*ശ്രീമദ് ഭാഗവതം 35*
കബീർദാസിന്റെ ഒരു ദോഹ ണ്ട്. അതില് കബീർ പറയണു. ചിന്താമണി ലോഹത്തെ സ്പർശിക്കുമ്പോ ലോഹം സ്വർണ്ണമായിട്ടില്ലെങ്കിൽ ഒന്നുകിൽ അത് ചിന്താമണി അല്ല. അല്ലെങ്കിൽ ലോഹം ലോഹം ല്ല.
അതേ പോലെ ഒരു ജീവൻ സദ്ഗുരു സമ്പർക്കം ഏർപ്പെട്ട് ആ ജീവന് ജ്ഞാനം ഉണ്ടായിട്ടില്ലെങ്കിൽ ഒന്നുകിൽ അത് സദ്ഗുരു അല്ല. അല്ലെങ്കിൽ ആ ജീവൻ ജീവനല്ല.അതായത് ആ ജീവൻ പക്വമല്ല.
ആചാര്യ സ്വാമികൾ ഇതിൽ അല്പം വ്യത്യാസപ്പെടുത്തി പറഞ്ഞു. ചിന്താമണി തൊടുന്ന വസ്തുക്കളെ സ്വർണ്ണമാക്കും. ചിന്താമണി ആക്കി ല്ല്യ. പക്ഷേ സദ്ഗുരു ഒരു ജീവനെ തന്നെ പോലെ തന്നെ ആക്കി തീർക്കും. ഇവിടെ വിദുരർ സ്വയമേവ ഭഗവദ് സ്വരൂപമായിട്ട് തീർന്നു .എന്നിട്ടോ കുറേ കാലം കഴിഞ്ഞ് ഒരു കാരുണ്യം. പത്തു മുപ്പത്താറ് വർഷായി. വീണ്ടും ഒന്ന് ഹസ്തിനാപുരത്തേക്ക് പോവാ. അവിടെ പാവം രണ്ടു കണ്ണും കാണാത്ത ഒരാളണ്ട്. ഒരു അന്ധൻ ഏട്ടൻ ണ്ട്. അദ്ദേഹത്തിന് കണ്ണ് കാണില്ല്യ. പറഞ്ഞ് കൊടുത്താലും മനസ്സിലാവില്ല്യ. അങ്ങനെ ഒരു ഏട്ടൻ. വാർദ്ധക്യമായി. ഏട്ടനെ എങ്ങനേങ്കിലും പിടിച്ചു കര കയറ്റണം. അതിനായിട്ട് ഇപ്പൊ തിരിച്ച് ഹസ്തിനാപുരത്തിലേക്ക് വന്നിരിക്കാണ്. വിദുരരെ കണ്ട് മനസ്സിലായില്ല്യ കാവൽഭടന്മാർക്ക്. അകത്ത് ചെന്ന് ധർമ്മപുത്രരോട് പറഞ്ഞു. ഏതോ മഹർഷി വന്നിരിക്കണു. ധർമ്മപുത്രർ മഹർഷിയെ സ്വീകരിക്കാനായി വന്നു. ബ്രഹ്മതേജസ്സോടുകൂടെ ഒരു മഹാത്മാവ് മുമ്പില് നില്ക്കണു. ധർമ്മപുത്രർ വീണു നമസ്ക്കരിച്ചു. എഴുന്നേറ്റു നോക്കിയപ്പോഴാണ് ഇളയച്ഛനാണെന്ന് മനസ്സിലായത്. പക്ഷേ ആള് അപ്പിടി മാറി പോയിരിക്കിണു .
വിദുരരോട് ധർമ്മപുത്രർ ചോദിക്കാണ്. ഇത്ര കാലം അങ്ങ് എവിടെ ആയിരുന്നു.
തള്ളപക്ഷി കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ വെയ്ക്കണപോലെ വിദുരർ ഈ പഞ്ചപാണ്ഡവന്മാരെ തന്റെ പക്ഷത്തിൽ ഒതുക്കി രക്ഷിച്ചു എന്നാണ് ധർമ്മപുത്രർ പറയണത്. അവിടുന്ന് ഞങ്ങളെ ഒക്കെ ഓർക്കണ്ടോ. ഇത്ര കാലം എങ്ങനെ വർത്തിച്ചു. തീർത്ഥയാത്രയ്ക്ക് പോയി എന്ന് കേട്ടു. അങ്ങേയ്ക്ക് തീർത്ഥയാത്രയുടെ ആവശ്യ ണ്ടോ ? അങ്ങയെ പ്പോലെയുള്ള ജ്ഞാനികൾ
തീർത്ഥഭൂതാ: സ്വയം വിഭോ തീർത്ഥീകുർവ്വന്തി തീർത്ഥാനി.
പവിത്രീകരിക്കുന്നതാണ് തീർത്ഥം. ജ്ഞാനികൾ അവിടെ പോകുന്നതു കൊണ്ടാണ് തീർത്ഥ ക്ഷേത്രങ്ങൾ തീർത്ഥങ്ങളായി ഇരിക്കുന്നത്.
ഭഗീരഥൻ ഗംഗാദേവിയെ ഭൂമിയിലേക്ക് വിളിച്ചു. ഗംഗ പറഞ്ഞു ഞാൻ വരില്ല്യ. ഭൂമിയിൽ സർവ്വത്ര പാപികളാണ്. പേടിച്ചു അത്രേ ഗംഗ. എങ്ങനെ എങ്കിലുമൊക്കെ ഗംഗയെ കൊണ്ട് വരണമെന്ന് ചിന്തിച്ച് ഭഗീരഥൻ ഗംഗയോട് പറഞ്ഞു. അമ്മാ, സ്വർഗ്ഗത്തിൽ സുഖായിട്ട് ഒഴുകി ക്കൊണ്ട് ഇരിക്കുന്നുവല്ലോ. നല്ലത്. ഇവിടെ ഇപ്പൊ ദേവേന്ദ്രൻ കുളിക്കണ്ട് ദേവന്മാര് കുളിക്കണ്ട്. സുഖം. പക്ഷേ സ്വർഗ്ഗത്തിൽ കിട്ടാത്ത ഒരു ഭാഗ്യം ഭൂമിയിൽ കിട്ടും. സർവ്വസംഗപരിത്യാഗികളും ഭഗവാനെ സദാ ധ്യാനിച്ചു കൊണ്ടിരിക്കുന്നവരും ലോകത്തിനെ മുഴുവൻ പവിത്രമാക്കി തീർക്കുന്നവരുമായ സാധുക്കൾ വന്നു കുളിക്കും. വേണങ്കിൽ വന്നാൽ മതി. അത് കേട്ടപ്പോ ഗംഗയ്ക്ക് കുളിർത്തു. അങ്ങനെയാത്രേ ഗംഗ വന്നത്. സാധുക്കൾ സ്നാനം ചെയ്തിട്ടാണ് തീർത്ഥങ്ങൾ തീർത്ഥങ്ങളായത്.
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments:
Post a Comment