പണത്തിന് പിന്നാലെ പായുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് ഒരു നല്ല അഭിപ്രായമുണ്ടായിരിക്കില്ല. എന്നാൽ അതു ശരിയല്ല; അയാളും തനിക്കു ലഭിച്ച ചവിട്ടു പടികളിലൂടെ മുകളിലേക്ക് കയറുവാൻ ശ്രമിക്കുകയാണ്. ഇന്നിപ്പോൾ അയാളുടെ ചവിട്ടുപടികൾ പണംകൊണ്ടുള്ളവയാണ്. നിങ്ങൾക്കോരോരുത്തർക്കും തങ്ങളുടെ പടികൾ ഊർജമാണെന്നോ, അനുഭവമാണെന്നോ തോന്നാം. വേറൊരാൾക്ക് അത് വികാരങ്ങളാകാം. വിവിധ ആളുകൾ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കും എന്നിരുന്നാലും എല്ലാ ജീവികളും, അവ മനുഷ്യനാകട്ടെ മറ്റേതെങ്കിലും ജീവിയാകട്ടെ, ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഉയരാനാണ്. ഇത് ജീവിതത്തിന്‍റെയും സൃഷ്ടിയുടെയും സ്വഭാവമാണ്. നാം ഭൂമിയിൽ ഉറച്ചു നില്‍ക്കുന്നതു കൊണ്ടാണ് ഉയരണമെന്ന മോഹം ഉടലെടുക്കുന്നത്. നാം ഇവിടെയായിരിക്കുമ്പോൾ വേറൊരിടത്ത് ആകുവാൻ സാധ്യമല്ല. ഒരിടത്തു നിൽക്കേണ്ടി വരുന്നതു കൊണ്ട് നമുക്കു തോന്നും മുകളിലേക്ക് പോകുന്നതാണ് നല്ലതെന്ന്...sadguru
No comments:
Post a Comment