Wednesday, January 16, 2019

🙏ഹരിഃ ഓം.🙏
 🙏ഓം നമോ നാരായണായ🙏
ഐതരേയോപനിഷത്ത്
അദ്ധ്യായം 2
അഞ്ച്.

തദുക്തമൃഷിണാ -
ഗർഭേ നുസന്നന്വേഷാമവേദ-
മഹം ദേവാനാം  ജനിമാനി വിശ്വാ ശതം മാ പുര ആയസീരരക്ഷ-
ന്നധഃ ശ്യേനോ ജവസാ നിരദീയമിതി .
ഗർഭ ഏവൈതച്ഛയാനോ വാമദേവ ഏവമുവാച.

തത് ഋഷീണാ ഉക്തം = ഋഷിയാൽ അതിനെ സംബന്ധിച്ച് പറയപ്പെട്ടിട്ടുണ്ട്.

അഹം ഗർഭേ നു = ഞാൻ ഗർഭത്തിൽ വച്ച് തന്നെ

ഏഷാം ദേവാനാം = ഈ ദേവന്മാരുടെ

വിശ്വാ ജനിമാനി അനു അവേദം = എല്ലാ ജന്മങ്ങളേയും അറിഞ്ഞു.

ശതം ആയസീ പുരഃ മാ അധഃ അരക്ഷൻ = അനേകം ഇരുമ്പു കൊണ്ടുള്ള ശരീരങ്ങൾ എന്നെ താഴോട്ട് രക്ഷിച്ചിരുന്നു .

അഥ ശ്യേനഃ ഇവ ജവസാ നിരദീയം = പിന്നീട്, പരുന്ത് എന്ന പോലെ വേഗത്തിൽ പുറത്തു വന്നു.

ഇതി വാമദേവഃ ഗർഭേ ഏവ = എന്ന് ,വാമദേവൻ ഗർഭത്തിൽ തന്നെ

ശയാനഃ സൻ ഏവം ഏതത് ഉവാച = കിടക്കുന്നവനായിട്ട് ഇപ്രകാരം ഇതിനെ പറഞ്ഞു.

മന്ത്രത്തിൽ ഋഷിയും ഇതിനെ സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ ഗർഭത്തിൽ കിടക്കുമ്പോൾ തന്നെ, ഈ ദേവന്മാരുടെ എല്ലാ ജന്മങ്ങളും അറിഞ്ഞിരുന്നു. (ഇരുമ്പ് കൊണ്ടുള്ള) ലോഹ നിർമ്മിതങ്ങളെന്ന പോലെ, അഭ്യേദ്യങ്ങളായ അനേകം ശരീരങ്ങൾ എന്നെ സംസാരത്തിലേക്ക് (കീഴോട്ട്) മുറുകെ ബന്ധിച്ചിരുന്നു. പിന്നീട്, (ആത്മജ്ഞാനത്തിന്റെ ശക്തി കൊണ്ട് ) ഞാൻ ഒരു പരുന്ത് എന്ന പോലെ, അവയെ എല്ലാം ഭേദിച്ച് പുറത്തുകടന്നു .
എന്ന് ,വാമദേവ ഋഷി ഗർഭത്തിൽ വച്ചു തന്നെ (കിടന്നു കൊണ്ട്) പറഞ്ഞു.

"ഈശ്വരൻ മാത്രം സത്, ബാക്കി സമസ്തവും അസത്. ഇതറിയുന്നതിന്റെ പേരാണ് ജ്ഞാനം . സത്തിന്റെ പേരാണ് ബ്രഹ്മം . സത്സ്വരൂപമായ ആ ബ്രഹ്മം നിത്യമാകുന്നു. ത്രികാലത്തിലും ഉണ്ട്. ആദ്യന്തരഹിതമാണ്. അതിനെ വാക്കു കൊണ്ട് വർണ്ണിക്കാനാവില്ല. അങ്ങേയറ്റം പറയാവുന്നത് . അത് ചൈതന്യ സ്വരൂപമാണ് . ആനന്ദ സ്വരൂപമാണ് .ജഗത്ത് അനിത്യം. ബ്രഹ്മം മാത്രം നിത്യം. ജഗത്ത് ഇന്ദ്രജാലം പോലെയാണ് .ഇന്ദ്രജാലക്കാരൻ മാത്രമേ സത്യമായിട്ടുള്ളൂ . അയാളുടെ ഇന്ദ്രജാലം അസത്യമാകുന്നു".🙏

ശ്രീരാമകൃഷ്ണവചനാമൃതം  (11. 356)

തുടരും

No comments: