ഗ്ഗ ഭോഗേഷു- സ്വര്‍ഗ്ഗത്തില്‍ ഭോഗങ്ങള്‍ ഇച്ചാ രാഹിത്യം - അനുഭവിക്കാം എന്നുള്ള ആഗ്രഹം ഇല്ലാതിരിക്കല്‍. ഇതിനെയാണ് ആചാര്യന്‍ വൈരാഗ്യം എന്ന് പറയുന്നത്. ഇവിടെയും കൊറേ സുഖങ്ങളും, അതുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലും സുഖങ്ങള്‍ അനുഭവിക്കാം എന്ന് ചിന്തിക്കുന്ന ആള്‍ക്കാരുണ്ട്. ഒരിക്കല്‍ ഒരു മഹാനായ രാജാവ്, വളരെ സത്കര്‍മ്മങ്ങളൊക്കെ ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ എല്ലാം സന്തോഷത്തോടെ ചെയ്യുന്ന രാജാവിന് സ്വന്തം കര്‍മ്മങ്ങളില്‍ അഹങ്കാരവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഈ രാജാവ് ഗുരു നനക്കിനെ കണ്ടുമുട്ടി, എന്നിട്ട് പറഞ്ഞു ഞാന്‍ ഒരുപാട് സത്കര്‍മ്മങ്ങളും ദാനങ്ങളും ചെയ്യുന്നു, ഈ ഭൂമിയില്‍ വഴിതെറ്റാതെ നല്ല രീതിയില്‍ ജീവിക്കുന്നു. അങ്ങും ഇതുപോലെത്തന്നെ വലിയ ഗുരുവായി നല്ല കര്‍മ്മങ്ങളൊക്കെ ചെയ്തു വരുന്ന ആളായതുകൊണ്ട്,നമുക്കൊക്കെ നല്ലതേ വരൂ. നമ്മളൊക്കെ ഈശ്വരന്‍റെ വളരെ അടുത്ത ആള്‍ക്കരായത് കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പോയാലും ഒരുമിച്ചായിരിക്കും. എന്തായാലും നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് തീര്‍ച്ചയായും കണ്ടുമുട്ടും എന്ന്. അപ്പൊ ഗുരുനാനാക്കിനു രാജാവിന്‍റെ അഹങ്കാരത്തെ മനസ്സിലായി, എന്നിട്ട് രാജാവ് പോകാന്‍ നേരത്ത് ഒരു ചെറിയ പൊതി കൊടുത്തിട്ട് പറഞ്ഞു. ഇത് തുറന്നോന്നും നോക്കണ്ട,ആരാണ് സ്വര്‍ഗ്ഗത്തില്‍ ആദ്യം എത്തുക എന്ന് അറിയില്ല, ചിലപ്പോ അങ്ങായിരിക്കും അപ്പൊ അവിടെ വച്ച് ഈ പൊതി കൈമാറ്റം ചെയ്യണം. അങ്ങനെ കൈമാറ്റം ചെയ്‌താല്‍ നമുക്ക് പരസ്പരം ഓര്‍മ്മ കിട്ടും. രാജാവിന് വലിയ സന്തോഷമായി, എന്തായാലും ഗുരു തന്നെ അന്ഗീകരിച്ചല്ലോ. പൊതിയും വാങ്ങി കൊട്ടാരത്തിലെത്തി. വലിയ സന്തോഷത്തോടെ തന്നെ രാജ്ഞിയെ വിളിച്ച കഥകളൊക്കെ പറഞ്ഞു. രാജ്ഞി അല്‍പ്പം വിവരമുള്ള കൂട്ടത്തിലായത് കൊണ്ട്, ആ പൊതി ഒന്ന് തുറന്നു നോക്കി. നോക്കിയപ്പോ അതില്‍ ഒരു ചെറിയ മൊട്ടുസൂചി മാത്രമാണ് ഉണ്ടായിരുന്നത്. രാജ്ഞി ചോദിച്ചു ഇത് അങ്ങ് എങ്ങനെയാണു അങ്ങോട്ട് കൊണ്ടുപോകുന്നത്? എന്ന്. രാജാവ് നോക്കിയപ്പോ ഒരു മൊട്ടുസൂചി, ഇതെങ്ങിനെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകും എന്നാ ചോദ്യം ബോധോദയം ഉണ്ടാക്കി. ഇത്രയും വലിയ രാജാവായ എനിക്ക്,സര്‍വ്വ സുഖ സംപന്നതകളുടെയും ഉടമസ്ഥനായ എനിക്ക് ഈ ഒരു ചെറിയ മൊട്ടുസൂചി പോലും കൊണ്ടുപോകാന്‍ കഴിയില്ലാ എന്ന് അറിയുമ്പോള്‍ എത്ര നിസ്സാരനാണ് താന്‍. അപ്പൊ ഇവിടെ അവിടെ, എന്ന ചിന്ത. നമ്മളും പറയും ഇവിടെ കഷ്ട്ടപ്പാട് ആണെങ്കിലും സ്വര്‍ഗ്ഗത്തില്‍, അവിടെ സുഖം പ്രാപ്തമാകും. ഭൂമിയില്‍ കഷ്ട്ടപ്പെടുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖിമാനായി വാഴും എന്ന് പഠിപ്പിക്കുന്നവര്‍ക്ക് ഈ യഥാര്‍ത്ഥ തത്വഭോധത്തെ അറിയാതെ പോയ്. ഇതാണ് ഭാരതീയ അറിവിന്‍റെ മഹത്വം, ഈ തത്വബോധം എന്നാ ബാലപാഠത്തില്‍ തന്നെ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള ഈ അറിവ് എത്ര മഹത്തരംമാണ്. ഇതറിയാതെ സ്വര്‍ഗ്ഗത്തില്‍ സുഖം ലഭിക്കും എന്നാ ചിന്തയില്‍ നടക്കുന്നവര്‍ക്ക്, എവിടെയും സുഖം ലഭിക്കില്ല. ഇഹ സ്വര്‍ഗ്ഗഭോഗേഷു ഇച്ചാരാഹിത്യം, സ്വര്‍ഗ്ഗ സുഖങ്ങളെ മനസ്സില്‍ നിന്ന് ഉപേക്ഷിക്കല്‍ ആണിവിടെ ഗുരു വൈരാഗ്യം എന്ന് പറയുന്നത്. അയ്യോ ഇവിടെ എനിക്ക് അത് കിട്ടിയില്ലല്ലോ, അവിടെ എനിക്ക് കിട്ടുമല്ലോ. കിട്ടിയതിനെ സംരക്ഷിക്കണമല്ലോ, മറ്റതിനെ നേടിയെടുക്കണമല്ലോ, എന്നൊക്കെയുള്ള വ്യഗ്രതയും, ആസക്തിയും, സങ്ങര്‍ഷവും ഇല്ലായ്മ ചെയ്യലാണ് വൈരാഗ്യം(വിരാഗ:) എന്ന് പറയുന്നത്. മലയാളത്തിലെ വൈരാഗ്യമല്ല സംസ്കൃതത്തിലെ വൈരാഗ്യം. മലയാളത്തില്‍ വൈരാഗ്യം വേണം ശാസ്ത്രം പഠിക്കാന്‍ എന്ന് പറഞ്ഞാല്‍ ചിലപ്പോ തെറ്റിദ്ധരിക്കും, അയ്യോ എനിക്ക് ഒരു വൈരാഗ്യവും ആരോടും ഇല്ല, പിന്നെങ്ങനെയാ? സംസ്കൃതത്തിലുള്ള വൈരാഗ്യം വേറെയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. അപ്പൊ ഈ വിരാഗ: വൈരാഗ്യമാണ് സാധകനു വേണ്ട രണ്ടാമത്തെ ഗുണ൦. ശിഷ്യന്റെ അടുത്ത ചോദ്യം.. ഷമാദി ഷട്ക്ക സംപത്തി കാ?? ഷമ മുതലായുള്ള ആറു സമ്പത്തുകള്‍ എന്തൊക്കെയാണ്?? ഷമ:, ദമ:, ഉപരമ:, തിതിക്ഷാ, ശ്രദ്ധാ, സമാധാനം ച ഇതി. ഈ ആരെന്നമാണ് സമ്പത്തായി നമ്മുടെ കൂടെ വേണ്ടത്. ഇതിനെ ആര് പടികളായികണക്കാക്കുന്നു. ഈ പടികളാണ് ശിവനെ കാണാന്‍ വേണ്ടി പറയുന്ന ആര് പടികള്‍. "പടിയാറും കടന്നാല്‍ ശിവനെ കാനാകും ശിവ ശംഭോ" അല്ലാതെ സിമന്‍റ് പടികളല്ല എന്ന് ഗുരു പറയുന്നു. അപ്പൊ അടുത്ത ചോദ്യം, ഷമ: ക:? എന്താണ് ഷമ? ഗുരു പറയുന്നു, ഏറ്റവും ആദ്യത്തെ സമ്പത്ത് ഷമയാണ്, ഷമ എന്ന് പറഞ്ഞാല്‍ മനോ നിഗ്രഹ:, മനസ്സിന്‍റെ നിയന്ത്രണം.മനസ്സിന്‍റെ നിയമനം, നിയന്ത്രണം, മനസ്സിന്‍റെ നിയന്ത്രണത്തെ കുറിച്ച് ഭാരതീയ ആചാര്യന്മാര്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് എല്ലാ ശാസ്ത്രങ്ങളിലും പറഞ്ഞിട്ടുള്ളത്. നിയന്ത്രണം എന്നുള്ളത് ബാലാത്കാരേണ ഉള്ള പ്രയോഗം അല്ലെങ്കില്‍ എതിരായുള്ള പ്രയോഗം എന്ന് നമ്മള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. മനസ്സിനെ നിയന്ത്രിചാലെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കൂ.അതിന് ആദ്യം എന്താണ് മനസ്സ് എന്നറിയണം, മനസ്സ് എന്ന് പറഞ്ഞാല്‍ ചിന്തകളാണ് എന്നാണ് ഗുരു പറയുന്നത്. ചിന്തകളുടെ ഒരു കൂട്ടമാണ് മനസ്സ്, മനസ്സില്ലാത്തതാണ്. ഉള്ളത് ചിന്തകള്‍ മാത്രം. ഉദാഹരണത്തിന് കാട് ഇല്ലാത്തതാണ്, ഉള്ളത് എന്താണ് വൃക്ഷങ്ങളാണ്, വൃക്ഷങ്ങള്‍ കൂടിച്ചേരുമ്പോള്‍ നമ്മള്‍ കാട് എന്ന് പറയുന്നത്. ഓരോ വൃക്ഷങ്ങളെയും എടുത്ത് മാറ്റിയാല്‍ പിന്നെ കാടുണ്ടോ അവിടെ. അപ്പൊ ഇതുപോലെ അനേകം ചിന്തകളുടെ കൂട്ടമാണ് മനസ്സ് എന്ന് പറയുന്നു, ഒന്നിന് പുറകെ ഒന്നായി അനേകം ചിന്തകള്‍ കടന്നുവരുന്നു. മനോ നിയന്ത്രണം എന്ന് പറഞ്ഞാല്‍ ചിന്തകളുമായി താതാത്മ്യം പ്രാപിക്കാതെ ഇരിക്കലാണ്. ചിന്തകള്‍ വരും പോകും, ചിന്തകള്‍ക്ക് ഒരിക്കല്‍ സ്ഥായീ ഭാവമില്ല, ഒരു ചിന്തയും ഉറച്ചു നില്‍ക്കാറില്ല, വരുന്നു അത് പോകുന്നു. അതുകൊണ്ട് കണ്ണാടിയായി ബോധം നിലകൊള്ളുന്നു എന്ന് പറയുന്നത്, കണ്ണാടി എല്ലാം പ്രതിഫലിപ്പിക്കുന്നു,ഒന്നും ശേകരിക്കുന്നില്ല. അതുപോലെയാണ് ചിന്തകള്‍ വന്നും പോയിയും ഇരിക്കുന്നു, ബോധത്തില്‍ ഒന്ന് തങ്ങുന്നില്ല. മനസ്സിന്‍റെ നിയന്ത്രണത്തിനു നമ്മളോട് ആചാര്യന്മാര്‍ പറയുന്നത്, നല്ലൊരു ആതിതെയനായി ഇരിക്കാനാണ്. ഏതു ചിന്തകള്‍ വന്നാലും അതിനോട് എതിരിടാതെ, ഒരു അതിഥിയെ പോലെ കണക്കാക്കുക. വരുന്നവരെ സത്കരിക്കുക വിടുക, വരുന്നവരോട് താതാത്മ്യപ്പെടാതെ. ഇതാണ് മനസ്സിന്‍റെ നിയന്ത്രണത്തിനായി ആചാര്യന്മാര്‍ പറയുന്നത്. ഇതിനെയാണ് സുഗ്രീവന്‍ എന്ന് പറയുന്നത്. സുഗ്രീവന്‍ എന്നാല്‍ ശരിയായ കടിഞ്ഞാണ്‍ ഉള്ളവന്‍,മനസ്സിനെ കടിഞ്ഞാണ്‍ കൊണ്ട് ശരിയായി നിയന്ത്രിക്കുന്നവന്‍. ഇതെല്ലം തന്നെ ഒരു കടുംപിടിത്തം പോലുമില്ലാതെ പരിശീലിക്കെണ്ടാതാണ്. "അന്നമയം ഹി സൌമ്യ മന:" അന്നമയമാണ് മനസ്സ്. ഉദ്ധാലകന്‍ ശ്വേതകേതുവിന് പറഞ്ഞു കൊടുക്കുന്നു, അന്നമയമാണ് കുഞ്ഞേ മനസ്സ്, നിന്‍റെ മനസ്സ് തെളിവുറ്റതകാണമെങ്കില്‍ പതിനഞ്ചു ദിവസം നീ ഭക്ഷണം കഴിക്കാതെ ഇരിക്കു. അങ്ങനെ പതിനഞ്ചാം ദിവസം ശ്വേകതകെതുവിനോട് വേദ മന്ത്രങ്ങളെ ചൊല്ലാന്‍ പറയുന്നു. ആ സമയം ശ്വേതകേതുവിന് മന്ത്രങ്ങലോന്നും ഓര്‍മ്മ വരുന്നില്ല, അപ്പൊ അവനോടെ ഉദ്ധാലകാന്‍ പറയുന്നു- കുട്ടി ഏതു പോലെയാണോ അഗ്നി കത്തി കത്തി ഒരു മിന്നാമിനുങ്ങ് പോലെ മാത്രം അവശേഷിച്ചു നില്‍ക്കുമ്പോള്‍ അതിലേക്ക് ഒരു വലിയ മുട്ടി വിറക് ഇട്ടുകൊടുത്താല്‍ അതിനെ ദഹിപ്പിക്കുക എന്നത് ഈ ചെറിയ അഗ്നിക്ക് സാധ്യമല്ല. ഇതാണ് ഇപ്പോള്‍ നിന്‍റെ അവസ്ഥ, നിന്നില്‍ ഇപ്പോള്‍ പ്രാണകല മാത്രം അവശേഷിചിരിക്കുന്നു, മനസ്സ് നിന്നിളിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞു കൊടുക്കുന്നു. വേദങ്ങലാകുന്ന വലിയ കീറാമുട്ടി നിനക്ക് ഇപ്പോള്‍ എന്‍റെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല, പക്ഷെ നീ നന്നായി പഠിച്ചതുമാണ്. അതുകൊണ്ട് നീ പോയി ഭക്ഷണം കഴിച്ചു വരു. പിന്നീട് അവന്‍ പോയി ഭക്ഷണം കഴിച്ചു അടുത്തദിവസം ഉദ്ധാലകന്‍റെ അടുത്ത് വന്നു വേദ മന്ത്രങ്ങള്‍ മുഴുവനും ചൊല്ലിക്കേള്‍പ്പിക്കുന്നു, അപ്പൊ അവനോടു ഉദ്ധാലകാന്‍ പറയുന്നു- എങ്ങിനെയാണോ മിന്നമിനുങ്ങോളം വരുന്ന ആ ചെറിയ അഗ്നിയില്‍ അതിനേക്കാള്‍ ചെറിയ നാരുകള്‍ ഇട്ടുകൊടുത്ത് ആ അഗ്നിയെ ജ്വലിപ്പിച്ചു വലുതാക്കുന്നത് ഇതുപോലെയാണിപ്പോള്‍ നിന്‍റെ പ്രാണകല മാത്രം അവശേഷിച്ച നിന്നിലേക്ക് അല്‍പ്പം അല്പ്പമായി ഭക്ഷണം ചെന്ന് അത് വികസിച്ചത്. അപ്പൊ ഋഷീശ്വരന്മാര്‍ ഭക്ഷണത്തെ ഒഴിവാക്കാനും വൃതാനുഷ്ട്ടനങ്ങള്‍ എടുക്കാനും ഉപദേശിക്കുന്നത് മനസ്സിന്‍റെ നിയന്ത്രനത്തിനായിട്ടാണ്, അല്ലാതെ ന്യൂ ജെനറേഷന്‍ രിലിജിയന്‍സ് പറയുന്നത് പോലെ പട്ടിണിപ്പാവങ്ങളുടെ വിശപ്പ് അറിയാനായിട്ടല്ല. വിശപ്പ് അറിയാത്ത ആരും ഈ ലോകത്ത് ഉണ്ടാവില്ല, വിശപ്പ് അറിയുമ്പോഴാണ് പണക്കാരും ഭക്ഷണം കഴിക്കുന്നത് തന്നെ,അതറിയാത്ത ഒരു മൃഗമോ മനുഷ്യനോ പോലും ഉണ്ടാകില്ല എന്ന് ചിന്തിച്ചാല്‍ ആര്‍ക്കും അറിയും. വിശപ്പും നിദ്രയും ഒക്കെ എല്ലാവരുടെയും ഒരുപോലെയാണ്, യാച്ചകനായാലും രാജാവായാലും ഒന്ന് തന്നെ. അതുകൊണ്ട് മനോ നിയന്ത്രനത്തിനയാണ് ഈ ക്രമങ്ങളൊക്കെ പൂര്‍വീകര്‍ നമുക്ക് അറിയിച്ചു തന്നിട്ടുള്ളത്. മനസ്സ് നിയന്ത്രിതമായാലെ ഈ രഹസ്യങ്ങളൊക്കെ അറിവുകളൊക്കെ വെളിപ്പെട്ട് കിട്ടുകയുള്ളൂ. മനസ്സിന്‍റെ നിയന്ത്രണത്തെയാണ് ഷമ എന്ന് ഗുരു പറഞ്ഞു തരുന്നത്, അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാനാണ് ഭക്ഷണം കുറക്കാന്‍ പറയുന്നത്. അതുവഴി ചിന്തകള്‍ കുറയും. തുടര്‍ന്ന്‍ ശിഷ്യന്‍റെ അടുത്ത ചോദ്യം. ചോ: ദമ: ക: ? ഉ: ചക്ഷുരാദി ഭാഹ്യെന്ദ്രിയ നിഗ്രഹ: എന്താണ് ദമം? ചക്ഷുരാദി ഭാഹ്യെന്ദ്രിയ - എന്ന് പറഞ്ഞാല്‍ കണ്ണ് മുതലായ ഭാഹ്യമായ ഇന്ദ്രിയങ്ങള്‍. അവയുടെ നിയന്ത്രണം, എന്ന് പറഞ്ഞാല്‍ കണ്ണിനെ അടക്കുക എന്നല്ല, ഭാഹ്യമായ ഇന്ദ്രിയങ്ങളുടെ നിയമനം. ഭഗവത് ഗീതയില്‍ കൃഷ്ണന്‍ ഇത് മൂന്നാം അധ്യായത്തില്‍ പറയുന്നുണ്ട്, ആരാണോ നിയന്ത്രിതമാര്‍ന്ന മനസ്സൂട്കൂടിയുള്ള ഇന്ദ്രിയങ്ങള്‍ കൊണ്ട് കര്‍മ്മം ചെയ്യുന്നവന്‍, അവനെ യുക്തന്‍ എന്ന് വിളിക്കുന്നു. അതല്ല ഇന്ദ്രിയങ്ങളെകൊണ്ട് കര്‍മ്മങ്ങള്‍ ഒന്നും ചെയ്യുന്നില്ല, മനസ്സാണ് വ്യാപരിക്കുന്നത് എങ്കില്‍ അവനെ ഭഗവാന്‍ വിളിക്കുന്നത് മിത്യാചാരന്‍ എന്നാണ്. അതുകൊണ്ട് ഭാഹ്യമായ ഇന്ദ്രിയങ്ങളുടെ നിയമനം എന്ന് പറഞ്ഞാല്‍ പ്രവര്‍ത്തിയില്‍ താതാത്മ്യം ഇല്ലാതിരിക്കല്‍ എന്നാണ്. ഒട്ടലില്ലാതെ കര്‍മ്മം ചെയ്യുക. അപ്പോഴാണ് കണ്ണ് കാണുന്നു, കാത് കേള്‍ക്കുന്നു, നാവ് രുചിക്കുന്നു, ഇതിനെയൊക്കെ വേര്‍തിരിക്കുന്ന ആരോ ഒന്ന്‍, അതിനെ നമ്മള്‍ അറിഞ്ഞാല്‍ മതി. അര്‍ജുനനോടെ ഭഗവാന്‍ പറയുന്നുണ്ട്, ബലമായിട്ട് നീ അതിനെ നിഗ്രഹിക്കരുത്. അതുകൊണ്ടാണ് ഗുരു ആദ്യം മനോ നിയന്ത്രണം പറഞ്ഞത്, മനസ്സിന്‍റെ നിയന്ത്രണത്തില്‍ തന്നെയാണ് ഭാഹ്യെന്ദ്രിയ നിയന്ത്രണവും. ശിഷ്യന്‍റെ അടുത്ത ചോദ്യം: ചോ: ഉപരമ ക: ? എന്താണ് ഉപരമ ? ഉ: സ്വധര്‍മ്മ അനുഷ്ട്ടാനമേവ. സ്വ ധര്‍മ്മത്തെ അനുഷ്ട്ടിക്കുക എന്നത് തന്നെ. സ്വധര്‍മ്മാനുഷ്ട്ടാനം എന്നുള്ളതിന് പല തലങ്ങളുണ്ട്, എന്താണ് ധര്‍മ്മം എന്ന് ചോദിച്ചാല്‍, മൂല്യങ്ങളൊക്കെ ധര്‍മ്മത്തില്‍ പെടും. എല്ലാ വിഷിഷ്ട്ട മൂല്യങ്ങളും ധര്‍മ്മത്തിന്റെ പട്ടികയില്‍ പെടും. സത്യം പറയുക എന്നത് ധര്‍മ്മമാണ്, നമ്മുടെ കര്‍മ്മം ചെയ്യുക എന്നുള്ളത് ധര്‍മ്മമാണ്, അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോരോ ധര്‍മ്മങ്ങളുണ്ട്. എന്നില്‍ പുത്രന്‍ എന്ന ധര്‍മ്മമുണ്ട്,ഭര്‍ത്താവ് എന്നാ ധര്‍മ്മമുണ്ട്, അച്ഛനെന്ന ധര്‍മ്മമുണ്ട്, സുഹൃത്തിന്‍റെ ധര്‍മ്മമുണ്ട്, സഹോദരന്റെ ധര്‍മ്മമുണ്ട്, അങ്ങനെ പലേ ധര്‍മ്മങ്ങളും നമ്മിലുണ്ട്. ഭാര്യയോടുള്ള ധര്‍മ്മം, അതില്‍ ഞാന്‍ എന്തൊക്കെ കാര്യങ്ങളില്‍ ഇടപെടണം, എവിടെയൊക്കെയാണ് എന്‍റെ സാന്നിധ്യം ആവശ്യമായുള്ളത്, ഇതൊക്കെ ഞാന്‍ ശരിക്കും നിറവേറ്റുന്നുണ്ടോ?, സഹധര്‍മ്മിണി എന്ന് പറഞ്ഞാല്‍ ധര്‍മ്മത്തില്‍ തന്നോട് ഒപ്പം,കൂടെ ഉണ്ടായിരിക്കേണ്ടവള്‍. ധര്‍മ്മത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. അപ്പൊ ഇവിടെ സ്വധര്‍മ്മം എന്ന് പറയുമ്പോള്‍ ഇതൊക്കെ അതില്‍ പെടും. ഇതിനോടൊക്കെ നീതിപുലര്‍ത്താതെ ഈ ആത്മാന്വേഷണത്തിനു ഇറങ്ങിയാല്‍ നടക്കില്ലാ.. കാരണം അവിടെ സങ്കര്‍ഷങ്ങള്‍ ഉണ്ട്, ഉധാഹരണത്തിനു നിങ്ങളിപ്പോ വീട്ടില്‍ ബഹളമുണ്ടാക്കിയിട്ടാണ് ഒരു മീറ്റിംഗ് അല്ലെങ്കില്‍ ക്ലാസ്സിലെക്കോ പോകുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ സദാ സമയവും വീട്ടിലെ ചിന്ത തന്നെയായിരിക്കും.അവിടെ സങ്കര്‍ഷം ഉണ്ടാകും. അതുകൊണ്ട് സ്വധര്‍മ്മനുഷ്ടാനം എല്ലാം വിധിയാം വണ്ണം ചെയ്ത് തീര്‍ത്താലെ ഈ സങ്കര്‍ഷത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. നമ്മുടെ ഭക്തി, ഈശ്വരനോടുള്ള പ്രേമേം മറ്റൊരാളെ കാണിക്കാനുള്ളതേ അല്ല. ഇതാദ്യം മനസ്സിലാകണം. നമ്മള്‍ പലരും പലരെയും ആദ്യമായി കാണുമ്പോ ഒന്ന് നോക്കും, ഇയാള്‍ എങ്ങനെയാ ഭക്തനാണോ, നെറ്റിയില്‍ ഒരു കുറിയൊക്കെ കണ്ടാല്‍ ഒരു സമാധാനം. പക്ഷെ ചിലര് പറയും കാട്ടുകള്ളനാണ് എന്ന്, അയാളുടെ കുറിയില്‍ വീഴണ്ട എന്ന്. കുറിയൊക്കെ ഉണ്ട് പക്ഷെ ആള്‍ ഭയങ്കര വില്ലനാ.. അതുകൊണ്ട് ബാഹ്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ നമ്മുടെ ഈശ്വരനുമായുള്ള നമ്മുടെ ഇടപാടിനെ കാണിക്കാന്‍ വേണ്ടി ആകരുത് എന്ന് ഗുരു പറഞ്ഞു തരുന്നു. ഓഫീസില്‍ പോയാല്‍, അവിടെ ഇടക്ക് ഗീതയോ സഹസ്രനാമമോ വായിക്കലല്ല ഭക്തി, ഓഫീസില്‍ വച്ച് ഗീത വായിച്ചാലും നോവല്‍ വായിച്ചാലും ഒരുപോലെയാണ്. ഓഫീസിലെ ധര്‍മ്മം ജോലികള്‍ ചെയ്യുക എന്നാണു, ഗീതാമാതാവ് തന്നെ പറയുന്നത് അതാണ്, കര്‍മ്മം ചെയ്യുന്നതിന്‍റെ ഇടയില്‍ ഗീത വായിക്കാനല്ല. അവിടെ നമ്മുടെ സ്വന്തം കര്‍മ്മം ശ്രദ്ധയോടെ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ ഭക്തി. വിവേകാനന്ദ സ്വാമികള്‍ ഗീത വലിച്ചെറിയാന്‍ പറഞ്ഞതിന്‍റെ പിന്നിലുള്ള താത്പര്യവും ഇത്താണ്. ഫുട്ബാള്‍ കളിക്കേണ്ട ആളുകള്‍ ഗീത എടുത്താല്‍ അവിടെ സ്വധര്‍മ്മം അല്ല നടക്കുന്നത്. ഗീതയെ അത്രക്കും മനസ്സിലാക്കിയ സ്വാമിക്ക് അങ്ങനെ പറയാനുണ്ടായ സാഹചര്യം അതായിരുന്നു. സ്വധര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാതെ ആത്മാന്വേഷണത്തിന് ഇറങ്ങരുത് എന്ന് ഇതിലും ലളിതമായി മറ്റൊരാളും പറഞ്ഞിട്ടില്ല. നമ്മുടെ ആത്മാന്വേഷണം,സത്യാന്വേഷണം അപരന്ന്‍ ദോഷകരമാം വിധം ആകരുത്. നാരായണഗുരുദേവന്‍, "അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന്ന്‍ സുഖത്തിനായി വരേണം." ഗുരു ഈ ഒരു വചനത്തില്‍ ഒതുക്കിവച്ചിട്ടുണ്ട് എല്ലാ രഹസ്യങ്ങളും. പിന്നെ ബ്രഹ്മമാണ് ധര്‍മ്മം, ധാരയതി ഇതി ധര്‍മ്മ:, ധാര്യതെ ഇതി ധര്‍മ്മ: , ധരിച്ചിരിക്കുന്നത് ധര്‍മ്മം, ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത് യാതൊന്നാണോ അത് ബ്രഹ്മമാണ്. ആ ബ്രഹ്മത്തെ അറിയാന്‍, ആ ധര്‍മ്മത്തെ അറിയാന്‍ ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം, അനുഷ്ട്ടാനങ്ങളെല്ലാം എന്‍റെ സ്വധര്‍മ്മത്തിലെക്കുള്ളതാണ്. ആ ധര്‍മ്മത്തെ അറിയാനുള്ളതാണ് എല്ലാ അനുഷ്ട്ടാനങ്ങളുംആചാരങ്ങളും. അടുത്ത ചോദ്യം: തിതിക്ഷാ കാ ?? എന്താണ് ഗുരോ തിതിക്ഷ ?? ഉ: ശീതോഷ്ണ സുഖദുഖാദി ദ്വന്ത്വ സഹിഷ്ണുത്വം. ശീതം ഉഷ്ണം, സുഖം ദുഃഖം, മുതലായ എല്ലാ ദ്വന്ത്വങ്ങളെയും സഹിഷ്ണുതയോടെ സഹിക്കുക. തിതിക്ഷ എന്ന് പറഞ്ഞാല്‍ ഈ ദ്വന്ത്വങ്ങളെയൊക്കെ തിരിച്ചറിയുക എന്നതാണ്. ഇതിനെക്കുറിച്ച് പലരും മനസ്സിലാക്കിയിട്ടുള്ളത് കൂടുതല്‍ സന്തോഷിക്കാന്‍ പാടില്ല, അതുപോലെ കൂടുതല്‍ ദുഖിക്കാനും പാടില്ല എന്ന്, അത് തെറ്റാണ് എന്ന് ഗുരു പറയുന്നു. സന്തോഷം വരുമ്പോ സന്തോഷിക്കുക, ദുഃഖം വരുമ്പോ ദുഖിക്കുക, എന്നാല്‍ അതുമായി താതാത്മ്യം പ്രാപിച്ച് നമ്മുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റാത്ത ഒരവസ്തയിലെക്ക് പോകരുത് എന്നാണിവിടെ പറയുന്നത്. അറിയുക അതിജീവിക്കുക ഇതിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. "സഹനം സര്‍വ്വ ദുഖാനാം അപ്രതീകാര പൂര്‍വകം, ചിന്താ വിലാപ രഹിതം സാ തിതിക്ഷാ നിഗധ്യതെ." വിവേക ചൂടാമണിയില്‍ ഗുരുദേവന്‍ പറയുന്നത്. സഹനം സര്‍വ ദുഖാനാം അപ്രതീകാരപൂര്‍വകം- പ്രതികരിക്കാത്ത സഹനം, പ്രതികാരഭാവം ഒട്ടുമില്ലാതെ അതിനെ സഹിക്കണം. ഒരു സാധകനു വേണ്ട വളരെ പ്രധാനപ്പെട്ട ഒരു യോഗ്യതയാണ്. ഇതാണ് ഭഗവാന്‍ അര്‍ജുനനോടു ഗീതയില്‍ പറയുന്നത് തിതിക്ഷയുള്ളവനായി ഇരിക്കു.. ഇവിടെ നമുക്ക് ഗുരു പ്രകൃതിയുമായി, നമുക്ക് ഏറ്റവും പരിചയമുള്ള ദ്വന്ത്വങ്ങള്‍ആണ് ഉദാഹരിക്കുന്നത്. ശീതം ഉഷ്ണം, ചൂടും തണുപ്പും സ്ഥിരമല്ലാത്തതും മാറുന്നതുമാണ് അതുകൊണ്ട് നമുക്കുണ്ടാകുന്ന വിഷമങ്ങള്‍ സന്തോഷങ്ങളും എല്ലാം മാറുന്നതാണ്, അതുമായി താതാത്മ്യപ്പെടെണ്ട അതിനെ അതിജീവിക്കുക. ശിഷ്യന്‍റെ അടുത്ത ചോദ്യം: ശ്രദ്ധാ കീ ദൃശീ ? എങ്ങനെയുള്ളതാണ് ഈ ശ്രദ്ധ? ഉ: ഗുരുവേദാന്ത വാക്ക്യാധിഷു വിശ്വാസ ശ്രദ്ധാ. ഗുരുവാക്ക്യം, വേദാന്ത വാക്ക്യം(ശാസ്ത്ര വാക്ക്യം) മുതലായ നമ്മുടെ ക്ഷേമത്തിനായി പറയുന്ന വാക്കുകളിലുള്ള വിശ്വാസം, അതിനോടുള്ള താത്പര്യം. അതാണ് ശ്രദ്ധ. നമ്മുടെ ഗ്രന്ഥത്തെ പുസ്തക ഭാവത്തില്‍ കാണരുത്, വെറും അച്ചടിച്ച് വച്ച പേപ്പര്‍ മനോഭാവം ആകരുത്. അത് പറഞ്ഞുതരുന്ന ഗുരുവിനോട് വെറും ഒരു മാനുഷിക ഭാവവും ആകരുത്. മറിച്ച് ഇതൊരു ശാസ്ത്രമാണ് എന്നുള്ളതില്‍ നമുക്ക് പൂര്‍ണ്ണ വിശ്വാസം വേണം. നികൃഷ്ട്ട വസ്തുവിലും ഉത്ക്രിഷ്ട്ട ഭാവന ഉണ്ടാവണം എന്നാണ് ഗുരു പറഞ്ഞു തരുന്നത്. അതുകൊണ്ട് നമ്മള്‍ പഠിക്കുന്ന ഈ ശാസ്ത്ര വാക്ക്യത്തില്‍ പൂര്‍ണ്ണമായ ഉത്കൃഷ്ട്ടഭാവന കല്‍പ്പിക്കണം, എന്നാലെ നമ്മളെ ശാസ്ത്രം അനുഗ്രഹിക്കുകയുള്ളൂ. അടുത്ത ചോദ്യം: സമാധാനം കിം?? എന്താണ് സമാധാനം? ഉ: ചിത്തൈകാഗ്രത. ചിത്തത്തിന്‍റെ ഏകാഗ്രത. ചിത്തത്തിന്‍റെ അഗ്രത്തില്‍ പലവിചാരങ്ങള്‍ വരുമ്പോള്‍ സമാധാനം ഉണ്ടാവില്ല, ഏതെങ്കിലും ഒരു വിചാരമാണ് എങ്കില്‍ സമാധാനം ഉണ്ടാകും. മനോബുദ്ധികളുടെ അഗ്രത്തില്‍ ഒരു വിചാരം, എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് അത്. അല്ലാതെ നാളത്തെ കാര്യം ആലോചിച്ചു ഇന്ന് രാവിലെ മുതല്‍ സമാധാനം കളയണ്ട. ചിലര്‍ 15ആം തിയതി ആവുമ്പോഴേക്കും ചിന്ത ഒന്നാം തിയതിയെ കുറിച്ചായിരിക്കും കറന്റ് ബില്‍, പേപ്പര്‍ പാല്‍, സ്കൂള്‍ ഫീസ് അങ്ങനെയുള്ള കാര്യങ്ങളോര്‍ത്തു. പിന്നെ സമാധാനം ഉണ്ടാവില്ല. ഇങ്ങനെയല്ലാതെ ഇപ്പൊ ചെയ്യേണ്ടത് എന്താണോ അതില്‍ ശ്രദ്ധിക്കുക, ഇതിനെയാണ് ഗുരു പറയുന്നത് കരചരണങ്ങള്‍ എവിടെയാണോ അവിടെ മനസ്സും ബുദ്ധിയും അവിടെ വക്കണം. ഇത് തന്നെയാണ് ഏകാഗ്രത. ചിത്തത്തിന്റ്റെ എകാഗ്രതയാണ് മനസ്സിന്‍റെ ഏകാഗ്രത, മനസ്സിന്‍റെ എകാഗ്രതക്ക് ഈശ്വരധ്യാനം ചെയ്യുക എന്ന് പറഞ്ഞാല്‍, നമ്മള്‍ കരുതും മുഴുവന്‍ സമയവും നാരായണ ജപം മാത്രമാണ് വേണ്ടത് എന്ന്. അങ്ങനെയാണ് ഒരുപാട് വര്‍ഷങ്ങളായി പലരും നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗുരു വ്യക്തമാക്കുന്നു, എന്താണോ നിങ്ങള്‍ ചെയ്യുന്നത് അതില്‍ ഈശ്വരനെ കണ്ടെത്തുക. ഗീതയില്‍ ഭഗവാന്‍ അര്‍ജുനനോടു പറയുന്നുണ്ട്, "യത് കരോഷി, യത് അശ്നാസി, യത് ജുഹോഷി, ദദാസിയത് യത് തപസ്യസി കൌന്തെയാ തത്കുരുഷ്വമതര്‍പ്പണം." നീ എന്ത് കൊടുക്കുന്നു, എന്ത് എടുക്കുന്നു, നീ എന്തെന്ത് കര്‍മങ്ങള്‍ ദാനധര്‍മ്മതി തപശ്ചര്യയില്‍ ഏര്‍പ്പെടുന്നുവോ എന്നെ സ്മരിച്ചു കൊണ്ട് ചെയ്യുതാലും. അപ്പോള്‍ നമ്മള്‍ ചെയ്യുന്ന ഏതു കര്‍മ്മവും ഭഗവല്‍ പൂജ തന്നെയാണ്. അങ്ങനെ വരുമ്പോഴാണ് അതില്‍ നമുക്ക് ഏകാഗ്രത ഉണ്ടാകുന്നത്. ഈ ഏകാഗ്രതയോടു കൂടിയാണ് നമ്മള്‍ ഓരോന്നും ചെയ്യേണ്ടത്. മുമുക്ഷുത്വം കിം.? എന്താണ് മുമുക്ഷുത്വം? മോക്ഷോമേ ഭൂയാത് ഇതി ഇച്ചാ. മോക്ഷം വേണം എന്ന ആഗ്രഹം അതിനെയാണ് മുമുക്ഷുത്വം എന്ന് പറയുന്നത്. മോക്ഷം എന്നാല്‍ എനിക്ക് സ്വാതന്ത്രം വേണം. നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ് ഈ മോക്ഷം, പലപ്പോഴും നമ്മള്‍ പറയുന്നത് കേള്‍ക്കാം, "എന്നാ ഇതൊക്കെ ഒന്ന്‍ അവസാനിക്കാ?" "ഒരു ദിവസമെങ്കില്‍ ഒരു ദിവസം" ഈ സ്വമിമാര്‍ക്കൊക്കെ എന്ത് സുഖാ, ഒരു ടെന്‍ഷനും അല്ലല്ലുമില്ലാത്ത ജീവിതം, അവരോടൊക്കെ അസൂയ തോന്നുന്നു, വല്ല സ്വാമിയാരായാല്‍ മതിയായിരുന്നു" എന്നൊക്കെ ആവേശത്തോടെ പറയുന്ന ഒരുപാട് അവസരങ്ങള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാവാറുണ്ട്. ഇതൊക്കെ മറ്റൊന്നും കൊണ്ടല്ല, നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ ഒന്നും തന്നെ നമുക്ക് തൃപ്തി തരുന്നില്ല. ആചാര്യ സ്വാമികള്‍ പറയുന്നുണ്ട് നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ധ്യാനത്തിലേക്ക് നയിക്കുന്നില്ലെങ്കില്‍ അവ നമുക്ക് ബന്ധനങ്ങള്‍ മാത്രമേ നല്‍ക്കൂ എന്ന്. നമ്മള്‍ കര്‍മ്മം ചെയ്യുമ്പോ സ്വാതന്ത്രം വേണം എന്ന തോന്നല്‍ വരാതിരിക്കണം. ഇപ്പൊ കുട്ടികളെ സംബന്ധിച്ച് വളരെ നല്ല ദിവസങ്ങളാണ് പൂജവെപ്പ്, കാരണം അന്നവരോട് ആരും പഠിക്കാന്‍ പറയില്ലല്ലോ, ബാക്കി എല്ലാ ദിവസവും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ശല്യം ചെയ്യും, അന്നാണ് അവര്‍ക്ക് സ്വാതന്ത്രം കിട്ടുന്നത്. ഈ ഒരു സ്വാതന്ത്രം ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ നമ്മളെല്ലാവരും നിരന്തരം ആഗ്രഹിക്കുന്നു. നമ്മളെല്ലാവരും ദേശം കൊണ്ട്, കാലം കൊണ്ട്, വസ്തുകൊണ്ട് പരിമിതപ്പെട്ടിരിക്കുകയാണ്. ഈ പരിമിതിയെയാണ് ഇല്ലാതെയാക്കേണ്ടത്. ഈ ഒരു ഒടുങ്ങാത്ത ആഗ്രഹത്തെയാണ് മുമുക്ഷുത്വം എന്ന് ഗുരു പറഞ്ഞു തരുന്നത്. അതിനെ നമ്മള്‍ വീട് വിട്ട് ഏതെങ്കിലും ആശ്രമത്തില്‍ പോയാല്‍ കിട്ടുമോ? ഇല്ലാ. ഇവിടെ ഒന്നും ശരിയല്ല എന്ന് കണ്ടിട്ട് പോകുന്ന ആള്‍ക്ക് അവിടെയും, എവിടെയും ഒരുപാട് ശരികേടുകള്‍ കാണേണ്ടി വരും. ആ ശരികേടുകള്‍ മാത്രമേ അയാള്‍ കാണുള്ളൂ. അതുകൊണ്ട് ഇപ്പൊ ഇവിടെ അതിനെ കണ്ടെത്താന്‍ കഴിയണം. "ഏതത് സാധനചതുഷ്ട്ടയം തത: തത്വവിവേകസ്യ അധികാരിണ: ഭവന്തി." ഈ പറഞ്ഞതോക്കെയാണ് സാധനചതുഷ്ട്ടയം, സാധകന് ആവശ്യമായ യോഗ്യതകള്‍. അന്തരം ഈ യോഗ്യതകള്‍ നേടിയതിനു ശേഷം തത്വബോധത്തിന്‍റെ അധികാരിയായി മാറുന്നു. അപ്പോള്‍ അടുത്ത ചോദ്യം: തത്വവിവേക: ക: ? എന്താണ് തത്വവിവേകം?? ഉ: ആത്മാ സത്യം, തത് അന്യത് സര്‍വ്വം മിത്യൈതി. ആത്മാവ് സത്യം, അതില്‍ നിന്ന് അന്ന്യമായത് എല്ലാം മിത്യൈതി ഇല്ലാത്തതാണ്. ഇതാണ് തത്വവിവേകം. ഒരുവന് ഉധിക്കേണ്ട വിവേകം എല്ലാം ആത്മാവെന്ന അറിയല്‍. ആത്മാവല്ലാതെ ഈ വിശ്വത്തില്‍ മറ്റെല്ലാം ഇല്ലാത്തതാണ് എന്ന് ആരറിയുന്നുവോ അവന്‍ തത്വവിവേകി. സാധകന്‍റെ മൂന്നു ഘട്ടങ്ങള്‍ ശാരീരികം, അദ്ധ്യാത്മികം പിന്നെ ദൈവീകം. ഒന്നാമത്തെ ഘട്ടത്തില്‍ അവന്‍ എന്തു കാണുന്നു, കുന്നും മരങ്ങളും,നദികളും പുഴകളും പൂക്കളും മൃഗങ്ങളും കടലും എല്ലാം അതായിട്ടു കാണുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ അതില്‍ നിന്ന് അതിന്‍റെ അപ്പുറത്തേക്ക് ചിലതൊക്കെ കാണുന്നു, മുന്‍പ് കണ്ടതിനെ ഒന്ന്കൂടെ ആഴത്തില്‍ കാണുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ കാണുന്നു എല്ലാം ഭേദങ്ങളായി തന്നെയാണ് കാണുന്നത്, എന്നാലും ഇവയെല്ലാം ഒന്നായിക്കാണുന്ന ഒരവസ്തയുണ്ടാകും. ഈ കാണുന്ന കണ്ണ് ജ്ഞാന ചക്ഷുസ്സാണ്. ഭേധങ്ങളിരിക്കെ തന്നെ എല്ലാം ഒന്നായി കാണുന്ന ഈ കാഴ്ച ഉണ്ടാകുന്നത് ഒരു തത്വവിവേകിക്ക് മാത്രമാണ്. ഈ ഒരറിവ് നമ്മള്‍ എല്ലാവരും നന്നായി മനസ്സില്‍ ഉറപ്പിക്കണം, ഇവിടെ ആത്മാവോന്നു മാത്രമേ ഉള്ളു. പലതില്ല എന്ന അറിവ്. അപ്പൊ ചോദിക്കും അതിന് ഇവിടെ പലതും കാണുന്നുണ്ടല്ലോ? അതൊക്കെ എന്താ? അപ്പൊ അറിയുക നിങ്ങള്‍ ഏതു ഘട്ടത്തിലാണ് എന്ന്. സംശയിക്കേണ്ട സാധകന്‍റെ ഒന്നാം ഘട്ടമായ ശാരീരക തലത്തിലാണ് നിങ്ങള്‍ കാണുന്നത്. ഇനി രണ്ടു തലങ്ങള്‍കൂടി അറിവിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ എല്ലാം ഒന്ന് തന്നെ എന്നാ അറിവ് നിങ്ങള്‍ക്ക് ലഭിക്കൂ. ചോദ്യം- ആത്മാ ക: ? എന്താണ് ആത്മാവ്? ഉത്തരം- സ്ഥൂല സൂക്ഷ്മ കാരണ ശരീരാത് വ്യതിരിക്ത:, പഞ്ചകൊശാതീതാസന്ന്‍ അവസ്ഥാത്രയ സാക്ഷീ സച്ചിദാനന്ദസ്വരൂപാസന്ന്‍ യ: തിഷ്ട്ടതി സ ആത്മാ. ഗുരു ആത്മാവ് ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്നു. സ്ഥൂലം സൂക്ഷ്മം കാരണം ഇങ്ങനെ മൂന്ന്‍ ശരീരങ്ങള്‍ നമുക്ക് ഉണ്ട്. ഈ മൂന്നു ശരീരങ്ങളില്‍ നിന്ന് വേറിട്ടതും, അഞ്ചു കോശങ്ങള്‍ക്ക് അതീതനായവനും, അതില്‍നിന്നും വേറിട്ടവനും, അവസ്ഥാത്രയങ്ങള്‍ക്ക് സാക്ഷിയായവനും, സച്ചിദാനന്ദ സ്വരൂപമായവനും, അങ്ങനെയുള്ളവനെയാണ് ആത്മാ എന്ന് വിളിക്കുന്നത്. ഈ ആത്മാവ് എന്നാല്‍ ഏതോ ഒരു ദൂരത്തില്‍ ഉള്ള ഒന്നല്ല, നമ്മുടെ തന്നെ യഥാര്‍ത്ഥ സ്വരൂപമാണ് എന്നാണ് ഗുരു നമുക്ക് പറഞ്ഞു തരുന്നത്. തത്വബോധം നമ്മളെ സ്വയം അറിയിച്ചു തരുന്നു. നമ്മളെ സ്വയം കീറിമുറിച്ചു ആത്മാവിനെ കാണിച്ചു തരുന്നു. ശിഷ്യനുണ്ടായ അടുത്ത ചോദ്യം: സ്ഥൂല ശരീരം കിം?? എന്താണ് സ്ഥൂല ശരീരം?? ഗുരു ഉത്തരം നല്‍കുന്നു: പഞ്ചീകൃത പഞ്ചമഹാഭൂതൈ: കൃതം സത് കര്‍മ്മ ജന്യം സുഖദുഖാദി ഭോഗായധനം ശരീരം അസ്ഥി. ജയതെ വര്‍ദ്ധതെ വിപരീണമതേ അപക്ഷീയതെ വിനശ്യതി ഇതി ഷഡ്വികാരവത് ഏതത് സ്ഥൂല ശരീരം. ഗുരു പറഞ്ഞു തരുന്നു എന്താണ് നമ്മുടെ സ്ഥൂല ശരീരം എന്ന്. പഞ്ചീകൃത പഞ്ചമഹാഭൂതൈ: കൃതം- പഞ്ചീകരിക്കപ്പെട്ട പഞ്ചമഹാഭൂതങ്ങളാല്‍ ചെയ്യപ്പെട്ടത്. പഞ്ചമഹാ ഭൂതങ്ങളെ കൊണ്ടാണ് നമ്മുടെ ശരീരം ഉണ്ടാക്കിയിട്ടുള്ളത്. സത്കര്‍മ്മത്തില്‍ നിന്ന് ജനിച്ചത്. സുഖദുഖാദി ഭോഗായധനം, സുഖദുഖ സംമിശ്രങ്ങളെ അനുഭവിക്കാനുള്ളത്, സുഖദുഖങ്ങള്‍ക്കിരിപ്പിടമായത്. ദുഃഖം വരുമ്പോ ചോദിക്കും എനിക്കെന്തിനാണ് ദുഃഖം തന്നത് എന്ന്. ദുഖവും അനുഭാവിക്കാന്‍ വേണ്ടിയാണി ശരീരം, എല്ലാ സംമിശ്രങ്ങളെയും അനുഭവിക്കാന്‍ വേണ്ടി ഉണ്ടായതാണ് ശരീരം. ശരീരത്തിന് ഉണ്മയുണ്ട് ജനിക്കുന്നു, വര്‍ധിക്കുന്നു, പല മാറ്റങ്ങളും ഉണ്ടാവുന്നു, ക്ഷീണിക്കുന്നു, നശിക്കുന്നു, ഈ ആറു വികാരങ്ങള്‍ക്ക് പരിണാമങ്ങള്‍ക്ക് വിധേയമാണ് ഈ സ്ഥൂല ശരീരം. ശരീരത്തിന്‍റെ ഇത്രയും മഹത്തായ ഒരു വിശദീകരണം ഒരു ആധുനിക ശാസ്ത്രത്തിനും നല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നുവരെ. അടുത്ത ചോദ്യം: സൂക്ഷ്മ ശരീരം കിം.? ഉത്തരം: അപഞ്ചീകൃത പഞ്ചമാഹാഭൂതൈ: കൃതം സത്കര്‍മ്മ ജന്യം സുഖ ദുഖാദി ഭോഗ സാധനം പഞ്ചജ്ഞ്യാനെന്ദ്രിയാണി പഞ്ചകര്‍മ്മെന്ദ്രിയാനി പഞ്ചപ്രാണാദയ: മനസ്ച്ച ഏകം ബുദ്ധിസ്ച്ച ഏകാ ഏവം സപ്തദശാകലാഭി: സ: യത്തിഷ്ട്ടതി തത് സൂക്ഷ്മ ശരീരം. ഇവിടെ ഗുരു നമ്മുടെ മൂന്നു ശരീരത്തിനെ കുറിച്ച് പറയുന്നു, ഒന്ന് സ്ഥൂലം, സൂക്ഷ്മം, കാരണം. സ്ഥൂല ശരീരത്തെക്കുറിച്ച് പറഞ്ഞു, സ്ഥൂല ശരീരം പരിണാമത്തിനു വിധേയമാണ്, ഷഡ് വികാരം ആറു വികാരങ്ങള്‍ക്ക് വിധേയമാണ്. പഞ്ചീകരിക്കപ്പെട്ട പഞ്ചമഹാഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നൊക്കെ. ഇനി സൂക്ഷ്മ ശരീരത്തെക്കുറിച്ച് പറയുന്നു, അപഞ്ചീകൃത പഞ്ചമാഹാഭൂതങ്ങളാല്‍, പഞ്ചീകരിക്കപ്പെടാത്ത പഞ്ചമഹാഭൂതങ്ങളാല്‍ കൃതം, സത്കര്‍മ്മ ജന്യം. അപ്പൊ പഞ്ചീകരിക്കപ്പെട്ടതും പഞ്ചീകരിക്കപ്പെടാത്തതും പഞ്ചമാഹാഭൂതങ്ങള്‍ ഉണ്ട്, എന്താണു പഞ്ചീകരണം എന്നുള്ള ചോദ്യം ശിഷ്യന്‍ ഇനി ചോദിക്കാന്‍ പോകുന്നു, അപ്പൊ അതിനു ഉത്തരം ഗുരു പറയുന്നുണ്ട്. ഇപ്പൊ തല്‍ക്കാലം പൊടിച്ചതും പോടിക്കാത്തതും എന്ന ചേരുവകളെപ്പോലെ മനസ്സിലാക്കാം. സൂക്ഷ്മ ശരീരവും സത്കര്‍മ്മ ജന്യമാണ്,സുഖദുഖാദി ഭോഗങ്ങള്‍ അവിടെയുമുണ്ട്. സൂക്ഷ്മ ശരീരത്തിലാണ് സ്വപ്നം കാണുന്നത്, സ്വപ്നത്തില്‍ സുഖദുഖാനുഭവങ്ങള്‍ ഉണ്ടല്ലോ. പഞ്ചജ്ഞ്യാനെന്ദ്രിയാണി പഞ്ചകര്‍മ്മേന്ദ്രിയാണി, സൂക്ഷ്മ ശരീരത്തിലാണ് പഞ്ചജ്ന്യാനെന്ദ്രിയങ്ങളും പഞ്ച കര്‍മ്മേന്ദ്രിയങ്ങളും. പഞ്ചപ്രാണാദയ:, അഞ്ച് പ്രാണന്‍മാര്‍. മന: ച ഏകം, ഒരു മനസ്സ്. ബുദ്ധി: ച, ബുദ്ധിയും. ഇപ്രകാരം സപ്തദശാകലാഭി:, ഇങ്ങനെ പതിനേഴു കലകളോട് കൂടിയിട്ട് യാതൊന്നാണോ നിലകൊള്ളുന്നത് അതിനെയാണ് സൂക്ഷ്മ ശരീരം എന്ന് അറിയുന്നത്. അടുത്ത ചോദ്യം എന്താണ് ജ്ഞ്യാനേന്ധ്രിയങ്ങള്‍?? എന്തൊക്കെയാണ് ഗുരോ ജ്ഞ്യാനെന്ധ്രിയങ്ങള്‍? ജ്ഞ്യാനെന്ധ്രിയാണി കാനി? ഗുരു: ശ്രോത്രം ത്വക്ചക്ഷു: രസനാഗ്രാണം ഇതി പഞ്ച ജ്ഞ്യാനെന്ധ്രിയാനി. ശ്രോത്രം, ത്വക്,ചക്ഷു, രസന, ഗ്രാണം ഇങ്ങനെ അഞ്ചെണ്ണം. ഈ ഓരോ ഇന്ദ്രിയങ്ങള്‍ക്കും ഓരോ അധിഷ്ടാന ദേവത ഉണ്ട്. ഇങ്ങനെ ഈ തത്വബോധം അറിയുമ്പോഴാണ് നമ്മള്‍ ഈ പ്രപഞ്ചവുമായുള്ള ബന്ധം അറിയുന്നത്. ഈ ബന്ധം ഉണ്ടെങ്കിലും നമ്മള്‍ അറിയുന്നില്ല, അതാണ് നമ്മുടെ ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഇപ്പൊ നമ്മള്‍ വിശ്വത്തില്‍ നിന്ന് ഞാന്‍ വേറെ എന്നാ മട്ടില്‍ വേറിട്ട് നില്‍ക്കുന്നു. ഈ ഒരറിവ് കൊണ്ട് ജീവ ബ്രഹ്മ ഐക്യം സംഭവിക്കുന്നു. ഞാനും ഈ വിശ്വവും ഒന്നാണ് വേറെയല്ല എന്നാ അറിവ്. യാതൊന്നിനെ ആശ്രയിചിട്ടാണോ നമ്മുടെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതിനെയാണ് അധിഷ്ടാന ദേവത എന്ന് പറയുന്നത്. ഗുരു പറയുന്നു, ശ്രോത്രം (ചെവിയുടെ) ദേവത ആകാശമാണ്, ദിക്കാണ് എന്ന് പറഞ്ഞാല്‍ സ്പേസ് ആണ്. ആകാശവും ഞാനും തമ്മിലുള്ള ബന്ധം ഇതാണ്, കേള്‍വിക്കുള്ളതാണ് ആകാശം, സ്പേസ് ഇല്ലെങ്കില്‍ സൌണ്ട് വേവ് സഞ്ചരിക്കില്ല. അതുപോലെ ത്വക് പ്രവര്‍ത്തിക്കുന്നത് വായു അധിഷ്ടാന ദേവത ആകി കൊണ്ടാണ്. ഈ വായുവിലാണ് നമ്മള്‍ സ്പര്‍ശം അറിയുന്നത്. ചക്ഷുക്കള്‍ സൂര്യനാണ് അധിഷ്ടാന ദേവത. സൂര്യനാണ് കണ്ണിനു വേണ്ട പ്രവര്‍ത്തനം നല്‍കുന്നത്. സൂര്യന്‍ ഉണ്ടെങ്കിലെ കാഴ്ച്ചയുള്ളു. രസനയുടെ ദേവത വരുണനാകുന്നു, രസംഅറിയുന്നത് ജലത്തിലൂടെയാണ്.നമ്മുടെ നാവിലുള്ള സലൈവയിലൂടെയാണ് സ്വാദ് അറിയുന്നത്. ഗ്രാണം, നാസികയുടെ ദേവത അശ്വിനി ദേവന്മാര്‍, ഭൂമിയാകുന്നു. ഇപ്രകാരമാണ് ജ്ന്യാനെന്ധ്രിയങ്ങള്‍ക്ക് ദേവതകളെ അധിഷ്ടാന പെടുത്തിയിട്ടുല്ലത്. ദേവത എന്ന് ഭാരതീയ ദര്‍ശനങ്ങള്‍ പറയുന്നത് പ്രകാശിപ്പിക്കുന്നത് എന്നാണു അര്‍ഥം, അപ്പൊ ദേവതാ ആരാധന എന്ന് പറഞ്ഞാല്‍ ഇതൊന്നാണോ എന്നെ പ്രകാശിപ്പിക്കുന്നത് അതിനെ ഞാന്‍ ആരാധിക്കുന്നു. എന്ന് പറയുമ്പോള്‍ നമ്മള്‍ പ്രകൃതി ശക്തികളുമായുള്ള ബന്ധത്തെ അറിവിന്‍റെ തലത്തില്‍ നിരന്തരം നിലനിര്‍ത്തുന്നു. അതാണ് ഈ പൂജയൊക്കെ ഉണ്ടാവാനുള്ള കാരണം. അല്ലാതെ പൂജയൊക്കെ എന്തോ ചെയ്തിട്ട് കിട്ടാനുള്ളതല്ല. ഗുരു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു പരിച്ചയമുള്ളവരോട് നമ്മള്‍ കാണിക്കുന്ന ഒരു സമീപനം അത് മതി ഈ പ്രപഞ്ചത്തിന് പൂജയായി. പരിചയക്കാരോട് നമ്മള്‍ ഒന്നും പറയാതെ അറിയാത്ത പോലെ പോകാന്‍ നമുക്ക് പ്രയാസമാണ്, ഒരു നമസ്തേ ഒരു ഗുഡ് മോര്‍ണിംഗ് അല്ലെങ്കില്‍ ഒരു ചിരി ഒരു ഹായ്. ഈ ഒരറിവ് മതി ഈ ദേവതാ പൂജക്ക്. ജ്ഞാനെന്ധ്രിയ വിഷയാ കേ? ജ്ഞാനെന്ധ്രിയങ്ങളുടെ വിഷയങ്ങള്‍ എന്തൊക്കെയാണ്? ശ്രോത്രസ്യ വിഷയ ശബ്ദ ഗ്രഹണം, ത്വജോ വിഷയ സ്പര്‍ശ ഗ്രഹണം, ചക്ഷുഷോ വിഷയ രൂപഗ്രഹണം, രസനായാ വിഷയ രസ ഗ്രഹണം, ഗ്രാണസ്യ വിഷയ ഗന്ധ ഗ്രഹണം ഇതി. ജ്ഞാനെന്ധ്രിയ വിഷയങ്ങള്‍ എന്തോക്കെയാണ് എന്നതിന് ഗുരു ഉത്തരം നല്‍കുന്നത്, ശ്രോത്രത്തിന്‍റെ വിഷയം ശബ്ദം ഗ്രഹിക്കുക എന്നതാണ്, ഈ കാതുകളാണ് ശബ്ദങ്ങളെ ഗ്രഹിക്കുന്നത്. ത്വക്കിന്റെ വിഷയം സ്പര്‍ശം ഗ്രഹിക്കലാണ്, കണ്ണിന്‍റെ വിഷയം രൂപം ഗ്രഹിക്കലാണ്, നാക്കിന്‍റെ വിഷയം രസം (സ്വാദ്) ഗ്രഹിക്കലാണ്, മൂക്കിന്‍റെ വിഷയം ഗന്ധം ഗ്രഹിക്കലാണ്. കര്‍മ്മേന്ധ്രിയാണി കാനി? കര്‍മ്മേന്ധ്രിയങ്ങള്‍ എന്തൊക്കെയാണ്? വാക്ക്,പാണി,പാദം,പായു ഉപസ്തയാനി. വാക്ക്,കൈ,പാഠം,പിന്നെ രണ്ടു വിസര്‍ജ്ജനെന്ധ്രിയങ്ങള്‍ ചേര്‍ന്ന അഞ്ചു കര്‍മ്മെന്ധ്രിയങ്ങള്‍. കര്‍മ്മേന്ധ്രിയ അധിദേവതാ കേ? കര്‍മ്മേന്ധ്രിയങ്ങളുടെ അധിദേവതകള്‍ എന്തൊക്കെയാണ്? ജ്ഞാനെന്ധ്രിയങ്ങളുടെ അധിദേവതകളെ പറഞ്ഞതുപോലെ കര്‍മ്മേന്ധ്രിയങ്ങളുടെ അധിദേവതകളെക്കുറിച്ച് ആചാര്യ സ്വാമികള്‍ പറയുന്നു, വാച്ചോ ദേവത വന്നി: ഹസ്തയോരിന്ദ്ര: പാദയോര്‍വിഷ്ണു: പായോര്‍മൃത്യു: ഉപസ്തസ്യ പ്രജാപതി: ഇതി കര്‍മ്മെന്ധ്രിയ ദേവതാ: . വാക്കിന്‍റെ ദേവത അഗ്നിയാണ്, അഗ്നിയില്‍ നിന്നാണ് വാക്ക് ആരംഭിക്കുന്നത്. കൈകളുടെ ദേവത ഇന്ദ്രനാണ്, പാദങ്ങളുടെ ദേവത വിഷ്ണു, വിസര്‍ജ്ജനെന്ദ്രിയത്തിന്റെ ദേവത മൃത്യുവും, ജനനേന്ധ്രിയത്തിന്റെ ദേവത പ്രജാപതിയും. ഇപ്രകാരമാണ് കര്‍മ്മെന്ദ്രിയ ദേവതകളെ പറഞ്ഞിട്ടുള്ളത്. ഇനി കര്‍മ്മെന്ധ്രിയ വിഷയങ്ങളെക്കുറിച്ച് പറയുന്നു. കര്‍മ്മെന്ധ്രിയ വിഷയാ കേ? കര്‍മ്മെന്ധ്രിയ വിഷയങ്ങള്‍ എന്തെല്ലാമാണ്? വാച്ചോ വിഷയ ഭാഷണം, പാണ്യോര്‍ വിഷയ വസ്തു ഗ്രഹണം, പാദയോര്‍ വിഷയ ഗമനം, പായോര്‍ വിഷയ മലത്യാഗം, ഉപസ്തസ്യ വിഷയ ആനന്ദ ഇതി. വാക്കിന്‍റെ വിഷയം ഭാഷണം,സംസാര്‍ക്കുക എന്നതാണ്, വസ്തുക്കളെ ഗ്രഹിക്കുന്നതിനാണ് കൈകള്‍, പാദങ്ങളുടെ വിഷയം ഗമിക്കലാണ്, നടക്കുക എന്നതാണ്, വിസര്‍ജ്ജനെന്ധ്രിയത്തിന്റെ വിഷയം മലം വിസര്‍ജ്ജിക്കലാണ്, ജനനേന്ധ്രിയത്തിന്റെ വിഷയം ആനന്ദവും. കാരണ ശരീരം കിം? എന്താണ് ഈ കാരണ ശരീരം? അനിര്‍വാച്യ അനാദ്യവിദ്യാരൂപം ശരീരദ്വയസ്യ കാരണമാത്രം സത്സ്വരൂപഅജ്ഞാനം നിര്‍വികല്‍പ്പ രൂപം യാദസ്തി തത്കാരണശരീരം. ഇവിടെ ഗുരു പറഞ്ഞു തരുന്നത്, എന്താണ് ഈ കാരണ ശരീരം എന്ന്. മൂന്നു ശരീരങ്ങളെക്കുറിച്ച് പറഞ്ഞല്ലോ സ്ഥൂലം സൂക്ഷ്മം കാരണം, എല്ലാറ്റിനും കാരണ ശരീരമുണ്ട്, ഈ വിശ്വത്തിനും കാരണ ശരീരമുണ്ട്. എങ്ങിനെയാണ് കാരണശരീരം, അനിര്‍വാച്യ അനാദ്യവിദ്യാരൂപം- നിര്‍വചിക്കാനാവാത്ത അനാദിയായ അവിദ്യാരൂപത്തോട് കൂടിയുള്ളത്. ശരീരദ്വയസ്യ കാരണമാത്രം- സ്ഥൂല സൂക്ഷ്മം അങ്ങനെ രണ്ടു ശരീരങ്ങള്‍ക്ക് കാരണമായിരിക്കുന്നതും. സത്സ്വരൂപജ്ഞാനം- സത് സ്വരൂപം അതായത് ബ്രഹ്മസ്വരൂപമായിരിക്കുന്നതും അതോടൊപ്പം തന്നെ അജ്ഞാനമായിരിക്കുന്നതും അജ്ഞാനം എന്നാല്‍ അറിവില്ലായ്മ എന്നതിലുപരി അറിയപ്പെടാത്ത അറിവായിരിക്കുന്നതും. നിര്‍വികല്‍പ്പ രൂപമായിട്ട് യാതോന്നുണ്ടോ അതിനെയാണ് കാരണ ശരീരം എന്ന് പറയുന്നത്. ഈ കാരണശരീരത്തിലേക്കാണ് നമ്മള്‍ ഉറങ്ങുമ്പോള്‍ പോകുന്നത്,സുഷുപ്തിയിലേക്ക്. ഈ ശരീരത്തിന്‍റെ അവസ്ഥയാണ് നമുക്ക് ഏറ്റവും ഇഷ്ട്ടമുള്ളത്. ഒന്നും അറിയാതെയുള്ള സുഖമായ ഉറക്കത്തിനേക്കാള്‍ പ്രിയമായ മറ്റൊന്നും ജീവികള്‍ക്കുണ്ടാവില്ല. അടുത്ത ചോദ്യം അവസ്ഥാത്രയം എന്താണ്? അവസ്ഥാത്രയം കിം? ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥാ.. എന്താണ് മൂന്നു അവസ്ഥകള്‍ എന്നാണ് അടുത്ത ചോദ്യം. ജാഗ്രത്, സ്വപ്ന, സുഷുപ്തി ഇത് മൂന്നുമാണ് അവസ്ഥാത്രയങ്ങള്‍. അങ്ങനെയാണെങ്കില്‍, ജാഗ്രതവസ്താ കാ? എന്താണ് ജാഗ്രതവസ്ഥ? ശ്രോത്രാധി ജ്ഞാനേന്ധ്രിയൈ: ശബ്ദാധി വിഷയൈശ്ച ഞ്യായതെ ഇതി യത് സാ ജാഗ്രതവസ്ഥ. ശ്രോത്രം മുതലായിട്ടുള്ള ജ്ഞ്യാനെന്ധ്രിയങ്ങളെ കൊണ്ട് ശബ്ദാധി വിഷയങ്ങളെ ഗ്രഹിക്കുന്നത്, അറിയുന്നത്, അതായത് ഞാന്‍ കണ്ടു, ഞാന്‍ കേട്ട്, ഞാന്‍ രുചിച്ചു, ഞാന്‍ സ്പര്‍ശിച്ചു, ഞാന്‍ ഗ്രാനിച്ചു എന്ന് അറിയുന്ന അവസ്ഥയെ ജാഗ്രതവസ്ഥ എന്ന് പറയുന്നു. ആ ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന സ്ഥൂല ശരീര അഭിമാനി ആത്മാ. ഈ ആത്മാ സ്ഥൂല ശരീരത്തിലൂടെ ശബ്ദ രസ സ്പര്‍ശ ഗന്ധാധി വിഷയങ്ങളെ അതതു ജ്ഞാനെന്ധ്രിയങ്ങളിലൂടെ ആ പ്രപഞ്ചത്തെ അനുഭവിക്കുന്ന ആ ജീവനെ, അതിനു ഒരു പേരുണ്ട് എന്ന് ഗുരു പറയുന്നു.. വിശ്വ ഇതി ഉച്യതെ വിശ്വന്‍ എന്നാണ് അറിയപ്പെടുന്നത്. ഋഷി ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന ജീവനെ വിശ്വന്‍ എന്നാണ് പേരിടുന്നത്. വിശ്വത്തെ അവന്‍ അനുഭവിക്കുന്നു, അതുകൊണ്ട് വിശ്വന്‍. സ്വപ്നാവസ്ഥ കാ ? എന്താണ് സ്വപ്നാവസ്ഥ? ജാഗ്രതവസ്ഥായാം യത് ദൃഷ്ട്ടം യത് ശ്രുതം തത് ജനിത വാസനയാം നിദ്രാസമയെ യപ്രപഞ്ച പ്രതീയതെ സാ സ്വപ്നാവസ്താ. സൂക്ഷ്മ ശരീരാഭിമാനി ആത്മാ തൈജസ ഇത്യുചതെ. ജാഗ്രതാവസ്ഥയില്‍ യാതൊന്നു കണ്ടുവോ,യാതൊന്നു കേട്ടുവോ അതിനനുസരിച്ച വാസനയാല്‍, ഈ കണ്ടതിനെയും കേട്ടതിനെയും കൊണ്ട് നമ്മുടെ ഉള്ളില്‍ രൂപപ്പെടുന്ന ഒരു സംസ്കാരം അതാണ് വാസന. പ്രപഞ്ചത്തിനോടു നമ്മള്‍ പ്രതികരിക്കുന്നത് രണ്ടു തരത്തിലാണ് ഒന്നുകില്‍ അനുകൂലം അല്ലെങ്കില്‍ പ്രതികൂലം, എന്തിനോടു പ്രതികരിക്കുന്നതും പ്രപഞ്ചത്തിനോടു പ്രതികരിക്കുന്നപോലെ തന്നെയാണ്. ഈ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ നമ്മുടെ ഉള്ളില്‍ വരുത്തുന്ന ഒരു അടയാളം, ഒരു പാട് ഇതിന്‍റെ തുടര്‍ച്ചയാണ് വാസന. ഈ വാസന കൊണ്ട് നിദ്രാസമയത്തു യാതൊന്നാണോ പ്രകടമാകുന്നത് അതിനെയാണ് സ്വപ്നാവസ്ഥ എന്ന് പറയുന്നത്. ഈ സ്വപ്നത്തെ അനുഭവിക്കുന്നവനെ സൂക്ഷ്മശരീരാഭിമാനിയെ വിളിക്കുന്നത് തൈജസന്‍ എന്നാണ്. അത: സുഷുപ്തി അവസ്ഥാ കാ? അനന്തരം സുഷുപ്തി അവസ്ഥ എന്താകുന്നു? അഹം കിമപി നജാനാമി സുഖേനമയാനിദ്ര അനുഭൂയത ഇതി സുഷുപ്തി അവസ്ഥാ. കാരണശരീരാഭിമാനി ആത്മാ പ്രാജ്ഞ ഇത്യുച്യതെ. ഞാന്‍ ഒന്നും അറിഞ്ഞില്ല, ഞാന്‍ സുഖമായി ഉറങ്ങി, ഇങ്ങിനെയുള്ള ഈ കാരണശരീരത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ ആത്മാവിനെ പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു. അപ്പൊ നമ്മള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഇടാത്ത മൂന്നു പേരുകൂടിയുണ്ട്, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍. വ്യക്തി എന്ന തലത്തില്‍ ജീവനെന്ന നിലക്ക് നമ്മള്‍ അനുഭവിക്കുന്ന അനുഭവങ്ങളാണിത്, ജാഗ്രതും സ്വപ്നവും സുഷുപ്തിയും. ഇനി ബ്രഹ്മാണ്ടത്തിലെക്ക് എടുത്താല്‍ വിശ്വത്തിനൊരു ജാഗ്രതവസ്തയുണ്ട്, ഒരു സ്വപ്നാവസ്തയുണ്ട്, ഒരു സുഷുപ്തി അവസ്ഥയുണ്ട്. അതുപോലെ വിശ്വത്തിനു ഒരു സ്ഥൂല ശരീരമുണ്ട്, സൂക്ഷ്മ ശരീരമുണ്ട്, കാരണശരീരമുണ്ട്. അവിടെയാണ് ഈശ്വരനെക്കുറിച്ച് പറയുന്നത്. ഈശ്വരന്‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് ഗുരു പറയുമ്പോ മനസിലാകും. പഞ്ച കൊശാ കേ? എന്താണ് പഞ്ചകോശം? അന്നമയ പ്രാണമയ മനോമയ വിജ്ഞാനമയ ആനന്ദമയശ്ച ഇതി. ഗുരു പറയുന്നു, അന്നമയ അന്നത്താല്‍ നിറയപ്പെട്ടത്. പ്രാണമയ പ്രാണനെ കൊണ്ട് നിറയപ്പെട്ടത്. മനോമയ മനസ്സിനാല്‍ നിറയപെട്ടത്, വിജ്ഞാനമയ വിജ്ഞാനത്താല്‍ നിറയപ്പെട്ടത്. ആനന്ദമയ ആനന്ദത്താല്‍ നിറയപെട്ടത്. ഇങ്ങനെ പഞ്ചകോശങ്ങള്‍, അഞ്ച് അറകള്‍ നമുക്കുണ്ട്, നമ്മുടെ ശരീരത്തിന്ന്. അന്നമയ കാ? അന്നമയം എന്നാല്‍ എന്താണ്? അന്നരസേനൈവ ഭൂത്വാ അന്നരസേനൈവ വൃദ്ധി൦ പ്രാപ്യാ അന്നമയരൂപ പ്രധിവ്യാം യത് വിലീയതെ, തത് അന്നമയ കോശ: സ്ഥൂല ശരീരം. അന്നരസത്തില്‍ നിന്ന് ഭവിച്ചിട്ടു, അന്നംകൊണ്ടു തന്നെ, അന്നരസം കൊണ്ട് തന്നെ വളര്‍ച്ചയെ പ്രാപിച്ചിട്ടുള്ള, അന്നമയമായ ഭൂമിയില്‍ വിലയം പ്രാപിക്കുന്ന ഇതൊന്നാണോ അതിനെയാണ് അന്നമയ കോശം സ്ഥൂല ശരീരത്തില്‍ എന്ന് പറയുന്നത്. പ്രാണമയ കോശ: ക: ? എന്താണ് പ്രാണമയ കോശം? പ്രാണാധ്യാ: പഞ്ചവായവ: വാകാധി ഇന്ദ്രിയ പഞ്ചകം പ്രാണമയ കോശ: പ്രാണന്‍ മുതലായിട്ടുള്ള(പ്രാണന്‍,അപാനന്‍,വ്യാനന്‍,ഉധാനന്‍,സമാനന്‍) അഞ്ച് വായുക്കളും, വാക്കുതുടങ്ങിയിട്ടുള്ള അഞ്ച് ഇന്ദ്രിയ കര്മ്മങ്ങളുടെയും ചേര്‍ച്ചയാണ് പ്രാണമയ കോശം. മനോമയ കോശ: ക: ? മനോമയ കോശം എന്താണ്? മനസ്ച്ച ജ്ഞാനെന്ധ്രിയ പഞ്ചകം മിലിത്വാ യോ ഭവതി സ മനോമയ കോശ: മനസ്സും ജ്ഞാനെന്ധ്രിയങ്ങളും ചേര്‍ന്നത് യാതൊന്നാണോ അതാണ് മനോമയ കോശം. വിജ്ഞാനമയ കോശ: ക: ? എന്താണ് വിജ്ഞാനമയ കോശം? ബുദ്ധിജ്ഞാനെന്ധ്രിയ പഞ്ചകം മിലിത്വാ യോ ഭവതി, സ വിജ്ഞാനമയ കോശ: ബുദ്ധിയും അഞ്ച് ജ്ഞാനെന്ധ്രിയങ്ങളും ചേര്‍ന്നത് യാതൊന്നാണോ അതിനെയാണ് വിജ്ഞാനമയ കോശം എന്ന് പറയുന്നത്. ആനന്ദമയ കോശ: ക: ? ആനന്ദമയ കോശം എന്താണ്? എവമേവ കാരണശരീര ഭൂതാം അവിധ്യാസ്ഥമലിന സത്വം പ്രിയാധിവൃത്തി സഹിതം സദ് ആനന്ദമയ കോശ:, ഏതത് കോശപഞ്ചകം. കാരണശരീര ഭൂതമായ അവിദ്യയില്‍ നിലനില്‍ക്കുന്നതും അതെ സമയത്ത് പ്രിയ അപ്രിയ ഭേദ വൃത്തികളോട് കൂടിയിട്ടുള്ളതും ആണ് ആനന്ദമയ കോശം. തല്ക്കാലികമായിട്ടു താന്‍ ഒന്നും അറിയുന്നില്ല എന്നാ അവസ്ഥ. ഇവയൊക്കെയാണ് അഞ്ച് കോശങ്ങള്‍. മദീയം ശരീരം മദീയാ പ്രാണാ: മദീയം മനസ്ച്ച മദീയാ ബുദ്ധി:, മദീയം അജ്ഞാനം ഇതി സ്വേനൈവ ജ്ഞ്യായതെ. തത് യഥാ മദീയത്വേന ജ്ഞാതം കടക കുണ്ടല ഗൃഹാതികം സ്വസ്മാത് ബിന്നം തതാ പഞ്ചകോശാദികം സ്വസ്മാത് ബിന്നം മദീയത്വേന ജ്ഞ്യാതം ആത്മാ ന ഭവതി. എപ്രകാരം എന്റേത് എന്ന് അറിയപ്പെടുന്ന വള കമ്മല്‍ ഇത്യാദി ആഭരണങ്ങള്‍, എന്‍റെ ഗൃഹം, ഇതെല്ലാം എന്നില്‍ നിന്ന് ഭിന്നമാണ്. ഇതുപോലെ, എന്‍റെ മനസ്സ്, എന്‍റെ ബുദ്ധി, എന്‍റെ പ്രാണന്മാര്‍, എന്റെ അജ്ഞാനം എന്നില്‍ നിന്ന് ഭിന്നമായി എന്നാല്‍ അറിയപ്പെടുന്നു. ഇതൊന്നും ഞാനല്ല, എന്റെതാണ്, ഞാന്‍ ഇതില്‍നിന്നെല്ലാം വേറിട്ട് നിന്ന് അറിയുന്നു. അപ്രകാരം എന്നാല്‍ അറിയപ്പെടുന്നതല്ല ആത്മാവ്. ആത്മാ തര്‍ഹിക: ? എങ്കില്‍ എന്താകുന്നു ആത്മാവ്? സച്ചിദാനന്ദ സ്വരൂപ: സച്ചിദാനന്ദ സ്വരൂപമാണ് ആത്മാവ്. സത് കിം? എന്താണ് സത്? കാലത്രയെപി തിഷ്ടതി ഇതി സത്. മൂന്നുകാലത്തും മാറാതെ നിലനില്‍ക്കുന്നത് ഏതോ അതിനെയാണ് സത് എന്ന് പറയുന്നത്. ഭൂതം ഭാവി വര്‍ത്തമാനം എന്നാ മൂന്നുകാലങ്ങളും ഒരു പോലെ നിലനില്‍ക്കുന്നത് എന്തോ അത് സത്. ഇന്നലെയും, ഇന്നിലും, നാളെയും മാറ്റമില്ലാതെ നിലകൊള്ളുന്നതിനെയാണ് സത് എന്ന് പറയുന്നത്. ചിത് കിം? എന്താണ് ചിത്? ജ്ഞാന സ്വരൂപ: . ജ്ഞാന സ്വരൂപമായിട്ടുല്ലതാണ് ചിത്. അറിവാണ്,ജ്ഞാനമാണ് ചിത്. ആനന്ദ: ക: ? എന്താണ് ആനന്ദം? സുഖ സ്വരൂപ: . സുഖ സ്വരൂപമാകുന്നു ആനന്ദം. ഏവം സച്ചിദാനന്ദസ്വരൂപം സ്വാത്മാനം വിചാനിയാത്. ഇപ്രകാരം ഞാന്‍ ഈ മൂന്നും ചേര്‍ന്നതാണ്, സത്,ചിത്,ആനന്ദം ഇതാണ് ആത്മാവ്.യഥാര്‍ത്ഥ ഞാന്‍...santhanam
No comments:
Post a Comment