Thursday, February 21, 2019

പല പുരാണങ്ങളിലും  വെള്ളത്തെക്കുറിച്ച് പറയുന്നുണ്ട്. നാരം എന്ന സംസ്‌കൃതപദമാണ് ഉപയോഗിച്ചിരിക്കുത്. നാരം എന്നാല് വെള്ളം. നാരത്തില് അയനം ചെയ്യു ദൈവം നാരായണന്. നാരം (വെള്ളം) കാരണജലം (Casual Water) എന്നറിയപ്പെടുന്നു. കാരണത്തില് നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഈ പ്രപഞ്ചം കാരണ ജലത്തില് നിന്നുമുണ്ടായ കാര്യമാണ്. പരമാത്മാവ്, ആത്മാവ്, ബ്രഹ്മം എന്നൊക്കെയാണ് ദൈവത്തിന് ഭാരതീയ ദര്‍ശനങ്ങളില് പറയുന്നത്. ദൈവം ആത്മാവാകുന്നു.  ആത്മാവിന്റെ പ്രകൃതി, അഥവാ സ്വഭാവമാണ്, സര്‍വ്വ ശക്തി, സര്‍വ്വ ജ്ഞാനം, സര്‍വ്വവ്യാപിത്വം. ആത്മാവിന്റെ പ്രകൃതിയെയാണ് നാരം (വെള്ളം) എന്ന് പറയുന്നത്. കാലവും, ഊര്‍ജ്ജവുമെല്ലാം അത്യന്തം സൂക്ഷ്മഭാവത്തില് ആയിരുന്നു. അത് സ്ഥൂലത്തിലേക്ക് പരിണമിക്കുതിനെയാണ് സൃഷ്ടി എന്ന് പറയുന്നത്  .

No comments: