*ഉഗ്രസേനൻ പറഞ്ഞു, ഗുണകർമ്മങ്ങളുടെ യഥാർത്ഥ ഗതി ഞാൻ അങ്ങയിൽ നിന്നും കേട്ടു. ബ്രഹ്മാണ്ഡത്തിനുളളിലെ ലോകങ്ങളെല്ലാം പുനർജന്മങ്ങളുളളവയാണെന്നറിഞ്ഞ് എനിക്ക് വിരക്തി അനുഭവപ്പെടുന്നു. നിഷ്കാമകർമ്മം കൊണ്ടുമാത്രമേ ദുർല്ലഭവും ദിവ്യവുമായ ഭഗവദ്ധാമത്തിലെത്താൻ കഴിയുകയുള്ളൂ എന്ന് അങ്ങ് പറഞ്ഞു. ഭക്തിയോഗം എത്രവിധമുണ്ടെന്നും ഭഗവാനെ എങ്ങനെയാണ് പ്രീതിപ്പെടുത്തേണ്ടതെന്നും അരുളിച്ചെയ്താലും. ശ്രീ വ്യാസമുനി പറഞ്ഞു ഭക്തിയോഗം വിശദമായി കേൾക്കണമെന്ന് ആഗ്രഹിക്കുന്ന ദ്വാരകാധീശ! താങ്കൾ ധന്യൻ തന്നെ. വിശ്വാഘാതിയായ പാപിപോലും ഭക്തിയോഗശ്രവണത്താൽ നിർമ്മലനാകുന്നു. ആ ഭക്തിയോഗം വിശദമായി പറയാം.
ഭക്തിയോഗം സഗുണമെന്നും നിർഗ്ഗുണമെന്നും രണ്ടുവിധമുണ്ട്. സഗുണത്തിനു പലഭേദങ്ങളുണ്ടെങ്കിലും നിർഗുണം ഒന്നേയുള്ളൂ. ഗുണങ്ങൾ എത്രവിധമുണ്ടോ അത്രയും സഗുണഭക്തിയുമുണ്ട്. ഗുണങ്ങളെ സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്നായി തിരിക്കാം. ഭക്തന്മാർ അനേകം വിധത്തിലുണ്ട്. ഹിംസ, ദംഭം, മാത്സര്യം ഇവയിലേതെങ്കിലുമൊന്നോ ഒന്നിച്ചോ മനസ്സിൽ വച്ച് ഹരിഭജനം ചെയ്യുന്നവൻ താമസഭക്തനാണ് . ഇവർ ക്രോധികളായി അറിയപ്പെടുന്നു. കീർത്തി, ഐശ്വര്യം, വിഷയസുഖങ്ങൾ ഇവയ്ക്കായി ഹരിഭജനം ചെയ്യുന്നവർ രാജസരും നിഷ്കാമകർമ്മം ലാക്കാക്കിക്കൊണ്ട് ഭേദബുദ്ധി കൂടാതെ മോക്ഷാർത്ഥം ഹരിയെ ഭജിക്കുന്നവർ സ്വാത്ത്വികരുമാണ്. സുകൃതികളായ നാലുതരത്തിലുള്ളവർ വിഷ്ണുവിനെ ഭജിക്കാറുണ്ട് . ജിജ്ഞാസുക്കൾ, ദുഃഖിതർ, ജ്ഞാനികൾ, അർത്ഥാർത്ഥികൾ ഇവരാണ് നാലുതരക്കാർ. ഈ നാലുതരം ഭക്തന്മാരും സനിമിത്തഭക്തന്മാരാണ്. അത്യന്ത സുകൃതികള്ക്ക് മാത്രമേ അനിമിത്തഭക്തി ഉണ്ടാകുകയുള്ളൂ .
ഇനി നിർഗ്ഗുണഭക്തിയോഗ ലക്ഷണം വിശദീകരിക്കാം. പുരുഷോത്തമനായ ശ്രീകൃഷ്ണഭഗവാന്റെ ഗുണങ്ങളിലൊന്നു കേൾക്കുന്നുവെന്ന് കരുതുക. അപ്പോൾ ഗംഗാനദി സമുദ്രത്തിൽ ചേരുന്നതുപോലെ മനസ്സ് ഭഗവാനിൽ തന്നെ ചെന്ന് പതിക്കുന്നുണ്ടെങ്കിൽ അത് അഖണ്ഡിതവും അഹൈതുകവുമായ നിർഗ്ഗുണഭക്തിയാണ്. ഇനി നിർഗ്ഗുണഭക്തന്റെ ലക്ഷണം കേൾക്കാം.
ചക്രവർത്തിപദമോ ഇന്ദ്രപദവിയോ ബ്രഹ്മപദവിയോ രസാധിപത്യമോ അഷ്ടൈവ്വര്യങ്ങളോ ഒന്നും നിർഗുണഭക്തൻ കാംക്ഷിക്കുഈയില്ല. ഭഗവാൻ കൊടുത്താൽ കൂടി അവർ സാലോക്യം സ്വീകരിക്കുവാൻ തുനിയില്ല . അവർ സത്സംഗത്തിൽ ആനന്ദമനുഭവിക്കുന്നവരായിരിക്കും. ഭഗവാന്റെ സാമീപ്യവും അവർ ആഗ്രഹിക്കുന്നില്ല. ഭഗവാന്റെ വിരഹത്തിൽ ദുഃഖിതരെങ്കിലും ദൂരെ നിന്നുള്ള ശക്തമായ പ്രേമമാണ് അവരുടെ ആഗ്രഹം . സമാനത ഉണ്ടായാലോ എന്ന് കരുതി സാമീപ്യവും അവൾ ആഗ്രഹിക്കുന്നില്ല. ഭഗവാന്റെ വിരഹത്തിൽ ദുഃഖിതരെങ്കിലും ദൂരെനിന്നുളള ശക്തമായ പ്രേമമാണ് അവരുടെ ആഗ്രഹം.
സമാനത ഉണ്ടായാലോ എന്നു കരുതി സാരൂപ്യവും അവർ ആഗ്രഹിക്കുന്നില്ല. ഭക്തിക്കും സേവനത്തിനും വിഘ്നം നേരിട്ടെങ്കിലോ എന്നുകരുതി നിരപേക്ഷതയും അവർക്കാവശ്യമില്ല. ഏകത്വമോ കൈവല്യമോ സിദ്ധിച്ചാലും അവർക്ക് വേണ്ട. ഭഗവാന് സ്വാമിത്വമില്ലെങ്കിൽ അവർക്ക് ദാസത്വം ലഭിക്കുകയില്ലല്ലോ. നിരപേക്ഷന്മാരും നിർവ്വൈരന്മാരും സമദർശികളുമായ അവർ കൈവല്യം തുടങ്ങിയ ലോകങ്ങൾ ഭക്തിക്കുഹേതുകമായ കരുതുന്നുള്ളൂ. പുഷ്പഗന്ധം മൂക്കുകൊണ്ട് മണപ്പിക്കാതെ കണ്ണുകൊണ്ട് നോക്കി അറിയാൻ കഴിയാത്തതു പോലെ നിരപേക്ഷതയാണ്. അവർക്ക് ഏറ്റവും വലിയ ആനന്ദവസ്തു അവർക്ക് മാത്രമേ അതറിയുവാൻ സാധിക്കുകയുള്ളൂ.
സകാമന്മാർക്ക് ആ ആനന്ദം അനുഭവിക്കാൻ കഴിയുന്നില്ല . രസകർത്താക്കൾക്ക് രസം അഭിനയിക്കാനല്ലാതെ അനുഭവിച്ചാസ്വദിക്കാൻ കഴിവില്ലല്ലോ. അക്കാരണത്താൽ ഭക്തിയോഗം ആത്യന്തികപദമാണെന്നറിയുക. നിരപേക്ഷന്മാരുടെ പദ്ധതിയും പറയാം.
സ്മരണം , കീർത്തനം , ശ്രവണം, പാദസേവ, അർച്ചനം, വന്ദനം , ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഒൻപതു വിധമാണത്. ഇത്തരം ഭഗവൽ ഭാവനയോട് കൂടിയ ഭക്തന്മാർ ഭൂമിയിൽ ദുർബലമാകുന്നു. അത്യന്തസുകൃതികൾക്കേ അതു സിദ്ധിക്കുന്നുളളൂ. മഹാന്മാരേ ആദരിക്കുക, തന്നെക്കാൾ താഴ്ന്നവരോട് ദയവിചാരിക്കുക. സമന്മാരിൽ മൈത്രി , സർവ്വഭൂതങ്ങളിലും ദയ, ശ്രീകൃഷ്ണപാദാബ്ജത്തെ ആശ്രയിക്കൽ, ശ്രീകൃഷ്ണദർശനത്തിനുള്ള തീക്ഷണാഗ്രഹം ശ്രീകൃഷ്ണസ്മരണയിൽ രോമാഞ്ചമണിയുക, ഭക്തിയാൽ ആനന്ദാശ്രുക്കൾ പൊഴിക്കുക, ശരീരം വിവർണ്ണമാവുക, ശ്രീകൃഷ്ണഗോവിന്ദഹരേ എന്ന് ഉച്ചത്തിൽ വിളിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ആരിൽ കാണുന്നുവോ അവർ ഭാഗവതോത്തമനും സദാ ഭഗവാനിൽ മുഴുകിയിരിക്കുന്നവനുമെന്നറിയണം.

No comments:
Post a Comment