ഇന്ദ്രന്‍ ആകെ നൂറ്റിയൊന്നു കൊല്ലം ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചു. അവസാനം, ആത്മാവ് അശരീരിയും ഇന്ദ്രിയമനോബുദ്ധികകൾക്കതീതവും സ്വസ്വരൂപസ്ഥനുമാണെന്ന് പ്രജാപതി ഇന്ദ്രനെ ഉപദേശിച്ചു. അങ്ങനെ ദേവന്‍മാര്‍ ദേഹേന്ദ്രിയ മനോബുദ്ധികളിലുള്ള ആത്മബുദ്ധിയെ ഉപേക്ഷിച്ച് സര്‍വ്വന്തര്യാമിയും നിര്‍ഗുണവും നിരാകാരവും നിര്‍വ്വികാരവും സച്ചിദാനന്ദസ്വരൂപവുമായ ആത്മചൈതന്യത്തെ ഉപാസിക്കാന്‍ ആരംഭിച്ചു.
No comments:
Post a Comment