ചതു ശ്ലോ കീ ഭാഗവതം - 4
സാധാരണ നമുക്ക് എപ്പോഴാ കോപം വരുക കാമത്തിന്റെ പുറകിലേ കോ പം വരുള്ളൂ. കാമം എന്നു വച്ചാൽ സ്ത്രീ പുരുഷ ആഗ്രഹം മാത്രല്ല, ആശാ എന്നർത്ഥം, ആഗ്രഹം. നമുക്ക് എന്താണോ കിട്ടാനുള്ളത് അത് കിട്ടിയിട്ടില്ലെങ്കിൽ ദേഷ്യം വരും. നമുക്ക് ലോകത്തില് സാധാരണ ദേഷ്യം വരണത് , ഒരു പണക്കാരന് മറ്റൊരു പണക്കാരനെക്കണ്ടാൽ അസൂയ വരും, ദ്വേഷ്യം വരും. ഒരു സംഗീതക്കാരന് മറ്റൊരു സംഗീതക്കാരനെക്കണ്ടാൽ ദ്വേഷ്യം വരും ല്ലേ? അവരവരുടെ ഫീൽഡിലാണ് അസൂയ ഒക്കെ വരുക. അപ്പൊ ഈ രാജാവിന് ഈ മുനിയെ കണ്ടിട്ട് ദേഷ്യം വരേണ്ട കാര്യം ഇല്ല. വിശപ്പു കൊണ്ടും ദാഹം കൊണ്ടും ആണ് പരീക്ഷിത്തിന് ദേഷ്യം വന്ന് എന്നു പറയാൻ വയ്യ. കാട്ടില് വേട്ടക്ക് വന്ന രാജാവ് സമാധി സ്ഥനായ ഈ ശമീകനെ കണ്ടിട്ട് ഇയാള് വൃഷാ സമാധിയില് ഇരിക്കാണ് ന്നാണ് പറയണത്. ഇതൊക്കെ ക്കള്ളമാണൈ. ഇങ്ങനെ ഒക്കെ സമാധിസ്ഥിതിയിൽ ഇരിക്കാൻ പറ്റുമോ? ഇതൊക്കെ നാടകാണ്. ഇയാള് ശരിക്ക് സമാധി ആണോ എന്നു നോക്കട്ടെ എന്നു പറഞ്ഞ് ഒരു ചത്ത പാമ്പിനെ വില്ലിന്റെ കോലുകൊണ്ട് എടുത്ത് മഹർഷിയുടെ കഴുത്തിലിട്ടു എന്നാണ്. പരീക്ഷിത്തിനെപ്പോലെ ഒരാള് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തു. എന്തിനാ പരീക്ഷിത്തിന് മുനിയെ കണ്ടിട്ട് ഇത്തരത്തിലുള്ള തോന്നല് ഉണ്ടായത്? അല്പം ചിന്തിക്കണ്ടതാണ്. വിശപ്പും ദാഹവും കാരണമേ ആവില്ല. കാരണം എന്താന്നു വച്ചാൽ ക്ഷത്രിയന്മാരെപ്പോലെ വിശപ്പും ദാഹവും സഹിക്കാൻ പറ്റുന്നവർ വേറെ ആരും ഇല്ല. യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ പോയിട്ടു Breakfast കഴിച്ചു വരാം എന്നു പറഞ്ഞിട്ട് വാള് വച്ച് പോകാൻ പറ്റില്ല. യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ ഊണ് കഴിച്ചു വരട്ടെ ഉറങ്ങാൻ പോട്ടെ ഒന്നും പറയാൻ പറ്റില്ല. അതു കൊണ്ട് വിശപ്പും ദാഹവും ഒക്കെ സഹിക്കുക എന്നത് അവർക്ക് സ്വാഭാവികമാണ്. പിന്നെന്താ പരീക്ഷിത്തിന് പറ്റിയത് ന്നു വച്ചാൽ ഗർഭത്തില് കിടക്കുമ്പോൾ അമ്മയുടെ വയറ്റിലിരിക്കുമ്പോൾത്തന്നെ കൃഷ്ണദർശനം കിട്ടിയ ആളാണ്. അവിടെത്തന്നെ അദ്ധ്യാത്മ അനുഭവത്തിന്റെ ബീജം രാജാവിന്റെ ഉള്ളിൽ പാകപ്പെട്ടിരിക്കുന്നു.
( നൊച്ചൂർ - ജി- പ്രഭാഷണം)

Sunil Namboodiri
No comments:
Post a Comment