Tuesday, February 26, 2019

ഹനുമത് പ്രഭാവം-10
ആജ്ഞനേയ ശക്തി എന്നത് നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ഒരു കാര്യമല്ല. ഒരു പക്വമായ ജീവനെ അനുഗ്രഹിക്കാൻ ഈശ്വരീയ ശക്തികൾ എല്ലാ കാലത്തും ഉണ്ടാകും. എവിടെയെല്ലാം രാമനെ ഭജിച്ചിരിക്കുന്നുവോ അവിടെയെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്.
യെത്ര യെത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്തകാഞ്ചലീം
ബാഷ്പ വാരിം പരിപൂർണ്ണ ലോചനം
മാരുതിം നമത രാക്ഷസാന്തകം
രാമചരിതമാനസം വടക്കേന്ത്യയിൽ മന്ത്രം പോലെയാണ്. അതിൽ ഹനുമാൻ ചാലിസ വളരെ പ്രസിദ്ധം. ബാധയുപദ്രവം ഉണ്ടെങ്കിൽ പോലും ഹനുമാൻ ചാലിസ ചൊല്ലി തലയിൽ വെള്ളം ഒഴിക്കാറുണ്ട്. ഹനുമാനെന്നാൽ എന്താണ്. ഒരു വൈദ്യുത കമ്പിയിൽ നിറയെ വൈദ്യുതി പ്രവഹിക്കുന്നതു പോലെ ഹനുമാനുള്ളിൽ നിറയെ രാമ നാമമാണ്.
ഹനുമാനെന്നാൽ ഒരു ശക്തി സാക്ഷാൽ പരമേശ്വരനെന്ന് പറയാം. വാല്മീകി രാമായണത്തിൽ ഹനുമാൻ ലങ്കയിൽ സീത ദേവിയെ കണ്ടതിന് ശേഷം അക്ഷയ കുമാരനേയും വധിച്ച് നാശനഷ്ടങ്ങൾ വരുത്തിയ വാർത്തയറിഞ്ഞ് രാവണൻ പറഞ്ഞു ബാലിയേയും സുഗ്രീവനേയും ഞാൻ കണ്ടിരിക്കുന്നു. കേവലം ഒരു കുരങ്ങിന്റെ ശക്തിയല്ല ഇത്.
വാനരോയമിതി ശ്രുത്വ നൈവ ശുദ്ധ്യതീ മന
ഇത് കുരങ്ങാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ സമയം ഇന്ദ്രജിത് കെട്ടിപൂട്ടി ഹനുമാനെ അവിടേയ്ക്ക് കൊണ്ടു വന്നു. ഹനുമാനെ കണ്ട് രാവണൻ പെട്ടെന്നെഴുന്നേറ്റ് നിന്നു.
കിമേശ ഭഗവാൻ നന്ദീഭവേത് സാക്ഷാത് ഇഹാഗതഹ
നന്ദികേശനല്ലേ വന്നിരിക്കുന്നത്. വലിയ ശിവ ഭക്തനായ രാവണന് അങ്ങനെയാണ് അനുഭവപ്പെട്ടത്. നന്ദികേശനെപ്പോലെ ഹനുമാനും ശിവാംശമാണ്.
ഹനുമാന് അരുണ വർണ്ണമാണ്, സുവർണ്ണ വർണ്ണം. അതി പാടലാനനം കാഞ്ചനാദ്വി അരുണ വിഗ്രഹം. അരുണ വർണ്ണം ഹൃദയത്തിന്റെ വർണ്ണമാണ്. അരുണാചലം, ഹൃദയം തന്നെയാണത്. അരുണാം കരുണാം തരംഗിതാക്ഷി. ദേവിയ്ക്കും അരുണ വർണ്ണമാണ്. അൻമ്പിന് അഥവാ സ്നേഹത്തിന് ചുവപ്പ് നിറം വരും. ഉത്തര ഭാരതത്തിൽ ലാൽ എന്ന് കുട്ടികളെ വിളിക്കുന്നത് ഇതിനാലാണ്.
Nochurji 
malini dipu

No comments: