Friday, June 01, 2018

എഴാം ഭാവം കൊണ്ട് വിവാഹം ,ദാമ്പത്യ സൌഖ്യം ,കാമവികാരം ,ഭാര്യ ,ഭർത്താവ് ,ആഗ്രഹം ,ക്രയ വിക്രിയം ,ശീലഗുണം ,കാര്യാസാദ്ധ്യം ,ഔദാര്യം ,ബഹുമാനം ,സഞ്ചാരം ,പുത്രഗുണം ഇവകളെ പറയണം
ഏഴാമിടത്ത് ആദിത്യൻ നിന്നാൽ ജാതകൻ കുത്സിതശരീരനായും ,ഏതു കാര്യത്തിലും അവസാനം ഒരു പ്രോത്സാഹനമില്ലാതവനായും,രോഗമുള്ളവനായും ,രോഗിണിയായ ഭാര്യയോടുകൂടിയവനായും, സർക്കാരിൻറെ കോപത്തിന് എപ്പോഴെങ്കിലും ലക്ഷ്യമാകുന്നവനായും സഞ്ചാരിയായും ,ധനമില്ലാത്തവനായും ഭവിക്കും.എന്നാൽ , ഏഴിലെ സൂര്യൻ വിവാഹ സൌഖ്യത്തേയും ആത്മപുണ്യമുള്ള പത്നിയേയും , ധനത്തെയും ഭാഗ്യത്തെയും ദേഹസൌഖ്യത്തെയും കൊടുക്കുമെന്ന് മറ്റൊരു പക്ഷാന്തരമുണ്ട് .
രണ്ടാമത്തെ അഭിപ്രായമാണ് ശരിയെന്ന്‌ അനുഭവസ്ഥന്മാർ സാക്ഷിപ്പെടുത്തുന്നു . എഴാമിടത്തു രവി നില്ക്കുന്നവൻ അന്യന്മാരുടെ അഭ്യുദയത്തിൽ അസൂയയുളളവനായിരിക്കും.ഏതു തൊഴിലു ചെയ്താലും അതിനു തക്കതായ പ്രതിഫലം അവനു കിട്ടുകയില്ല .ഏഴാമിടത്തു സൂര്യൻ നിന്നാൽ ഭാര്യയെ (ഭർത്താവിനെ) വെടിഞ്ഞു വിരഹിയായി കഴിയേണ്ടിവരും .
.
ഏഴാമിടത്തു ചന്ദ്രൻ നിന്നാൽ ജാതകൻ സമ്പത്തും സൌഭാഗ്യവും സൌന്ദര്യവും ഉളളവനായും സല്കളത്ര യോഗവും രതിസുഖവും അനുഭവിക്കുന്നവനായും കച്ചവടം കൊണ്ട് ധനികനായിത്തീരുന്നവനായും ഭവിക്കും . ചന്ദ്രൻ ബലവാനാണെങ്കിൽ ഭാര്യ പതിവ്രതയായിരിക്കും .നേരെമറിച്ച് ചന്ദ്രന് പക്ഷബലമില്ലെങ്കിൽ , സ്‌ത്രീകൾ നിമിത്തം ധന നാശം സംഭവിക്കുകയും തൊഴിലിൽ പരാജയം നേരിടുകയും ചെയ്യും .
ഏഴാമിടത്തു കുജൻ നിൽകുമ്പോൾ ജനിക്കുന്നവൻ കളത്ര സൌ ഖ്യം ഇല്ലാത്തവനായും , ഭാര്യാ മരണം അനുഭവിക്കുന്നവനായും,വിവാഹം സാധിക്കാൻ വേണ്ടി വളരെ സഞ്ചരിക്കുന്നവനായും കലഹ പ്രിയനായും കച്ചവട വാസനയോ തൊഴിലോ ഉള്ളവനായും ഭവിക്കും . സ്ത്രീ ജ ജാതക്കത്തിലാണ് ഏഴാമിടത്ത് ചൊവ്വാ എങ്കിൽ ,ഭർത്തൃനാശത്തെ പറയണം . വൈധവ്യ യോഗമാണത്.എന്നാൽ ഏഴാമിടത്തു നില്കുന്ന കുജൻ , അവിടെ ഉച്ചക്ഷേത്രമോ സ്വ ക്ഷേത്രമോ പ്രാപിച്ചാണ് നില്കുന്നതെങ്കിൽ ഭാര്യാ നാശത്തെയോ ഭർത്തൃ നാശത്തെയോ പറയാൻ പാടില്ല .പ്രത്യുത നല്ല ഭാര്യയെയും നല്ല ഭർത്താവിനെയും ഉണ്ടാക്കി കൊടുക്കുമെന്ന് പറയണം
ഏഴാമിടത്തു ബുധൻ നില്മ്പോക്കുമ്പോൾ ജനിക്കുന്നവൻ വിദ്യയും വിജ്ഞാനവും ഉള്ളവനായും ,സുന്ദരനായും സ്ത്രീകൾക്ക് പ്രിയങ്കരനായും , എല്ലാ കാര്യത്തിലും സമർത്ഥനായും , നല്ല വേഷാലങ്കാരങ്ങളോടുകൂടിയവനായും ,ഭാര്യാ ഗൃഹത്തിൽ നിന്നും ധാരാളം ധനം ലഭികുന്നവനായും ,നല്ല ഭാര്യയോടു കൂടിയവനായും , പൂജ്യനായും ,കലാവിദ്യക്ളിൽ നൈപുണ്യമുള്ളവനായും ഭവിക്കും .ഏഴിൽ ബുധൻ നിന്നാൽ ഭാര്യ സുന്ദരിയും ധനികയും ആയിരിക്കും . ഏഴാമിട ത്ത് നില്ക്കുന്ന ബുധൻ സ്വക്ഷേത്ര ബലവാനാണെങ്കിൽ ,ജാതകന് ഒരു ഭാര്യ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . അവൾ ഭാഗ്യവതിയുമായിരിക്കും.
ഏഴാ മിടത്തു ബുധൻ തനിച്ചു നിന്നാൽ അവൻ മാരകനാണ് .അവന്റെ ദശയിൽ ജാതകന് മരണം സംഭവിക്കും .
ഏഴാമിടത്തു വ്യാഴം നില്ക്കുന്ന ജാതകൻ വലിയ ബുദ്ധിമാനും വിദ്വാനുമായിരിക്കും നല്ലവണ്ണം സംസാരിക്കുന്നവനുംസൗന്ദര്യം ഉള്ളവനും ആയിരിക്കും ,പിതാവിനേക്കാൾ ഉയർന്ന പദവി ഉള്ളവനും നല്ല ഭാര്യയോട്‌ കൂടിയവനും പുത്രന്മാരും ഭാഗ്യവും ഉള്ളവനുമായി ശോഭിക്കും ,എന്നാലും ഭാര്യ സുഖം കുറയും ,ഭാര്യക്ക് ചില അവസരങ്ങളിൽ പ്രീതി കുറയും ,ജാതകൻ വിദേശങ്ങളിൽ സഞ്ചരിക്കുന്നവും വിദേശങ്ങളിൽ നിന്നും ധന സാധനങ്ങൾ ലഭിക്കുന്നവനും ആയിരിക്കും ,വിരഹദുഖം അനുഭവിക്കും ,ഭാര്യയെ വെടിഞ്ഞു ദുഖം അനുഭവിക്കും ,എന്നാലും ഉൽക്രഷ്ട ദാമ്പത്യം അനുഭവിക്കും ,ജനിച്ച വീട് ഉപേക്ഷിക്കും ,ഭാര്യക്ക് വേണ്ടി പുതിയ വീട് നിർമ്മിക്കും ,ഭാര്യ പതിവ്രതയും സുന്ദരിയും ആയിരിക്കും ,ഉയർന്ന ശമ്പളം ഉള്ള ജോലി കിട്ടുന്നവനായും ധനവാനായും പ്രതാപശാലി ആയും സുഖ സൌഭാഗ്യങ്ങൾ ഉള്ളവനായും ഭാവിക്കും .
വ്യാഴം ക്ഷേത്ര ബലത്തോട് കൂടിയോ ഉച്ചബലത്തോട്‌ കൂടിയോ നിന്നാൽ ഫലം പൂർണ്ണ മായിരിക്കും ,എന്നാൽ എഴാമിടത്തു നില്ക്കുന്ന വ്യാഴത്തിനു കേന്ദ്രധിപത്യദോഷം ഉണ്ടെങ്കിൽ ആ വ്യാഴം തന്റെ ദശയിൽ ജതകാന് മരണം ഉണ്ടാക്കും ,കേന്ദ്രധിപത്യം ഉണ്ടങ്കിലും വ്യാഴം സ്വക്ഷ്ത്രത്തിൽ നില്ക്കുക ആണങ്കിൽ ആ ദോഷം സംഭവിക്കുക ഇല്ല
എഴാം ഇടത്ത് ശുക്രൻ നിന്നാൽ ജാതകൻ സമ്പത്തും സൗന്ദര്യവും ,പ്രഭുത്വവും ഉള്ളവനും ,എന്തെകിലും അംഗ വ്യകല്യം അനുഭവപ്പടുന്നവനും .അതി സുന്ദരി ആയ ഭാര്യ ഉള്ളവനും ആയിരിക്കും ,എന്നാൽ പരസ്ത്രീ ആസക്തൻ ആയിരിക്കും ,നല്ല സന്താനങ്ങൾ ഉണ്ടാകും ,ഏഴിലെ ശുക്രനുള്ളവന് വിവാഹത്തിന് പല തടസ്സങ്ങളും നേരിടേണ്ടി വരും ,കലഹ പ്രീയയും കാമതുരയും ആയ ഭാര്യയെ കൈക്കൊല്ലേണ്ടി വരും .എഴാമിടത്ത് നില്ക്കുന്ന ശുക്രനെ കൊണ്ട് ഭാര്യ നാശം പോലും പറയണം എന്നുണ്ട് ഭാര്യക്ക് നാശം വന്നില്ലങ്കിൽ ഭാര്യ ഭർത്തക്കാൻമാർതമ്മിൽ കലഹം ഉണ്ടാകാം ,
എഴാം ഭാവത്തിൽ ശനി നിൽക്കുന്നവൻ ഭാര്യ സംബന്ധമായി ക്ളേശം അനുഭവിക്കും ,അവന്റെ ഭാര്യക്ക് രോഗമോ അംഗവൈകല്യമോ ഉണ്ടാകാം ,ചിലപ്പോൾ വന്ധ്യയും ആയിരിക്കും ,എഴാം ഭാവം ശനി ക്ഷേത്രമോ ഉച്ച ക്ഷേത്രമോ ആയി അവിടെ ശനി നില്ക്കുകയാണെങ്കിൽ നല്ല ഭാര്യയെ ലഭിക്കും എന്നു പറയണം ,എഴിൽ ശനിക്കു ദിഗ്ബലവും ഉണ്ട് ,എഴാമിടത്തു ശനി ഉള്ളവനു നല്ല ഭാര്യയെ ലഭിക്കുക ഇല്ല ,കിട്ടുന്ന ഭാര്യക്ക് ആയുസ്സും ആരോഗ്യവും കുറയും ,എന്നാൽ ശനിക്കു സ്വക്ഷത്ര സ്ഥിതി ഉണ്ടങ്കിൽ ഫലം വിപരീതവും ആയിരിക്കും നല്ല ഭാര്യയെ ലഭിക്കും
.
എഴാം ഭാവത്തിൽ രാഹു നിന്നാൽ ജതകാന് ഭാര്യാ നാശത്തിനു ഇടവരുന്നതാണ് ,എന്നാൽ മേടം ,ഇടവം ,മിഥുനം ,കർക്കിടകം ,ഈ രാശികളിൽ രഹു നിന്നാൽ ഭാര്യ നാശം പറയാൻ പാടില്ല ,എഴാമിടത്തു രഹു നിൽക്കുന്നവൻ ഭാര്യയുമായി വേർപെട്ടു ജീവിക്കും ,സ്ത്രീ സംബന്ധമായ അപവാദത്തിനു പാത്രമാകും ,സ്ത്രീ സംബന്ധമായി ധനം ദുർവ്യയം ചെയ്യും ,പുത്രൻ മാർ കുറഞ്ഞിരിക്കും ,എഴിൽ രാഹു ഉള്ളവൻ എല്ലാ കാര്യത്തിലും സമർത്ഥൻ ആയിരിക്കും ,കാലിൽ വാതത്തിന്റെ ഉപദ്രവം ഉണ്ടാകാം .
സ്ത്രീ ജാതകത്തിൽ എഴിൽ രാഹു നിന്നാൽ ഭർതൃനാശം പറയണം ഇല്ലങ്കിൽ ഭർത്താവിനാൽ ഉപേക്ഷിക്ക പ്പെടാം ,എന്നാൽ മേടം ,ഇടവം ,മിഥുനം ,കർക്കിടകം ,ഈ രാശികളിൽ ഒന്നിലാണ് രാഹു നിൽക്കുന്നനതു എങ്കിൽ ഭർതൃ നാശം പറയാൻ പാടില്ല ,ജാതക പരിശുദ്ധയും പതിവ്രതയുമായി ജീവിക്കും ,എന്നാലും ഭർത്താവിനെ വേർപെട്ടു ഇടക്കിടെ ജീവിക്കേണ്ടി വാരം ,
എഴാമിടത്തു കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ഒരു ദീര്ഘാലോചാനക്കാരൻ ആയിരിക്കും ,എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അപായ ചിന്തകൾ മുന്നിൽ വരും ,വലിയ ലുബ്ധൻ ആണെന്ന് മറ്റുള്ളവർ പറയും ,എന്നാൽ അധികചിലവും അനാവശ്യ ചിലവും ധാരാളം ഉണ്ടാകും ,കേതു എഴാം ഭാവത്തിൽ വ്രശ്ചികത്തിൽ നിന്നാൽ ധനലാഭം സിദ്ധിക്കും ,ഏഴിലെ കേതു കളത്ര നാശത്തെ ഉണ്ടാക്കുന്നവൻ ആണ് ,ചീത്ത സ്ത്രീകളുമായി ബന്ധം ഉണ്ടാകാം ,അനവധി അനർത്ഥങ്ങൾ ഒന്നിനു പിറകെ ഒന്നായി ജാതകനെ അലട്ടും ,എഴിൽ കേതു ഉള്ളവന്റെ ഭാര്യ ഈശ്വര വിശ്വസം ഉള്ളവളും പ്രേമവതിയും ആയിരിക്കും ,പക്ഷെ രണ്ടാമത് വിവാഹം കഴിക്കാൻ ഇടവന്നാൽ ആ വരുന്ന ആൾ ഒരു കലഹക്കാരി ആയിരിക്കും.
എഴാം ഭാവത്തിൽ ഗുളികൻ നിന്നാൽ കൈവിഷം ഭക്ഷിക്കുന്നവനും ,ക്രൂര സ്വഭാവംഉള്ളവനും ,അന്യകളത്രങ്ങളെ സ്വകരിക്കുന്നവനും ,എല്ലാവരാലും വെറുക്കപ്പെടുന്നവനും നന്ദി ഇല്ലാത്തവനും കുടുംബത്തിനെയും വംശത്തെയും നാണം കെടുതുന്നവൻ ആയും ഭവിക്കും.
ഗ്രഹങ്ങൾ എഴാം ഭാവത്തിൽനിന്നു എന്നത് കൊണ്ട് മേല പറഞ്ഞ ഗുണ ഫലങ്ങളോ ദോഷ ഫലങ്ങളോ പൂർണമായി അനുഭവപ്പെടില്ല . അതിനെ സ്വാധീനിക്കുന്ന ഖടകങ്ങൾ ആയ സ്വക്ഷേത്രസ്ഥിതി,ഉച്ചസ്ഥിതി,നീചം, മൗഡ്യം , ശത്രു ക്ഷേത്രം,ബന്ധു ക്ഷേത്രം, ശുഭാഗ്രഹയോഗം, ശുഭഗ്രഹ ദൃഷ്ടി, പാപഗ്രഹ യോഗം , പാപഗ്രഹ ദൃഷ്ടി തുടങ്ങി എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടും അനുഭവങ്ങളിൽ മാറ്റങ്ങൾ വരാം.
ലഗ്നാധിപൻ 7 ഭാവത്തിൽ നിന്നാൽ ഭാര്യാ നാശം സംഭവിക്കാം പിന്നീടു ലവ്കീക കാര്യങ്ങളിൽ വിരക്തി വന്നു ദേശാന്തരങ്ങൾ സഞ്ചരിക്കും
2 ഭാവാധിപൻ 7 ഭാവത്തിൽ നിന്നാൽ പരസ്ത്രീ ആസക്തി ഉണ്ടാകും
3 ഭാവാധിപൻ 7 ഭാവത്തിൽ നിന്നാൽ ചെറുപ്പകാലത്ത് വളരെ ദുഃഖം അനുഭവിക്കും ,ചിലപ്പോൾ രാജശിക്ഷ പോലും അനുഭവിക്കും .
4 ഭാവധിപാൻ 7 ഭാവത്തിൽ നിന്നാൽ ഭാര്യക്ക് വേണ്ടി മനോഹര വീട് നിർമ്മിക്കും ,വലിയ വിദ്വാൻ ആകും ,പിതൃ ധനം ലഭിക്കും ,വളരെ ഒതുക്കം ഉണ്ടാകും .
5 ഭാവാധിപൻ എഴാം ഭാവത്തിൽ നിന്നാൽ സകലവിധ ഐശ്വര്യവും ,സുഖവും ,മാന്യതയും ,ശ്രേഷ്ഠതയും ,ദേഹ സുഖവും ലഭിക്കും ,
6 ഭാവാധിപൻ 7 ഭാവത്തിൽ നിന്നാൽ ധന പുഷ്ടിയും ,ബഹുമാനവും ,പല ഗുണങ്ങളും ,സിദ്ധിക്കും ,എന്നാൽ പുത്ര ഹീനതയൊ ലുപ്ത സന്താനയൊഗമൊ സംഭവിക്കാം .
7 ഭാവാധിപൻ 7 തന്നെ നിന്നാൽ ഉത്തമയായ ഭാര്യയെ ലഭിക്കും ,ഭാര്യക്ക് ദാസൻ ആകും ,എന്നാലും വിദ്വത്തവും ധനവും ഉണ്ടാകും ,ദീര്ഘയുസ്സും സിദ്ധിക്കും .
8 ഭാവധിപൻ 7 നിന്നാൽ ഭാര്യമൃതി സംഭാവിക്കുന്നവൻ ആയും ,ദുസ്വഭാവം ,ദുഷ്ടത ഇവയോട് കൂടിയവൻ ആയും ഭവിക്കും ,അഷ്ടമാധിപൻ പാപഗ്രഹം ആയിരുന്നാൽ ഭാര്യ വിരോധം ,ദാമ്പത്യ ദുരിതം ഇവയും സംഭവിക്കാം .
9 ഭാവാധിപൻ 7 നിന്നാൽ കീർത്തിമാനായും ,ഗുണവനായും ,ഭവിക്കും ,ഭാഗ്യ വര്ധന ഉണ്ടാകും ,എന്നാലും എന്ത് കാര്യം തുടങ്ങിയാലും അതിനൊരു വിഘ്നം ഉണ്ടാകും .
10 ഭാവാധിപൻ 7 ഇല നിന്നാൽ സൽഗുണ ശീലൻ ആയും ധനവാനയും ,വാഗ്മിയായും ,വിദ്വാനായും ഭവിക്കും .
പതിനൊന്നാം ഭാവധിപൻ 7 നിന്നാൽ വിവാഹത്തിനു കാലതാമസം നേരിടും ,പല വിഘ്നങ്ങളും ഉണ്ടാകും ,വിവാഹം നടന്നാലും ഭാര്യയുടെ ആയ്സ്സിനു ഇതു നല്ല സ്ഥിതി അല്ല ,ധനലാഭത്തിനു ഈ ദോഷം വരുകയില്ല ,ഭാര്യ സമ്പത്ത് ലഭിക്കും .
12 ഭാവധിപൻ 7 നിന്നാൽ വിരഹ ദുഃഖം അനുഭവിക്കും ,എങ്കിലും എപ്പോഴും ഉണ്ടാകില്ല ,ധനവും ,വിദ്യയും കുറയും ,വിദ്യാഭ്യാസം പാതിവഴിക്ക് നിർത്തും .
ഭാവകാരകൻ ആ ഭാവത്തിൽ നില്ക്കുന്നത് നല്ലതല്ല ,അതനുസരിച്ച് ശുക്രൻ 7 ഭാവത്തിൽ നിന്നാൽ ജാതകൻ പരസ്ത്രീ ആസക്തൻ ആയും ,കമിയായും ,സ്വന്തം ഭാര്യയിൽ നിന്നുള്ള രതി സുഖം കുറഞ്ഞവനായും ,എന്നാൽ എഴാം ഭാവം ശുക്ര ക്ഷേത്രം ആയി അവിടെ ശുക്രൻ നിന്നാൽ ഫലം നേരെ വിപരീതം ആയിരിക്കും ,ശുക്രൻ സ്വക്ഷേത്രത്തിൽ എഴാം ഭാവത്തിൽ നിന്നാൽ ദോഷമില്ല എന്നു സാരം .
എഴാം ഭാവധിപൻ ലഗ്നത്തിലും ലഗ്നാധിപൻ എഴാം ഭാവത്തിലും നിന്നാൽ ഉത്തമയായ് ഭാര്യയും ഭാര്യയുടെ വക സ്വത്തുക്കളും ലഭിക്കും .
എഴാമിടത്ത് സൂര്യൻ നിന്നാൽ ജാതകൻ തന്റെ ഭാര്യയിൽ അതിരറ്റ സ്നഹം ഉള്ളവനും ,എന്നാൽ പലപോഴും ഭാര്യയെ വേദനിപ്പിച്ചു കൊണ്ടിരിക്കും .
എഴാമിടത്ത് ഗുരു നിന്നാൽ ജാതകൻ തന്റെ ഭാര്യയിൽ മാത്രം അനുരാഗം ഉള്ളവൻ ആയിരിക്കും ,ഭാര്യ സൽഗുണ വതിയും ആയിരിക്കും.
എഴാം ഭാവാധിപൻ ശുഭ ക്ഷേത്രത്തിൽ ശുഭ ദ്രെഷ്ടികളോട് കൂടി ഇഷ്ട സ്ഥാനത്ത് നിന്നാൽ ഭാര്യ ഗുണവതിയും ,ധനവതിയും ,പതിവ്രതയും ആയിരിക്കും .
എഴാം ഭാവാധിപൻ ശുക്രനോട് കൂടി പാപക്ഷേത്രത്തിൽ നിന്നാൽ ,ജാതകൻ സ്ത്രീജിതനായും ,ശുഭ ക്ഷേത്രത്തിൽ ശുഭ വീക്ഷിതൻ ആയി നിന്നാൽ ദിവ്യമായ ഭാര്യാ സുഖവും സൌഭാഗ്യവും അനുഭവിക്കുന്നവനായി ഭവിക്കും .
എഴാം ഭാവാധിപന് ലഗ്നധിപനെക്കൾ ബലവും ശുഭ രാശി സ്ഥിതിയും ശുഭരാശ്യാംശകവും വന്നാൽ ഭാര്യ ഉത്തമയും ഉന്നതകുല ജാതയും ആയിരിക്കും ,7 ഭാവാധിപൻ ബാലഹീനൻ ആയി നീചരാശിയിലോ ,അനിഷ്ട ഭാവത്തിലോ നിന്നാൽ ഭാര്യ താണ നിലയിൽ ഉള്ളവൾ ആയിരിക്കും .
ബലഹീനനായ ചൊവ്വ എഴാം ഭാവത്തിൽ നിന്നാൽ വിരഹമോ ഭാര്യ മരണമോ സംഭവിക്കാം ,ആ ചൊവ്വ ബാലനാണ് എങ്കിൽ ഭാര്യ മരണം ആല്ല ;ഭർത്താവ് ( ജാതകൻ )ദുര്നടപടി ക്കാരനായി ഭവിക്കുമെന്നു പറയണം ,ആ കുജന് ശുഭ യോഗ ദ്രഷ്ടി കൾ ഉണ്ടായാൽ മേൽപറഞ്ഞ ദോഷത്തിനു കാഠിന്യം കുറഞ്ഞിരിക്കും .
മകരലഗ്നം ജനിക്കുകയും എഴാമിടത്ത് കർക്കിടകത്തിൽ ചൊവ്വ നില്ക്കുകയും ചെയ്താൽ ജതകാന് ഉൽക്രഷ്ട കളത്ര യോഗം പറയണം ,ആ കുജന് ശനി യോഗം ചെയ്താലും ദോഷം വരുകയില്ല, ചൊവ്വയുടെ നീചഭംഗം ആണ് ഇതിനു കാരണം .
ലഗനാധിപനും രണ്ടാം ഭാവാധിപനും എഴാം ഭാവാധിപനും ശുക്രനും ബാലഹീനൻ മാരായി 6,8 ഇൽ നിന്നാൽ 
ജതകാൻ അവിവാഹിതൻ ആയി തന്നെ കഴിഞ്ഞു കൂടും .
ലാഗ്നാധിപൻ ശുഭാനോട് കൂടി എഴാമിടത്ത് നിന്നാൽ ജതകന്റെ ഭാര്യ നല്ല കുടുംബത്തിൽ ജനിച്ചവൾ ആയീരിക്കും .
ആദിത്യനും ,എഴാം ഭാവധിപനും .ശുഭ ഗ്രഹങ്ങളോട് യോഗം ചെയ്തു ബാലവന്മാരായി നില്ക്കുകയും അവർക്ക് ശുഭ ക്ഷേത്രങ്ങളിൽ അംശകസ്ഥിതി വരുകയും ചെയ്താൽ ജതകാന് സ്നേഹമയിയും അനുസരണയും ഉള്ള ഭാര്യയെ ലഭിക്കും
ശുക്രനോ,എഴാം ഭാവധിപനോ അല്ലങ്കിൽ രണ്ടു പേരുമോ ഉപചയ സ്ഥാനങ്ങൾ ആയ 3,6,10.11 ഈ ഭാവങ്ങളിൽ നിന്നാൽ വിവാഹത്തിന് ശേഷം ജാതകന് ഉന്നതി ഉണ്ടാകും .
രഹുവോ കേതുവോ എഴാഭാവധിപനോട് ചേർന്ന് ശുഭൻ മാരുടെ യോഗ ദ്രഷ്ടി കൾ ഇല്ലാതെ അനിഷ്ട സ്ഥാനത്ത് നിന്നാൽ ഭാര്യ അനുസരണ ഇല്ലാത്തവൾ ആയിരിക്കും ,
എഴാം ഭാവത്തിനും ഭാവധിപനും ശുഭയോഗമോ ശുഭ ദ്രഷ്ടി യോ സിദ്ധിക്കുകയും എഴാം ഭാവാധിപൻ ഇഷ്ടഭാവത്തിൽ നില്ക്കുകയും ചെയ്താൽ ജാതകന് സൽഗുണവതി ആയ ഒരു ഭാര്യയെ ലഭിക്കുന്നതിനു ഇടവരും
2,12, ഭാവ നാഥൻമാർ വ്യഴത്തിന്റെയോ 9 ഭാവധിപന്റെയോ ദ്രഷ്ടിയോട് കൂടി മൂന്നിൽ നിന്നാൽ അവനു സ്ത്രീകളെ അകര്ഷിക്കാനുള്ള കഴിവുണ്ടാകും .
ഏഴു ,പത്ത് ,ഭാവനാഥൻ മാരും ശുക്രനും ശുഭനവാംശങ്ങളിൽ നില്ക്കുകയോ മറ്റു തരത്തിൽ ബാലവന്മാരയിരിക്കുകയോ ശുക്രൻ ഉച്ചസ്ഥൻ ആയി ശുഭനവാംശകത്തിൽ നില്ക്കുകയോ എഴാം ഭാവാധിപൻ വ്യഴത്തോട് ചേർന്ന് സൂര്യന്റെയോ ശുക്രന്റെയോ ദ്രഷ്ടിയോട് കൂടി എഴിൽ സ്ഥിതി ചെയ്യുകയോ ചെയ്താൽ ജതകാന് പതിവ്രതയായ ഭാര്യയും അവന്റെ ഭവനം സ്വർഗ്ഗ സമാനവും ആയിരിക്കും.
.
എഴാം ഭാവ്ധിപന് സമീപം നില്ക്കുകയോ ലഗ്നം ,രണ്ട് ,ഏഴ് .എന്നീ ഭാവങ്ങളിൽ ശുഭ ഗ്രഹങ്ങൾ നില്ക്കുകയോ നോക്കുകയോ തൽഭാവ നാഥൻ മാർ ശുഭ നവാംശങ്ങളിൽ നില്ക്കുകയോ ചെയ്താൽ ജതകാൻ ബാല്യത്തിൽ തന്നെ വിവാഹം കഴിക്കും ..
എഴാം ഭാവാധിപൻ പപാൻ മാരോട് ചേർന്ന് കേന്ദ്രത്തിൽ നില്ക്ക്കുകയും ശുക്രൻ പാപനോട് ചേരുകയും രണ്ടാം ഭവ്ധിപൻ പത്തിൽ നില്ക്കുകയും ചെയ്താൽ വിവാഹത്തിന് കാലതാമസം നേരിടും ...sanathanadharmam

No comments: