ആത്മതീര്ത്ഥം:--൯
(തുടര്‍ച്ച)
(തുടര്‍ച്ച)
ഗുരുവിനെ അന്വേഷിച്ചുകൊണ്ടുള്ള ശങ്കരന്റെ യാത്രയില്‍ മൂന്നാം ദിവസം കദംബരാജ്യത്തേയ്ക്ക് നടന്നു പോകുന്ന ഒരു സംഘത്തെ വഴിയ്ക്ക് കണ്ടുമുട്ടി. അവരുടെ കൂടെ നടന്നു നടന്നു സഹ്യാദ്രിയും, ബ്രഹ്മഗിരിയും കടന്നു കദംബരാജ്യത്ത് എത്തിച്ചേര്‍ന്നു.
സഹ്യന്റെ നെറുകയില്‍ നിന്നും ഉദ്ഭവിച്ച് ആന്ധ്രയില്‍ക്കൂടി ഒഴുകി ശിവമുഖത്തില്‍ കൂടിച്ചേര്‍ന്ന് സമുദ്രത്തില്‍ ലയിക്കുന്ന തുന്ഗയും, ഭദ്രയും , ഗംഭീരങ്ങളായ കുടകാചലത്തിലെ വനങ്ങളും, പര്‍വതനിരകളും ശങ്കരനിലെ യോഗഭാവത്തെ ഉണര്‍ത്തി.സമാധി സുഖം ശങ്കരന് അനുഭവപ്പെട്ടു. കൂടാതെ പ്രത്യേക ഔഷധികളുടെ ഗന്ധവും, വൃക്ഷലതാദികളാല്‍ നിബിഡമായ വനത്തിലെ പക്ഷികളുടെ ശബ്ദവും , വാനരന്മാര്‍, മാന്കൂട്ടം, മുയലുകള്‍ എന്നിവയുടെ സാന്നിദ്ധ്യവും കൊണ്ട് മനോഹരമായ ആ വനാന്തരീക്ഷം ഭാവനാതീതമായ മണ്ഡലങ്ങളിലേയ്ക്കു ആ യുവയോഗിയെ ഉയര്‍ത്തി. ഇടയ്ക്കിടെ കേട്ടിരുന്ന ഹിംസ്രമൃഗങ്ങളുടെ ഗര്‍ജ്ജനം അവിടം ഘോരവനമാണെന്ന് ഓര്‍മ്മിപ്പിച്ചു.
തുംഗഭദ്രാ തീരത്ത് സന്ധ്യാവന്ദനാദികള്‍ക്കു ശേഷം ശങ്കരന്‍ യോഗസാധനകള്‍ ചെയ്തു.കുറെ കഴിഞ്ഞു കണ്മിഴിച്ചു നോക്കിയപ്പോള്‍ ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു.
അടുത്തുള്ള വൃക്ഷപ്പൊത്തില്‍ നിന്നും പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു ഉഗ്രസര്‍പ്പത്തിനു മുന്നില്‍ തെല്ലും ഭീതിയില്ലാതെ ഒരു തവള ഇരിയ്ക്കുന്നു.
തന്‍റെ ഇരയെ ഒന്നും ചെയ്യാതെ ആ പാമ്പ് അങ്ങിനെ ഇരിയ്ക്കുന്നതിനു കാരണം ശങ്കരന്‍ ചിന്തിച്ചു. ആ സ്ഥലം പുണ്യഭൂമി തന്നെ. ഒന്നുകില്‍ മഹാതപസ്വികള്‍ ആരെങ്കുലും അതിന്നടുത്തു ഉണ്ടാകും, ഇല്ലെങ്കില്‍ പൂര്‍വ കാലത്തു ഏതെങ്കിലും പുണ്യാക്കള്‍ അവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ടായിരിയ്ക്കണം
അന്വേഷിച്ചിറങ്ങിയ ശങ്കരന്‍ അടുത്തുള്ള ഗിരിശ്രുംഗ ത്തിനടുത്തു ഒരു പര്‍ണ്ണശാല കണ്ടു.
ഏതാനും പടികള്‍ കയറി ആ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉണ്ടായിരുന്ന സന്യാസിമാര്‍ അവരുടെ ഗുരുവായ താപസനോട് ഒരു ബാലന്‍ വന്നു ചേര്‍ന്നിരിയ്ക്കുന്ന വിവരം അറിയിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ ബാലനോടു വാത്സല്യവും ഭക്തിയും തോന്നിയ ഗുരു, "പുണ്യത്തിന്റെ ഒരു പൂര്‍ത്തി! കൌമാരത്തില്‍ത്തന്നെ പരമഹംസനോ?" എന്നാശ്ചാര്യപ്പെട്ട് ശങ്ക രനെ അകത്തേയ്ക്ക് ക്ഷണിച്ചു ദീക്ഷ നല്‍കി ആദരിക്കുകയും ചെയ്തു.

ആ താപസന്‍ മുന്നില്‍ക്കാണുന്ന ഗംഭീര പര്‍വതം ചൂണ്ടിക്കാട്ടി വിഭാണ്ഡക പുത്രനും, മഹായോഗിയുമായിരുന്ന ഋഷ്യശ്രുംഗന്‍ തപസ്സിരുന്നിരുന്ന പുണ്യ സ്ഥാനമാണ് അതെന്നു പറഞ്ഞു. സര്‍വ ഭൂത സുഹൃത്തായ ആ മുനിവര്യന്‍ ദശരഥപുത്രിയെ വിവാഹം ചെയ്തു തപോവ്രതരായി ജീവിച്ചു ആ തപോഭൂമിയില്‍ത്തന്നെ ബ്രഹ്മലീനരായി എന്നാണു വിശ്വാസം. ശിവന്‍ ഋഷ്യശ്രുംഗനു അവിടെവെച്ച് ആണത്രേ പഞ്ചാക്ഷരം ഉപദേശിച്ചത്. ശാന്തയും, ഋഷ്യശ്രുംഗനും ആരാധിച്ചിരുന്ന ശിവലിംഗവും അവിടെ ദര്‍ശിച്ചു.
ഗുരുവിനോട് യാത്രപറഞ്ഞു ശങ്കരന്‍ തന്റെ ലക്‌ഷ്യം നോക്കി യാത്ര തുടര്‍ന്നു.
No comments:
Post a Comment