അണുവിനേക്കാള്‍ സൂക്ഷ്മം (ചെറുതിനേക്കാള്‍ ഏറ്റവും ചെറുതും) മഹത്തായതിനേക്കാള്‍ മഹത്തരവുമായ ആത്മാവ് ജീവജാലങ്ങളുടെ ഹൃദയത്തിലിരിക്കുന്നു. കാമനകളെ ജയിച്ചയാള്‍ക്ക് ഇന്ദ്രിയ മനസ്സുകള്‍ പ്രസന്നമാകുമ്പോള്‍ ആത്മാവിന്റെ മാഹാത്മ്യത്തെ അറിഞ്ഞ് ശോകമില്ലാത്തവനാകുന്നു.
അണോരണീയാന്‍ മഹതോ മഹീയാ-
നാത്മാസ്യ ജന്തോര്‍ന്നിഹിതോ ഗുഹായാം
തമക്രതുഃ പശ്യതിവീതശോകോ
ധാതുപ്രസാദാന്‍ മഹിമാനമാത്മനഃ
No comments:
Post a Comment