Saturday, January 12, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 63🍃*_
〰〰〰〰〰〰〰〰〰〰〰

*ശുഭാംഗഃ ശാന്തിദഃ സ്രഷ്ടാ*
*കുമുദഃ കുവലേശയഃ*
*ഗോഹിതോ ഗോപതിർഗ്ഗോപ്താ*
*വൃഷഭാക്ഷോ വൃഷപ്രിയഃ*

*അർത്ഥം*

മനോഹരമായ അവയവങ്ങളുള്ളവനും, ശാന്തി ദാനം ചെയ്യുന്നവനും, പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവും, ഭൂമിയിൽ ധർമ്മം സ്ഥാപിക്കുന്നതിൽ സന്തോഷിക്കുന്നവനും, പ്രളയജലത്തിൽ ശയിക്കുന്നവനും, ഗോക്കൾക്കും ഭൂമിക്കും ഹിതമായതെല്ലാം ചെയ്യുന്നവനും, പശു തുല്യരായ മനുഷ്യരെ സംരക്ഷിക്കുന്നവനും, മായയാൽ ആത്മ സ്വരൂപം മറയ്ക്കുന്നവനും, ധർമ്മം കാട്ടുന്നതും അഭീഷ്ടങ്ങൾ വർഷിക്കുന്നതുമായ കടാക്ഷമുള്ളവനും, ധർമ്മത്തോടു പ്രിയമുള്ളവനും വിഷ്ണുഭഗവാൻ തന്നെ.

*587. ശാന്തിദഃ*
രാഗ ദ്വേഷാദികളില്‍ നിന്ന് വിമുക്തി നേടുക എന്ന ശാന്തിയെ, ദാനം ചെയ്യുന്നവന്‍.
*588. സ്രഷ്ടാ*
എല്ലാ പ്രാണികളുടേയും സ‍ൃഷ്ടികർത്താവ്.
*589. കുമുദഃ*
ഭൂമിയില്‍ മോദിക്കുന്നവന്‍.
*590. കുവലേശയഃ*
കുവല (സർപ്പത്തിന്റെ ഉദരം) ത്തില്‍ ശയിക്കുന്നവന്‍.
*591. ഗോഹിതഃ*
ഗോക്കളുടെ ഹിതകാരിയായവന്‍.
*592. ഗോപതിഃ*
ഭൂമിയുടെ പതി.
*593. ഗോപ്താ*
ജഗത്തിന്റെ രക്ഷകന്‍. മായകൊണ്ടു തന്നത്താന്‍ ആവരണം ചെയ്യപ്പെട്ടവന്‍.
*594. വ‍ൃഷഭാക്ഷഃ*
സകല കാമങ്ങളേയും വർഷിക്കുന്ന അക്ഷികളോടുകൂടിയവന്‍.
*595. വ‍ൃഷപ്രിയഃ*
വ‍ൃഷം (ധർമ്മം) പ്രിയമായിരിക്കുന്നവന്‍.
*596. അനിവർത്തീ*
ദേവാസുര യുദ്ധത്തിൽ നിന്ന് പിൻമാറാതിരിക്കുന്നവന്‍. ധർമ്മത്തില്‍ നിന്ന്

No comments: