Tuesday, February 26, 2019

മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിയെന്ന പേര് മലയാളിക്ക് പരിചിതമാക്കിയ അമൂല്യ ഗ്രന്ഥമാണ് നാരായണീയം. അത്ര തന്നെ പ്രാധാന്യമുണ്ട് മൂക്കുതല ഭഗവതിയെ പ്രകീര്‍ത്തിച്ച് അദ്ദേഹം എഴുതിയ ശ്രീപാദസപ്തതിക്ക്. 70 ശ്ലോകങ്ങളാണ്  കൃതിയില്‍.
മഹിഷാസുരമര്‍ദിനിയാണ് മൂക്കുതല ഭഗവതിയെന്നാണ് സങ്കല്പം. ഗുരുവായൂരപ്പന്റെ അരുളപ്പാടനുരിച്ച് മൂക്കുതല സന്നിധിയില്‍ ഭജനമിരുന്നാണ് മേല്‍പുത്തൂര്‍ ശ്രീപാദസപ്തതി. രചിച്ചത്. ആ സന്നിധിയിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗവും. ഭക്തരേയും പണ്ഡിതരേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്  ശ്രീപാ
ദസപ്തതി. 
ഒന്ന്    
 ദക്ഷാധ: കരപല്ലവേ ലസദസിം
 ദക്ഷോര്‍ധ്വഗേ ശൂലിനീം 
 വാമോര്‍ധ്വേ ഫലകോജ്വലാം കടിതട- 
 ന്യസ്താന്യഹസ്താംബുജാം
 ശൂലാഗ്രാഹതകാസരാസുരശിരോ-
 നിഷ്ഠാം പ്രഹൃഷ്ടാം സുരൈര്‍-
 ജൂഷ്ടാമിഷ്ട ഫലപ്രദാം ഭഗവതീം
 മുക്തിസ്ഥലസ്ഥാം ഭജേ: 
വലതു ഭാഗത്ത് ചുവട്ടിലുള്ള കൈയില്‍ പള്ളിവാള്‍ ശോഭിച്ചും മുകളിലെ കൈയില്‍ ശൂലം പിടിച്ചും  മുകളിലുള്ള ഇടതു കൈയില്‍ വിളങ്ങുന്ന പരിചയും താഴെയുള്ള ഇടം കൈ അരക്കെട്ടില്‍ കുത്തിയും മഹിഷാസുരന്റെ മസ്തകം ശൂലം കൊണ്ട് പിളര്‍ന്നും സന്തുഷ്ടയായി, ദേവന്മാരാല്‍ പൂജിക്കപ്പെട്ട് ഭക്തരുടെ പ്രിയദേവതയായി, മൂക്കുതല കോവിലില്‍ വാഴുന്ന ദേവിയെ ഞാന്‍ വന്ദിക്കുന്നു...janmabhumi

No comments: