Thursday, February 21, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 14

മനസ്സിന്റെ ഈ ചുറ്റ ലൊക്കെ സത്യത്തെ അന്വേഷിച്ചു കൊണ്ടാണ്. അപ്പൊ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആത്മാവിനെ തന്നെയാണ് തിരയണത്. പക്ഷെ അറിയിണില്ല അത്രേ ഉള്ളൂ. ആത്മാവിലാണ് സുഖം ഉള്ളത് എന്ന് അറിയാത്തതുകൊണ്ട് പുറമേക്ക് മുഴുവൻ ഒക്കെ സുഖം അന്വേഷിച്ചു നടക്കുണൂ. ഇങ്ങനെ അന്വേഷിച്ചു നടന്ന് ഭഗവാൻ നമ്മളെ സഹായിക്കാൻ വേണ്ടി ലോകത്തിൽ ദു:ഖം ഉണ്ടാക്കി വച്ചിട്ടുണ്ട്.ആ ദുഃഖം ഉണ്ടാകുമ്പോൾ പതുക്കെ പതുക്കെ അന്തർമുഖമാവും
അതുകൊണ്ടാണ് കുന്തീ ദേവീ ''വിപത: സന്തു ന ശശ്വത്
തത്ര ത ത്ര ജഗദ് ഗുരോ '' ''തത്ര
ത ത്ര" എന്നാണ്. ഭഗവാനേ ഒരേ അടിക്ക് ആപത്ത് വേണ്ടാ പക്ഷേ ജീവിതത്തില് ഇങ്ങനെ ഇങ്ങനെ നടക്കുമ്പോൾ എവിടെ എവിടെ ഞാൻ ഭോഗത്തില് വീഴാൻ പോവുന്നോ അവിടെയൊക്കെ എനിക്ക് ആപത്ത് ഉണ്ടാവട്ടെ, ദു:ഖം ഉണ്ടാവട്ടെ. എന്നാൽ ആ ഭോഗത്തിൽ ഞാൻ വീണുപോവില്ല. ദു:ഖം ഉണ്ടാവുമ്പോൾ മനസ്സ് മനസ്സിലാക്കും ആന്തരികമായ വിവേകം. അത് എത്ര പഠിച്ചാലും വരില്ല, എത്രയുക്തിവിചാരം ചെയ്താലും വരില്ല. സ്വയം കണ്ടെത്തിയാലെ വരുള്ളൂ. " ഗ്യhave to see the fact " ദു:ഖം ഉണ്ട് എന്നുള്ളത് തീയ്യ് ഉണ്ട് എന്നുള്ളത് തൊട്ടിട്ട് എങ്ങനെ അറിയുമോ അതുപോലെ പറഞ്ഞു കൊടുത്താൽ അറിയില്ല. അതുപോലെ ദുഃഖം ഉണ്ട് എന്നുള്ളത് ജീവൻ ആന്തരികമായ സൂക്ഷ്മ വിവേക ശക്തി കൊണ്ട് കണ്ടെത്തണം. അതിനെ കണ്ടെത്തിയാൽ പൂർണ്ണമായും ഉപേക്ഷിക്കും തീയ് ഒരിക്കൽ തൊട്ട് പൊള്ളിയാല് തൊടുമോ? വിവരമുള്ള ആളാണെങ്കിൽ തൊടില്ല. അതുപോലെ പുറം ലോകത്തില് ദുഃഖം ഉണ്ട് എന്ന് ശരിക്ക് കണ്ടാൽ പിന്നെ അലഞ്ഞ് നടക്കില്ല. ഹൃദയത്തിലടങ്ങും മനസ്സ് ചിത്തം ഉദിക്കുന്ന സ്ഥാനത്ത് ലയിക്കും. പക്ഷേ അതിന് കുറെ അനുഭവങ്ങൾ ഒക്കെ വേണം. അർജ്ജുനന് വിഷാദം ഒരു കാരണമായിട്ടു തീർന്നു . അതിനു മുൻപ് 14 കൊല്ലമായിട്ട് ദു:ഖം അനുഭവിക്കുന്നുണ്ട്. ഇപ്പൊ ഈ യുദ്ധത്തില് വിഷാദം കൂടി വന്നപ്പോൾ ശരിക്കും പരിപാകപ്പെട്ടു ആത്മസാ ക്ഷാത്ക്കാരത്തിന് .
( നൊച്ചൂർ ജി )
Suni namboodiri 

No comments: