Saturday, January 12, 2019

🙏ഹരിഃ ഓം.🙏
 🙏ഓം നമോ നാരായണായ🙏
ഐതരേയോപനിഷത്ത്
അദ്ധ്യായം രണ്ട്
പുരുഷേ ഹ വാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ തദേതത്സർവ്വേഭ്യോfoഗേഭ്യസ്തേജഃ  സം ഭൂതമാത്മന്യേവാത്മാനം ബിഭർത്തി. തദ്യദാ സ്ത്രീയാം സിഞ്ചത്യ ഥൈജ്ജനയതി, തദസ്യ പ്രഥമം ജന്മ .

അയം ആദിതഃ പുരുഷേ = ഇവൻ ഒന്നാമതായി (ആദ്യമായി) പുരുഷനിൽ,

ഹ വൈ യത് ഏതത് = തീർച്ചയായും , യാതോരു

ഈ രേതഃ തേന രൂപേണ ഗർഭഃ = ഈ രേതസ്സുണ്ടോ ആ രൂപത്തിൽ ഗർഭമായി

ഭവതി. = ഭവിക്കുന്നു.

സർവ്വേഭ്യ: അംഗേഭ്യഃ സംഭൂതം = എല്ലാ അവയവങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള

തത് ഏതത് തേജഃ = ആ, ഈ സാരരൂപമായ

ആത്മാനം ആത്മനി ഏവ= ആത്മാവിനെ തന്നിൽ തന്നെ

ബിഭർത്തി.= ധരിക്കുന്നു.

തത് യദാ സ്ത്രിയാം സിഞ്ചതി = അതിനെ, എപ്പോൾ സ്ത്രീയിൽ അർപ്പിക്കുന്നുവോ

അഥ ഏനത് ജനയതി. = അപ്പോൾ ,ഇതിനെ ജനിപ്പിക്കുന്നു

തത് അസ്യ പ്രഥമം ജന്മ= അത് ഇവന്റെ ഒന്നാമത്തെ ജന്മമാകുന്നു.

സംസാരിയായ ജീവൻ, ആദ്യമായി പുരുഷനിൽ, രേതസ്സിന്റെ രൂപത്തിൽ ഗർഭമായി ഭവിക്കുന്നു. എല്ലാ അവയവങ്ങളിൽ നിന്നും , ഉണ്ടായിട്ടുള്ള സാരഭൂതവും രേതോ രൂപിയുമായ ആത്മാവിനെ പുരുഷൻ തന്നിൽ തന്നെ ധരിക്കുന്നു . എപ്പോൽ ,അവൻ, അതിനെ ഒരു സ്ത്രീയിൽ അർപ്പിക്കുന്നുവോ , അപ്പോൾ, അവൻ അതിനെ ജനിപ്പിക്കുന്നു. അത് ,അവന്റെ ആദ്യത്തെ ജന്മമാകുന്നു🙏

സംസാരിയായ ജീവന്റെ മനുഷ്യ ശരീരത്തിലുള്ള പുനർജന്മത്തെപ്പറ്റിയാണ് പറയുന്നത്.

അജ്ഞാനിയായ ജീവൻ, മനുഷ്യ ശരീരം പ്രാപിച്ചതിന് ശേഷം ,യഥാവിധി, വിഹിത കർമ്മങ്ങൾ അനുഷ്ടിച്ച് ,ദേഹത്യാഗസമയത്ത് ഈ ലോകത്തു നിന്ന് ധൂമാദി മാർഗ്ഗങ്ങളിലൂടെ ചന്ദ്രലോകത്ത് എത്തി, വീണ്ടും വ്യഷ്ട്യാദി ദ്വാര ഭൂമിയിൽ വന്ന്, അന്നത്തിലൂടെ പുരുഷ ദേഹത്തിൽ പ്രവേശിച്ച് , രേതസ്സായി തീരുന്നു എന്ന് ഛാന്ദോഗ്യോപനിഷത്തിൽ (5.10.5.6) പറയുന്നു:🙏
തുടരും

No comments: