Tuesday, February 26, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 18
ഭാഗവതത്തിൽ പറഞ്ഞു കുമതി മഹര ഥാ ആത്മവിദ്യയാ: ചരണ രതി ഹി: പരമ സ്യതസ്യമേ സ്തു . അർജ്ജുനന്റെ കുമതി എന്നു വച്ചാൽ ബുദ്ധിയിലുള്ള കുഴപ്പം, perversion, misunderstanding അത് നീക്കാനായിട്ട് ആത്മവിദ്യയാ കുമതി മഹരത്. ആത്മവിദ്യകൊണ്ട് ബുദ്ധിയെ ഒന്നു തെളിപ്പിച്ചു വിട്ടു. വേറെ ഒന്നും ചെയ്തില്ല. ആത്മവിദ്യകൊണ്ട് ബുദ്ധിയിലൊരു തെളിച്ചമുണ്ടാക്കി അർജ്ജുനന് . ആത്മവിദ്യ എന്തു ചെയ്യുന്നു? ശ്രദ്ധയെ മനസ്സിൽ നിന്നും ആത്മാവിലേക്ക് തിരിച്ചുവിടുന്നു. ശ്രദ്ധ ശരീരത്തിലാണെങ്കിൽ ശരീരത്തിന് എന്തെങ്കിലും വന്നാൽ ദു:ഖിക്കും. ശ്രദ്ധ മനസ്സിലാണെങ്കിലോ മനസ്സിന്റെ ചാഞ്ചല്യം ഒക്കെ ദു:ഖിപ്പിക്കും . ശ്രദ്ധ സ്വരൂപത്തിലാണെങ്കിൽ ശരീരത്തിന് എന്തു വേണങ്കിൽ വരട്ടെ മനസ്സിന് എന്തു വേണങ്കിൽ സംഭവിക്കട്ടെ ദു:ഖിക്കില്ല. 
(നൊച്ചൂർ ജി )
sunil namboodiri

No comments: