Friday, January 18, 2019

‌എന്താണ് യഥാർത്ഥ ഭക്തി....

ഒരാൾ തന്റെ സ്വാർത്ഥ താല്പര്യങ്ങളോടുകൂടിയ  കാര്യസാധ്യത്തിനു  വേണ്ടിയും സുഖത്തിന്റെ ദിനങ്ങളിൽ വിസ്മരിച്ച് ദു:ഖത്തിന്റെ ദിനങ്ങളിൽ മാത്രം ഈശ്വരനേ ഓർമിക്കുന്ന മനോഭാവത്തോട് കൂടിയവനും ഈ പ്രപഞ്ചത്തിൽ കാണുന്ന സകലമാന വസ്തുക്കളും ദൈവസൃഷ്ടിയാണെന്ന് വിസ്മരിച്ചു കൊണ്ട് പണം കൊടുത്ത്  ഈശ്വരനെ കൊണ്ട് എന്ത് കാര്യവും സാധിപ്പിക്കാം എന്ന് അന്ധമായി വിശ്വസിച്ച് ഈശ്വരനെ ഓർമ്മിക്കുന്നത് കപട ഭക്തിയാണ്.

എന്നാൽ ദൈവത്തിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ ദൈവത്തെ തന്നെ ആഗ്രഹിച്ചു കൊണ്ട് തന്റെ ജന്മജന്മാന്തരങ്ങളിലെ സത്കർമ്മഫലത്തേയും പാപകർമ്മഫലത്തേയും പരിപൂർണ്ണമായി ഈശ്വരനിൽ അർപ്പിച്ചു കൊണ്ട്  മറ്റൊന്നും ഈശ്വരന് നല്കാനില്ലെങ്കിലും പരിശുദ്ധമായ ഈശ്വര പ്രേമത്തോടു കൂടി തന്റെ മനോബുദ്ധികളെ ഈശ്വരനിൽ അർപ്പിച്ചവനേ യഥാർത്ഥ ഭക്തൻ എന്നു പറയാൻ പറ്റൂ.

‌എനിക്ക് ഇന്നു നേരിടേണ്ടി വരുന്നത് ഈശ്വരൻ മുൻകൂട്ടി തന്നെ അറിഞ്ഞതാണെന്നും ഈശ്വരനേ സർവ്വ ഗുണങ്ങളുടേയും ശക്തികളുടേയും സാഗര നായി കാണുന്നവനേയും സ്വയത്തിന്റേയും ഈശ്വരന്റെയും പ്രകൃതിയുടെ ആദി മധ്യ അന്ത്യത്തിന്റെയും ജ്ഞാനം മനസ്സിലാക്കാൻ ഈശ്വരൻ തന്നെ അവനെ അർഹതയുള്ളവനാക്കി തീർക്കുന്നു.

‌ഭക്തി  ജ്ഞാനം വെളിച്ചവുമാകുന്നു.

ഭക്തി കൊണ്ട് നേടാൻ കഴിയുന്നത് ജ്ഞാനമാണെന്നും ജ്ഞാനം കൊണ്ട് നേടാൻ കഴിയുന്നത് യോഗവും ജ്ഞാന യോഗം കൊണ്ട് സത്കർമ്മവും സത്കർമ്മങ്ങളുടെ ഫലമായി ശാന്തിയുംസുഖവും നേടും എന്ന് മനസ്സിലാക്കിയവനാരോ അവനാണ് ശ്രേഷ്ടൻ....

‌ഓം ശാന്തി:

No comments: