വിഷ്ണു സഹസ്രനാമം🙏🏻*_
🕉 _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
_*🍃ശ്ലോകം 67🍃*_
〰〰〰〰〰〰〰〰〰〰〰
*ഉദീർണ്ണഃ സർവ്വതശ്ചക്ഷുഃ*
*അനീശഃ ശാശ്വതഃ സ്ഥിരഃ*
*ഭൂശയോഃ ഭൂഷണോഃ ഭൂതിഃ*
*വിശോകഃ ശോകനാശനഃ*
*അർത്ഥം*
സർവ്വോൽകൃഷ്ടനായവനും, എണ്ണമറ്റ ജീവികളുടെയെല്ലാം കണ്ണായിരിക്കുന്നവനും, തനിക്ക് അധികാരിയായി മറ്റാരും ഇല്ലാത്തവനും, യാതൊരു മാറ്റവുമില്ലാതെ എന്നെന്നും നിലനില്ക്കുന്നവനും, ശ്രീരാമാവതാരത്തിൽ കാട്ടിലും, സമുദ്ര തീരത്തും, വെറും നിലത്തും കിടന്നിട്ടുള്ളവനും, അവതാരങ്ങൾ കൊണ്ട് ഭൂമിയെ അലങ്കരിക്കുന്നവനും, ഐശ്വര്യത്തിന്റെ നിധി തന്നെ ആയവനും, യാതൊരു ശോകവുമില്ലാത്തവനും, ഭക്തർ സ്മരിക്കുമ്പോൾ തന്നെ അവരുടെ ദുഃഖങ്ങളകറ്റുന്നവനും വിഷ്ണു തന്നെ.
*625. ഉദീർണ്ണഃ*
ഉൽകൃഷ്ടരിൽ വെച്ച് ഉൽകൃഷ്ടർ.
*626. സർവ്വതശ്ചക്ഷുഃ*
തന്റെ ചൈതന്യ സ്വരൂപം കൊണ്ട് എല്ലാ ഭാഗത്തുമുള്ള എല്ലാ വസ്തുക്കളേയും കാണുന്നവന്‍.
*627. അനീശഃ*
ഈശനായി ഒരുവനുമില്ലാത്തവന്‍.
*628. ശാശ്വത സ്ഥിരഃ*
നിത്യനാണെങ്കിലും ഒരിക്കലും വികാരത്തെ പ്രാപിക്കാത്തവന്‍.
*629. ഭൂശയഃ*
ലങ്കയിലേക്കുള്ള മാർഗ്ഗാന്വേഷണ വേളയില്‍ ഭൂമിയില്‍ ശയിച്ചവന്‍.
*630. ഭൂഷണഃ*
അവതാരങ്ങളെക്കൊണ്ട് ഭൂമിയെ ഭൂഷിപ്പിക്കുന്നവന്‍ (അലങ്കരിപ്പിക്കുന്നവന്‍).
*631. ഭൂതിഃ*
സകല വിഭൂതികൾക്കും കാരണമായവന്‍.
*632. വിശോകഃ*
പരമാനന്ദ സ്വരൂപനാകയാല്‍ ശോകം ഇല്ലാത്തവന്‍.
*633. ശോകനാശനഃ*
സ്മരണ കൊണ്ടു മാത്രം തന്നെ ഭക്തന്മാരുടെ ശോകത്തെ നശിപ്പിക്കുന്നവന്‍.

No comments:
Post a Comment