കേരളത്തില്‍ വില്‍ക്കുന്ന കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന്്യൂഞെട്ടിക്കുന്ന കണ്ടെത്തല്‍. ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വില്‍ക്കുന്ന പത്തു കമ്പനികളോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചു. മക്ഡൊവല്‍സ്, ഗോള്‍ഡന്‍വാലി, ഗ്രീന്‍വാലി തുടങ്ങിയ പ്രമുഖ കമ്പനികളുടേത് ഉള്‍പ്പെടെയുള്ള കുപ്പിവെള്ളങ്ങളാണ് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്ലൂ ഐറിസ്, അശോക, മൗണ്ട് മിസ്റ്റ് അക്വാ സെയര്‍, ബേസിക്ക്, ഡിപ്ലോമാറ്റ്, ബിസ്‌ട്രോള്‍ എന്നീ കുപ്പിവെള്ളങ്ങള്‍ ഇനി വില്‍ക്കരുതെന്ന ഉത്തരവും നല്‍കി.
കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍നിന്നാണെന്നു പരിശോധനയില്‍ വ്യക്തമായി. സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു പരിശോധന ആരംഭിച്ചത്. ജില്ലകളിലെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യത്തിനു നല്‍കി. അദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്ത് വില്‍ക്കുന്ന കുപ്പിവെള്ളങ്ങളില്‍ പത്തില്‍ മൂന്നിലും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി സി.ആര്‍. ചൗധരി ലോകസഭയില്‍ വെളിപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്നാണ് പഠനത്തിലുള്ളത്. കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി മുടിനാരിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തല്‍. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തി. അര്‍ബുദത്തിനും ബീജത്തിന്റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും. കേരളത്തിലെ അറുനൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്.
ഗുണമേന്മയില്ലാത്ത വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടത് അതതു സ്ഥലത്തെ ആര്‍ഡിഒമാരാണ്. നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും കേസുകളുടെ അവസ്ഥ അത്ര മെച്ചമല്ല. 2014 മുതലുള്ള കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. നിയമ നടപടികള്‍ നീളുന്നതോടെ മറ്റു പേരുകളില്‍ തട്ടിപ്പു കമ്പനികള്‍ വീണ്ടും വിപണിയിലെത്തും...janmabhumi
No comments:
Post a Comment