ഭഗവദ് ഗീതാ - സാംഖ്യയോഗം - 15
പലരും ചോദിക്കുന്നുണ്ട് ഞങ്ങളുടെ ദു:ഖം സഹിക്കാൻ വയ്യല്ലോ? എങ്ങനെ ഒരു ശാന്തി കിട്ടും? എല്ലാവരുടെയും ദു:ഖം അവരവർക്കു വലുതാണൈ. എവിടെ പോയാലും ആളുകള് ചോദിക്കും എന്റെ ജീവിതത്തിൽ ഇത്ര ദുഃഖം വന്നുവല്ലോ. അവര് വിചാരിക്കണത് അവരുടെ ജീവിതത്തില് മാത്രമേ ഉള്ളൂ ദു:ഖം എന്നാണ്. ദു:ഖം അപൂർ വ്വമായ ഒരു ശക്തിയാണ്. ഭഗവാൻ ആ ഒരു ശക്തിയെ വച്ചു കൊണ്ടാണ് ജീവനെ പരിപാകപ്പെടുത്തുന്നത്. ഇതിനൊരു കഥ പറയാം ഞാൻ. ഒരു സംഭവം . കുറെ വർഷങ്ങൾക്കു മുമ്പ് അതായത് പത്ത് നൂറ് വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ പോയി സെറ്റിൽ ആയ ഒരു തമിഴ് ഫാമിലി യാണ്. വ്യാപാരികളാണ്. പരമ്പരകളായിട്ടുള്ള പണക്കാരാണ്. തുണി വ്യാപാരികളാണ്. പട്ടുസാരി, പ്രത്യേകിച്ചും തമിഴ്നാട്ടിൽ നിന്ന് ഒക്കെ ഉള്ള പട്ടുസാരികൾ , കാഞ്ചീപുരം പട്ടുസാരികൾ. ഇപ്പൊ നമ്മള് കാശിയിൽ ഒക്കെ പോയാൽ അങ്ങനെ ചെട്ടിയാൻമാരെ ഒക്കെ കാണാം. കാശിയിൽ രാത്രി 7-8 സപ്തർഷിപൂജ കഴിഞ്ഞാൽ ഒരു 8.45, 9 മണി മുതൽ തമിഴ്നാട്ടിലെ നാട്ടു ചെട്ടിയാൻമാരുടെ പൂജയാണ് വിശ്വനാഥനെ. അതൊക്കെ അവിടെ പോയി സെറ്റിൽ ആയ ചെട്ടിയാൻമാരാണ്. ചോദിച്ചാൽ തമിഴ്നാട്ടിലെ പല സ്ഥലങ്ങളുടെ പേരു പറയും. പക്ഷേ അവിടെത്തന്നെ കുറെ ജനറേഷനായിട്ട് കാശിയിൽ വസിക്കുന്നവരാണ് അവര്. ഇപ്പഴും തമിഴ്നാടുമായിട്ട് ബന്ധം ഉണ്ടാവും. അതേ മാതിരി തുണി വ്യാപാരം ചെയ്യുന്ന പ്രസിദ്ധ കുടുംബം ഗുജറാത്തില്. അവര് വ്യാപാരികളാണ് ഒക്കെ പക്ഷേ കാമ്യമായ ഭക്തിയും ഉള്ള കൂട്ടത്തിലാണ്. പ്രത്യേകിച്ചും അവരുടെ വകയായിട്ട് സോമനാഥനും ഒക്കെ പ്രത്യേകിച്ച് പൂജ ഒക്കെ ഉണ്ട്. അങ്ങനെയുള്ള കുടുംബത്തില് വന്ന ഒരാള് രാമേശ്വരർ എന്ന ആള്, വലിയ പണക്കാരൻ . സുഖമായ ജീവിതം luxrious ആയിട്ടുള്ള ജീവിതം .അദേഹം തുണി വ്യാപാരത്തിനായി ഭാരതം മുഴുവൻ സഞ്ചരിക്കും. ആ സമയത്ത് അദ്ദേഹം ധാരാളം വേദാന്ത പ്രഭാഷണം ഒക്കെ കേട്ടിട്ടുണ്ട്. ഭഗവദ് ഗീത ഒക്കെ കുറെ ഒക്കെ അറിയാം. അന്നത്തെ കാലത്ത് കുറച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസവും അദ്ദേഹത്തിനുണ്ടായിരുന്നു. ഏകദേശം 1945-50 കാലത്ത് . നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസവും അദ്ദേഹത്തി നുണ്ടായിരുന്നു. അതു കൊണ്ട് ഗീതയൊക്കെ ധാരാളം പഠിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ വെറുതെ ബുദ്ധിയെ രുചിപ്പിക്കുന്നതിനുള്ള ഒരു പoനം അത്രേ ഉള്ളൂ, പ്രയോജനപ്പെ ടുത്തിയതല്ല. പണം ഉണ്ടാക്കുന്നതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ശ്രദ്ധ. അദ്ദേഹത്തിന് ഒരു മകളും രണ്ടു മകനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വളരെ സാത്വികമായ ഒരു സ്ത്രീയാണ്. നല്ല ഭക്തയായിരുന്നു. ഇദ്ദേഹത്തിനു കുടുംബത്തിൽ മുഴുവനും സപ്പോർട്ട് ആ അമ്മയായിരുന്നു. കുടുംബ ജീവിതം ദു:ഖമാണെന്നോ സംസാരം ദു:ഖമാണ് എന്നോ എന്നൊക്കെ പറഞ്ഞാൽ അദ്ദേഹം സമ്മതിക്കുകയേ ഇല്ലായിരുന്നു. എന്താ എന്നു വച്ചാൽ അദ്ദേഹത്തിന്റെ കുടുംബം അത്ര സന്തുഷ്ടമാണ്. അത്ര തൃപ്തികരമാണ്. നല്ലവരും ആണ്. അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകളുടെ കല്യാണം ഒക്കെ നിശ്ചയിച്ചു. വളരെ ആഡംബരമായിട്ട് നിശ്ചയിച്ചു. കല്യാണം ഇതുപോലൊരു വ്യാപാരിക്കു തന്നെ. വ്യാപാരിയുടെ മകന് കല്യാണം കഴിക്കാൻ നിശ്ചയിച്ച് കല്യാണം നാളെ. ആഡംഭരമായി ഏർപ്പാട് ഒക്കെ കഴിഞ്ഞു.തലേദിവസം ഈ അമ്മ ഒന്നു പനിച്ചു കിടന്നു അത്രേയുള്ളൂ. രാത്രി ആകും മ്പോഴേക്കും മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ. ശരിക്കും ഭ്രാന്ത് പിടിക്കുന്ന പോലെയായി ഈ മനുഷ്യൻ. കല്യാണം ഒരു വർഷത്തേക്ക് നീട്ടിവച്ചു. ഈ ഒരു വർഷം ഈ മനുഷ്യൻ ദു:ഖം കൊണ്ട് എന്ന് വച്ചാൽ അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. ജീവിതം വളരെ സന്തുഷ്ടം ആയിരിക്കും എന്നു വിചാരിച്ച ആള് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദു:ഖം. അതും ഏറ്റവും പ്രധാനമായ ഒരു ജീവിതഘട്ടത്തില് . ഒരു വർഷം തന്നെ അദ്ദേഹം കരഞ്ഞിട്ടുണ്ട് .അത്രയധികം വിഷമിച്ചു.ഇത് പറഞ്ഞു പറഞ്ഞു കേട്ട് അയാളുമായി വളരെ അടുപ്പമുള്ള ആൾ പറഞ്ഞു കേട്ടിട്ടുള്ള കഥ. വളരെയധികം കരഞ്ഞു, ദു:ഖിച്ചു.ഒരു കൊല്ലം കഴിഞ്ഞ് മകളുടെ വിവാഹം അതേപോലെ തന്നെ. കുറെ കഴിഞ്ഞാൽ മനുഷ്യൻ എല്ലാ ദു:ഖവും മറന്ന് പോവുമല്ലോ? ഇദ്ദേഹം അത്രകണ്ട് മറന്നില്ലെങ്കിലും ഒരു കൊല്ലം കഴിഞ്ഞ് മകളുടെ വിവാഹത്തിനു വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തു. ആഡംബരമായി വിവാഹം കഴിച്ചു കൊടുത്തു.അതേ ആൾക്കു തന്നെ. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആ കുട്ടിയും ഗർഭിണിയായി . കുട്ടി ജനിക്കുന്നതിനു മുൻപ് മകളും വയറ്റിലിരിക്കുന്ന കുട്ടിയും മരിച്ചു . ഈ വാർത്ത കിട്ടിയതോടു കൂടെ അന്നത്തെ ദിവസം മകളു മരിച്ചു കിടക്കുന്ന ശവം കാണാനും കൂടെ പുറപ്പെട്ട് പോയില്ല. ഈ വാർത്ത കേട്ട തോടുകൂടെ ഇദ്ദേഹം വീട്ടിൽ നിന്നും പരിവ്രാജകനായിട്ടു വീട്ടിൽ നിന്നും ഇറങ്ങി നടന്നു. ഗുജറാത്തിലേ ഏതോ ഗ്രാമമാണ്. പരിവ്രാജകനായിട്ട് ഏകദേശം അഞ്ചാറ് കൊല്ലം അലഞ്ഞു നടന്നു.അമ്പലങ്ങള് അമ്പലങ്ങളായിട്ട് അലഞ്ഞു നടന്നു. വ്യാപാരമൊക്കെ അന്നത്തെ രാത്രിയോടെ അനേകല ക്ഷത്തിന്റെ സ്വത്തു മുഴുവൻ അവിടെ ഇട്ടു.ഭിക്ഷാംദേഹിയായിട്ട് അലഞ്ഞു നടന്നു. അലഞ്ഞുലഞ്ഞ് കാശിയിൽ കുറെ ദിവസം വസിച്ചു. അന്നൊക്കെ അദ്ദേഹത്തിനെ കണ്ടവര് പിന്നെ ആന്ധ്രപ്രദേശിൽ വന്നിട്ട് ഒരു ഗ്രാമത്തിൽ വച്ച് ഒരു സാധുവിനെ കണ്ടു. ഒരു ആശ്രമം, ആ ആശ്രമത്തിൽ വന്ന് ഏകദേശം ഒരു വർഷം താമസിച്ചപ്പോൾ ആ സാധു ഇദ്ദേഹത്തിന് ശിവ പഞ്ചാക്ഷരി, സൂക്ഷ്മപഞ്ചാക്ഷരി ഉപദേശിച്ച് കൊടുത്തു. എന്നു വച്ചാൽ
" ശിവായ നമ: " " നമ:ശിവായ " എന്നുള്ളത് സ്ഥൂല പഞ്ചാക്ഷരിയാണ്. ശിവായ നമ: എന്നു ജപിക്കാനായിട്ട് ഉപദേശിച്ചു കൊടുത്തു. മനസ്സിന് ശാന്തിയേ ഇല്ല. ഇദ്ദേഹം ഗുരുവിനോട് ചോദിച്ചതാണ് എനിക്ക് മനസ്സിന് ശാന്തി കിട്ടാൻ എന്തെങ്കിലും ഉപദേശിച്ചു തരൂ. "ശിവായ നമ: '' എന്ന പഞ്ചാക്ഷരം പ്രണവ സഹിതം ഉപദേശിച്ചു കൊടുത്തു. നൂറു ദിവസം ആന്ധ്രയിൽ ആ ഗ്രാമത്തിൽ തന്നെ ഇദ്ദേഹം പാലും പഴവും മാത്രം കഴിക്കും ഉപ്പില്ലാതെ ചപ്പാത്തിയും കഴിക്കും ഒരു നേരം. 100 ദിവസം അവിടെ തപസ്സു ചെയ്തു. എന്നു വച്ചാൽ രാവും പകലും ഈ പഞ്ചാക്ഷരജപം. ഉറങ്ങില്ല , ഉറക്കം വന്നാൽ മരത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തിട്ട് ആ ആലിനു ചുറ്റും പ്രദക്ഷിണം ചെയ്ത് ജപിക്കും. എന്താന്ന് വച്ചാൽ ഉറങ്ങിയാൽ സ്വപ്നത്തില് ദു:ഖം വരും പേടിയാ. താൻ അനുഭവിച്ച ദു:ഖം സ്വപ്നത്തിലു വരും എന്ന പേടിയാണ്. ദു:ഖമാണ് ഈ ജപം ചെയ്യിപ്പിക്കണതൈ. പാലുകുടിക്കും വെള്ളമൊഴിച്ച് കുടിക്കും ഉപ്പില്ലാത്ത ചപ്പാത്തി കഴിക്കും .നൂറു ദിവസം നിർത്താതെ പഞ്ചാക്ഷരജപം. 100 ദിവസം കഴിയുമ്പോഴേക്ക് ശരീരം ഒക്കെ മെലിഞ്ഞ് സ്കെൽ ട്ടൺ നടക്കണ മാതിരിയായി എന്നാണ്. എല്ലു പോലെ ശരീരം. അങ്ങനെയുള്ള തപസ്സാണ്. ആ നൂറു ദിവസം കൊണ്ട് ഒരു മാതിരി ശമനം കിട്ടി. തന്നെ താൻ ശിക്ഷിക്കണപോലെയാണ്.ഒരു മാതിരി ശമനം കിട്ടി എന്നാലും തൃപ്തിയില്ല . അപ്പോൾ അവിടെത്തന്നെയുള്ള സാധു അദ്ദേഹം പറഞ്ഞു എന്റെ കാലവും കഴിയാറായിക്കഴിഞ്ഞു. നിങ്ങള് ഒരു തീർത്ഥയാത്ര പോവാ ഭാരതം മുഴുവൻ നടക്കാ എന്നു പറഞ്ഞു. ഇദ്ദേഹത്തിനോ സമാധാനം ഇല്ല അദ്ദേഹം പിന്നീട് പറഞ്ഞു ഉള്ളില് തീയും കൊണ്ട് നടക്കണ പോലെയാണ് ഞാൻ നടന്നത് ഈ ദു:ഖം കൊണ്ട്, വിഷാദം . നടന്ന് കേദാർനാഥ്ദർശനത്തിനായിട്ട് പോയി. ബദരി കേദാർനാഥ്ദർശനത്തിന്. കേദാർനാഥീശ്വര ദർശനം കഴിഞ്ഞു. ഒക്കെ നടന്നിട്ടാ ഇവിടുന്നു നടന്നിട്ട് വാഹനയാത്ര ഒന്നും ഇല്ല . വർഷ കണക്കിന് നടത്തമാണ്. അദ്ദേഹത്തിന് ശരീരം ജീവനോടെ ഇരിക്കണം എന്നുള്ള ആഗ്രഹം തന്നെ നഷ്ടപ്പെട്ടു. അങ്ങനെ നടന്നു നടന്നു നടന്ന് കേദാരേശ്വര ദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയില് അവിടെ ഈ കേദാരേശ്വര ചുവട്ടില് ഒരു ശിവക്ഷേത്രം ഉണ്ട്.ഒരു ഗ്രാമം അവിടെ വച്ച് ഇദ്ദേഹം മയങ്ങി വീണു. കഴിക്കാൻ ആഹാരമില്ലാതെ മയങ്ങി വീണു. മയങ്ങി വീണ് തലയിൽ ആരോ കൈ വച്ച് തന്നെ ശുശ്രൂഷിക്കുന്നതായിട്ട് തോന്നി. കണ്ണുതുറന്നു നോക്കി ഒരു വൃദ്ധൻ തലയൊക്കെ മൊട്ടയടിച്ച് വയസ്സായൊരു വൃദ്ധസന്യാസി. ആ വൃദ്ധസന്യാസി ഇദ്ദേഹത്തിനെ ശുശ്രൂഷിച്ച് പാലു കൊടുത്ത് ഒരു പത്തു ദിവസം ഇദ്ദേഹത്തിനെ ശുശ്രൂഷിച്ചിട്ടാണ് ഇദ്ദേഹത്തിനു ബാഹ്യ പ്രജ്ഞവന്നതും ബലം വച്ചതും . അപ്പൊ ഇദ്ദേഹത്തിനോടു ചോദിച്ചു എന്തിനാ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്? അദ്ദേഹം തമിഴനാണ്. ആ സന്യാസി തമിഴിലാണ് വർത്തമാനം പറഞ്ഞത് ഇദ്ദേഹത്തിനും തമിഴ് അറിയും. അപ്പൊ ഇദ്ദേഹം പറഞ്ഞു ശാന്തി എവിടെ തലക്ക് തീപിടിച്ചിരിക്കുന്ന ആള് പച്ചവെള്ളം അന്വേഷിക്കണപോലെയാണ് സ്വാമീ ഞാൻ ലോകം മുഴുവൻ നടന്നത്. ദുഃഖം ഞാൻ അത്രകണ്ട് ദു:ഖം അനുഭവിച്ചു. ധാരാളം സമ്പത്തുണ്ടായിരുന്നു അതൊന്നും എനിക്ക് പ്രയോജനപ്പെട്ടില്ല . അത്രയും ഉണ്ടായിരുന്നിട്ട് ആരൊക്കെ ഉണ്ടായിരുന്നാൽ ഞാൻ സുഖിക്കുമായിരുന്നോ അവരൊക്കെ എന്നെ വിട്ടിട്ടു പോയി ഞാൻ പിന്നെ എന്തിനു ജീവിക്കണം. എന്റെ ജീവിതം കൊണ്ട് എന്തു പ്രയോജനം? എനിക്കു സമാധാനമെവിടെ? ശാന്തി എവിടെ? അപ്പൊ ആ സന്യാസി ചിരിച്ചു കൊണ്ടു പറഞ്ഞു കുഞ്ഞേ ശാന്തി എന്നു പറയുന്നത് ഹിമാലയത്തിലോ കുടുംബത്തിലോ കിട്ടില്ല ഇത് രണ്ട് എക്സ്ട്രീം ആണ് കുടുംബവും ഹിമാലയവും. ശാന്തി എന്നു പറയുന്നത് കുടുംബത്തിലും ഇല്ല ഹിമാലയത്തിലും ഇല്ല. ശാന്തി എന്നു പറയുന്നത് ഈശ്വരന്റെ പര്യായപദമാണ്. ഈശ്വരൻ എന്നുള്ളതിന് മറ്റൊരു പേരാണ് ശാന്തി. ആത്മാവിന്റെ മറ്റൊരു പേരാണ് ശാന്തി. എന്നു പറഞ്ഞ് അദ്ദേഹം തമിഴിൽ തിരുമൂലരുടെ ഒരു പദ്യം പറഞ്ഞുവത്രെ.
"നാടും നഗരവും നൽത്തിരു കോയിലും
തേടി തിരിന്ത് ശിവ പെരുമാളെന്നു പാടുവിൻ പരുവിൾ പരുന്തുമെൻ കൂടിയ നെഞ്ചത്ത് കൊയിലായ് കൊള്ളണേ
ഉള്ള നാടും നഗരവും അമ്പലങ്ങളും സകല സ്ഥലങ്ങളിലും അലഞ്ഞു നടന്നിട്ട് ശിവ പെരുമാൾ എവിടെ പരമേശ്വരൻ എവിടെ ഭഗവാൻ എവടെ എന്ന് അന്വേഷിച്ച് അവസാനം നെഞ്ചത്ത് കോയിലായ് കൊൾവനേ . തന്റെ ഉള്ളിലുള്ള ആത്മാവിന്റെ വിളിയാണ് തന്നെ ഇത്രയും അധികം അലച്ചത്. ആത്മാവിൽ സർവ്വവും ഉണ്ട് . ആത്മസാക്ഷാത്കാരം കൊണ്ട് പരിപൂർണ്ണ ശാന്തി ഉണ്ടാവും. തന്നെത്താൻ അറിയണം. ഈ രാമേശ്വർ ചോദിച്ചു അതിന് ഞാൻ എന്തു ചെയ്യണം? അതിന് ആ സാധു പറഞ്ഞൂത്രേ താൻ ചെയ്യണ്ടതൊക്കെ ധാരാളം ചെയ്തു കഴിഞ്ഞു. ഇനി ഒന്നും ചെയ്യണ്ട ചുമ്മാ ഇരിക്കൂ. നിശ്ചലമായിട്ടിരിക്കൂ. ചെയ്യേണ്ടതിലധികം ചെയ്തു കഴിഞ്ഞു . ചെയ്യേണ്ടതപസ്സ് ഒക്കെ ചെയ്തു കഴിഞ്ഞു. ഇനി ചുമ്മാ നിശ്ചലമായിട്ടിരിക്കൂ എന്നു പറഞ്ഞ് ശിരസ്സില് കൈവച്ചു.അദ്ദേഹത്തിന് ശരീരം മുഴുവൻ ഒരു ശീതളത , കുളിർമ പരക്കുന്നതായിട്ടു തോന്നി.നിർവികല്പ വായ ഒരു തരം സമാധി അവസ്ഥയില് 3 മണിക്കൂർ നേരം ബാഹ്യ പ്രജ്ഞയില്ലാതെ അങ്ങിനെ ഇരുന്നു . അതു കഴിഞ്ഞ് കണ്ണു തുറന്ന് നോക്കിയപ്പോൾ ഈ സാധുവിനെ അവിടെ കണ്ടില്ല. അന്വേഷിച്ചതും ഇല്ല. പിൽക്കാലത്ത് ഇദ്ദേഹം ഗംഗാ തീരത്തിൽ തന്നെ ഇദ്ദേഹത്തിന്റെ ആശ്രമം ഉണ്ടായിരുന്നു ഒരു ജീവൻ മുക്തനായിട്ട്. വളരെ കുറച്ച് പേർക്ക് മാത്രമേ അദ്ദേഹത്തിനെ അറിയുന്നുണ്ടായിരുന്നുള്ളൂ. തമിഴ് സ്വാമി എന്നേ പറയുള്ളൂ. ഒരു ജീവൻ മുക്തനായിട്ട്, ബ്രഹ്മനിഷ്ഠനായിട്ട് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിനോട് അടുത്ത് പെരുമാറിയിരുന്നവരുചോദിച്ചു അങ്ങക്ക് ഉപദേശം തന്ന ആ ഗുരു എവിടെ പോയി എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു "he entered to me and became my own self. So there was no question of searching him " അദ്ദേഹം എന്നിലേക്ക് കടന്ന് ഞാനായിട്ട് തീർന്നു. ഗുരു എന്നിൽ നിന്ന ന്യമായിട്ടില്ല. എന്റെ സ്വരൂപമായി എന്നിലേക്ക് പ്രവേശിച്ച് നദി സമുദ്രത്തിൽ പ്രവേശിച്ച് ഇല്ലാതാകുന്ന പോലെ അദ്ദേഹം എന്നിൽ പ്രവേശിച്ച് മറഞ്ഞു കളഞ്ഞു. ഒരു പൂർണ്ണ പുരുഷനായിട്ട് ഇരുന്നു. ഈ കഥ പറഞ്ഞത് ദു:ഖം, ഇങ്ങനത്തെ ദു:ഖം പലർക്കും ഉണ്ടായിട്ടുണ്ടാവും പക്ഷേ പരിപാകത വന്ന ജീവൻ ആ ദു:ഖം വലിയ അനുഗ്രഹമായിട്ടു തീരും. ദു:ഖം ജീവനെ ഈശ്വരനോട് അടുപ്പിക്കും.
(നൊച്ചൂർ ജി )
Sybil namboodiri

No comments:
Post a Comment