സാധാരണക്കാരായ ജനങ്ങൾ ദ്വൈതത്തിലാണ് കഴിയുന്നത്. ഭഗവാൻ മനുഷ്യാവതാരം എടുത്താൽ പോലും മായ്ക്ക് അധീനനാണ്. അതാണ് ശ്രീരാമൻ സീതാവിരഹം കൊണ്ട് കരഞ്ഞു നടക്കുന്നത്.എന്നാൽ ജ്ഞാനിക്ക് എപ്പോഴും സമാധി(സച്ചിദാനന്ദ) അവസ്ഥയിൽ ഇരിക്കുന്നവർക്ക് കാണുന്നതെല്ലാം ബ്രഹ്മമാണ്.ജ്ഞാനി പോലും ഇല്ലാതാവുന്നു ജ്ഞാനം മാത്രമേ ഉള്ളൂ.ദൃശ്യം മായ. ദൃക്ക് (കാണുന്നവൻ) മാത്രം സത്യം.ഭഗവാൻ ലീലയായിട്ടു മായയെ സ്വീകരിച്ചു സൃഷ്ട്ടി നടത്തുന്നു.അതുകൊണ്ടു ഭഗവാൻ മായയാണെന്നും പറയാം യഥാര്ഥതിലല്ലെങ്കിൽ പോലും അതാണ് സഹസ്രനാമത്തിൽ "ഓം വിശ്വം" എന്ന് ഭഗവാനെ പറഞ്ഞു തുടങ്ങന്നതു. ജ്ഞാനി ചെയ്യുന്ന കർമ്മമെല്ലാം അകർമ്മമാണ്. നമ്മൾ അമ്പലത്തിൽ പോയി ഭഗവാനെ തൊഴുകയാണെങ്ങ്കിൽ നമ്മൾ മനസ്സിലാക്കാണം നമ്മൾ കാണുന്ന വിഗ്രഹം ഭഗവാന്റെ ഒരു രൂപം മാത്രം എന്തിന്റെ ശക്തി കൊണ്ടാണോ നമ്മൾക്ക് ഭഗവാനെ തൊഴാൻ സാധിക്കുന്നത് അതാണ് ഭഗവാൻ. അതുകൊണ്ടാണ് തൊഴുതുകഴിഞ്ഞയുടൻ നമ്മൾ കണ്ണടച്ച് ഉള്ളിലേക്ക് നോക്കുന്നത്. ഇതു ഈശത്തിലും കേനോപനിഷത്തിലും വിശദമായി പറയുന്നുണ്ട്.
No comments:
Post a Comment