Friday, June 01, 2018

ഗോകര്‍ണ്ണന്‍

ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു.
ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മംനടത്തുക‘‘ എന്ന്അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽപോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു.
സമാധയിൽനിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു.
പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവിഎന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി.
ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു.
രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി.
രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗംകൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു.
ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയുംചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതുകണ്ട് രാവണൻ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്കുകൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാൻ വളരെ പണിപ്പെട്ടു. ഒരുഫലം ഉണ്ടായില്ല.
ഇത്രബലമോ ഈ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അവൻ അതു മൂടിയിരുന്ന പട്ടു വലിച്ചെടുത്ത് നാലായിക്കീറി നാലുദിക്കിലേയ്ക്കും വലിച്ചെറിഞ്ഞു. അതുചെന്നുവീണസ്ഥലങ്ങളിലെല്ലാം ഓരോശിവലിംഗങ്ങൾകൂടി ഉണ്ടായി. അങ്ങനെ ഗോകർണ്ണത്തിലിപ്പോൾ പഞ്ചലിംഗങ്ങളാണ് ഉള്ളത്. രാവണന്റെ കിഴുക്കുകൊണ്ടതിനാൽ തലകുഴിഞ്ഞമട്ടിലുള്ള ഒരുഗണപതിയും ഗോകർണ്ണത്തുകാണാം.,,sanathanadharmam

No comments: