Saturday, February 23, 2019

നാം കഴിക്കുന്നഭക്ഷണത്തിന്‍റെ  സ്ഥൂലഭാഗമാണ് ശരീരത്തിന്‍റെ വളർച്ചക്ക് അടിസ്ഥാനംഅല്ലെങ്കിൽ ശരീരമായി പരിണമിക്കുന്നത് എന്ന്‍ നമുക്ക് അറിയാം.ഉപനിഷത്തുക്കൾ തിനെ  'അന്നമയകോശം'  എന്ന് വിളിക്കുന്നു.

 അന്നം എവിടെ നിന്ന് വരുന്നു?  ഒരു സസ്യം വളരുന്നത് പ്രകൃതിയിനിന്ന് ലഭിക്കുന്ന പോഷണം സ്വീകരിച്ചാണ് മണ്ണ്ലംവായു ഇവയെല്ലാംഒരു സസ്യത്തിന്‍റെ വളർച്ചക്ക് അനിവാര്യമായ ടകങ്ങളാണ്.  അങ്ങനെപഞ്ചഭൂതങ്ങളാണ് അന്നത്തിന് നിദാനം  എന്നു വരുന്നു  അല്ലെങ്കിൽ നമ്മുടെശരീരത്തിനു തന്നേ അടിസ്ഥാനം  എന്ന് വരുന്നു .ഓം എന്നത്‌ ശബ്‌ദ ബ്രഹ്മമാണ്‌. ഓംങ്കാരത്തെയാണ്‌ പ്രണവം, താരകം, അക്ഷരബ്രഹ്മം എന്നൊക്കെ പറയുന്നത്‌. ഓം ഈശ്വരനെ ശബ്‌ദത്തിലൂടെ അവതരിപ്പിക്കുന്നതാണ്‌. ഇതുതന്നെയാണ്‌ പ്രണവം. മന്ത്രങ്ങളുടെ മുഴുവന്‍ പ്രാണനാണ്‌ അത്‌.മന്ത്രങ്ങള്‍ക്കു പ്രാണനേകുന്നത്‌ പ്രണവമാണ്‌. അതുക്കൊണ്ടാണ്‌ എല്ലാ മന്ത്രങ്ങളും പ്രണവത്തോടൊപ്പം ജപിക്കുന്നത്‌. ശാന്തിമന്ത്രവും അങ്ങനെതന്നെ. ഓം എന്നു ചൊല്ലിക്കൊണ്ട്‌ ഈശ്വരന്റെ ശബ്‌ദമയമായ രൂപത്തെ നമ്മള്‍ സ്‌മരിക്കുന്നു. മാണ്‌ഡൂക്യോപനിഷത്തില്‍ ഓംങ്കാരത്തെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്‌തിട്ടുണ്ട്‌.
ഓം ആപ്യായന്തു മമാംഗാനി- അല്ലയോ ജഗദീശ്വരാ എല്ലാ പ്രകാരത്തിലും എന്റെ അംഗങ്ങള്‍ പുഷ്‌ടിപ്പെടട്ടെ...... സംരക്ഷിക്കപെടട്ടെ. ഈ പ്രപഞ്ചത്തിനു മുഴുവന്‍ കാരണഭൂതമായിരിക്കുന്ന ആ ചൈതന്യം ഏതാണോ, അത്‌ എന്റെ അംഗങ്ങളെ പുഷ്‌ടിപ്പെടുത്തട്ടെ. ഏതൊക്കെയാണ്‌ എന്റെ അംഗങ്ങള്‍? വാക്ക്‌, പ്രാണന്‍, ചക്ഷു, ശ്രോത്രം. ഇത്‌ ഗംഭീരമായ കരുത്തുറ്റ ഒരു പ്രാര്‍ത്ഥനയാണ്‌. എന്റെ വാക്ക്‌ ഫലവത്തായി തീരട്ടെ. പാഴ്‌വാക്കാവാതിരിക്കട്ടെ.എന്റെ വാക്കുകളില്‍ എപ്പോഴും ഞാനുണ്ടായിരിക്കണം. ഞാനാണെന്റെ വാക്ക്‌. ആ വാക്കുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കട്ടെ. അതില്‍ ഈശ്വരസാന്നിധ്യമുണ്ടാകട്ടെ. എന്റെ വാക്കുകള്‍ക്കു എന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്ത്വം ഉണ്ടായിരിക്കണം. മറ്റൊരു ഉപനിഷത്തിലെ ശാന്തി മന്ത്രത്തില്‍ ഇങ്ങനെ പറയുന്നു. വാങ്‌ മേ മനസ്സി പ്രതിഷ്‌ഠിത, മനോ മേ വാചി പ്രതിഷ്‌ഠിത. മനസ്സില്‍ വാക്ക്‌ പ്രതിഷ്‌ഠിതമാകട്ടെ. വാക്കില്‍ മനസ്സ്‌ പ്രതിഷ്‌ഠിതമാകട്ടെ. വാക്കും മനസ്സും പരസ്‌പര പൂരകങ്ങളായി, പരസ്‌പരം ഭിന്നിച്ചു നില്‍ക്കാതെ ഇഴുകിചേര്‍ന്നു നില്‍ക്കുന്ന അവസ്ഥ. വാക്കുകള്‍ തേജസ്സുറ്റതാകട്ടെ.ഞാന്‍ നല്‍കിയ വാക്കില്‍ ഞാനുമുണ്ടാകണം. ഈ ശാന്തിമന്ത്രം ചൊല്ലിക്കൊണ്ടാണ്‌ നമ്മള്‍ കുഞ്ഞുങ്ങളുടെ നാവില്‍ തേനും വയമ്പും വെച്ചുകൊടുക്കേണ്ടത്‌. കൂട്ടത്തില്‍ സ്വര്‍ണ്ണവും അരച്ചുചേര്‍ക്കും. നിന്റെ വാക്കുകള്‍ സ്വര്‍ണ്ണസമാനമാകട്ടെ എന്ന പ്രാര്‍ത്ഥന. അര്‍ത്ഥവത്തായ, ആനന്ദപ്രദമായ വിലപ്പെട്ട വാക്കുകള്‍ മാത്രം നിന്നില്‍ നിന്നും കേള്‍ക്കുമാറാകട്ടെ. വാക്കിനെ ഒരു ഇന്ദ്രിയമായി, അവയവമായി അയ്യായിരം കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ഋഷി പരിഗണിച്ചിരുന്നു.
ഒരാളുടെ നിലയും വിലയും കണക്കാക്കുന്നതില്‍ വാക്കിനു വലിയ പങ്കുണ്ടായിരുന്നു. വാക്കിന്റെ ഗുണം, വാക്കിന്റെ ദോഷം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയാറുണ്ടല്ലൊ. അതുക്കൊണ്ട്‌ വാക്ക്‌ ഏറ്റവും ഭദ്രമായി പരിരക്ഷിക്കപ്പെടേണ്ടതാണ്‌.
തുടര്‍ന്നു വരുന്നത്‌ പ്രാണനാണ്‌. പ്രാണനാണ്‌ നമ്മെ നിലനിര്‍ത്തുന്നത്‌. അന്തരീക്ഷം ശുദ്ധമായി നിലനില്‍ക്കേണ്ടതാണ്‌ എന്ന സൂചനയും ഇതിലുണ്ട്‌. നാം ശ്വസിക്കുന്ന പ്രാണവായു മലിനമായിക്കഴിഞ്ഞാല്‍ അതോടെ നമ്മുടെ സര്‍വ്വ ശാന്തിയും നഷ്‌ടപ്പെടുന്നു. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഓര്‍ത്തുപ്പോകുന്നു. അമേരിക്ക അണുബോംബ്‌ വര്‍ഷിച്ചതിനു ശേഷം വര്‍ഷങ്ങള്‍ എത്രക്കഴിഞ്ഞു. ഇപ്പോഴും അവരുടെ ദുരിതത്തിനൊരു അറുതിയില്ല. ടോക്യോ പോലുള്ള വന്‍നഗരങ്ങളില്‍ വഴിയോരത്ത്‌ ഓക്‌സിജന്‍ ബൂത്തുകള്‍ കാണാം. ടെലിഫോണ്‍ ബൂത്തുകള്‍ പ്പോലെ. റോഡിലൂടെ പത്തു മിനിറ്റു നടന്നാല്‍ ഓക്‌സിജന്‍ ബൂത്തില്‍ കയറി പ്രാണവായു ശ്വസിക്കണം. അതിനു ശേഷമേ വീണ്ടും നടക്കാനാവു. പ്രാണന്‍ പരിശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകത ഉപനിഷത്ത്‌ എടുത്ത്‌ പറയുകയാണ്‌. അന്തരീക്ഷത്തെ...... പ്രകൃതിയെ മാലിന്യമുക്തമാക്കി സൂക്ഷിക്കേണ്ട ചുമതല നമ്മുടേതാണ്‌. പാഴ്‌ചെടികള്‍, മരങ്ങള്‍ എന്നൊക്കെ പറഞ്ഞ്‌ എന്തെല്ലാം നമ്മള്‍ വെട്ടി നശിപ്പിക്കുന്നു. നമ്മള്‍ക്കു വേണ്ടത്ര ഓക്‌സിജന്‍ പ്രദാനം ചെയ്യാന്‍ അവയ്‌ക്കാവുമെന്ന്‌ നമ്മള്‍ ഓര്‍ക്കാറേയില്ല. എന്റെ പ്രാണന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടത്‌ ഞാന്‍ തന്നെയാണ്‌.  ചിന്തയിലൂടെ പ്രവര്‍ത്തിയിലൂടെ ആ കടമ നിര്‍വ്വഹിക്കാന്‍  ബാധ്യസ്ഥനാണ്‌.

No comments: