Thursday, February 21, 2019

ഭഗവാൻ കഴിച്ച ഭക്ഷണത്തിന്റെ സ്വാദോർത്തു ഭഗവാൻ ഒരു  പാട്ടുപോലും പാടിയെന്നൊരു കവി വർണ്ണന ഉണ്ട്

ഉണ്ണിയെ തല്ലുവാൻ പാടില്ല ഭൂസുര
ഉണ്മയാണെല്ലാം പറഞ്ഞതുണ്ണി !
 ഉപ്പുമാങ്ങയുമുറ തൈരും കൂടാതെ കൈപ്പക്കാ കൊണ്ടാട്ടം തന്നാനുണ്ണി
 ഉണ്ണാൻ വിളിക്കുമ്പോൾ ഉണ്ണാതിരിക്കുവാൻ
കണ്ണനാമുണ്ണിക്കറിഞ്ഞുകൂടാ
എന്തെന്തു മാധുര്യ മെന്തുവിഭവങ്ങൾ
എല്ലാമെനിക്ക് പ്രിയംകരങ്ങൾ !
തേനൊലിച്ചീടുന്ന തേൻവരിക്കച്ചുള
തേൻമാമ്പഴങ്ങളും മാതള വും
അത്തിപ്പഴത്തിന്റെ മാധുര്യമുൾക്കൊള്ളും
തെച്ചിപ്പഴങ്ങളും , മുള്ളിൻപഴം
നെല്ലിക്ക ജാതിക്ക വാളരിങ്ങാപുളി,
കാരക്ക, പേരക്ക
എന്തെന്തു മാധുര്യ മെന്തുവിഭവങ്ങൾ
എല്ലാമെനിക്ക് പ്രിയംകരങ്ങൾ !

ഭഗവാന്റെ പ്രത്യേക കാരുണ്യത്തിനു പാത്രമായ ഉണ്ണി പിറന്ന നെന്മിനി ഇല്ലം
ഇന്നും ഗുരുവായൂർ പടിഞ്ഞാറേ നടയിൽ  ഐശ്വര്യത്തോടെയും സമ്പൽ സമൃദ്ധിയോടെയും നിലനിൽക്കുന്നുണ്ട്  ..

_യോഗീന്ദ്രാണാം_
_ത്വംദംഗ്വേഷധികസുമധുരം _മുക്തിഭാജാംനിവാസോ_
_ഭക്താനാം കാമവര്ഷദ്യുതരു_ _കിസലയം നാഥാ തേ_
 _പാദമൂലം.. നിത്യം ചിത്തസ്ഥിതം മേ_.
_ഗുരുപവനപുരേ കൃഷ്ണാ_... _കാരുണ്യ സിന്ധോ_ ...
_ഹൃത്വാ നിശ്ശേഷതാപാൻ_
_പ്രതിശതു പരമാനന്ദ സന്തോഹലക്ഷ്മീം_...

ഭഗവാനേ, ഗുരുവായൂരപ്പാ എന്നും ലക്ഷ്മീഭഗവതിക്കൊപ്പം  എന്റെ മനസ്സിൽ വിളങ്ങണേ.

No comments: