നാരദ ഭക്തി സൂത്രം -
അദ്ധ്യായം - 1
ഭാഗം -2
*സൂത്രം - 11*
*ലോകവേദേഷു*
*തദനു കുലാചരണം*
*തദ് വിരോധിഷു*
*ഉദാസീനതാ*
*സാ:*
ലോകവേദേഷു: - ലൗകി
കവും ആദ്ധ്യാത്മികവു
മായ എല്ലാ കർമ്മങ്ങളി
ലും; തദനു കുലാചര
ണം - ഭഗവാന് അനുകൂലമായി വരുന്ന
കർമ്മങ്ങളുടെ ആചരണവും ,തദ്വിരോ
ധിഷു ഉദാസീനതാ -
ഭഗവത് വിരോധമായ
കർമ്മങ്ങളിൽ ഉദാസീന
ഭാവം.
ഭഗവത് ഹിതമായ എല്ലാ ലൗകിക ആദ്ധ്യാ
ത്മിക കർമ്മങ്ങളുടെ
ആചരണവും, അഹിത
മായ സകല കർമ്മങ്ങ
ളി ലും ഉദാസീന ഭാവം
ഉണ്ടാവുക. ഇതാണ്
ഉദാസീനത .
തീവ്രമായ ഭഗവത് ഭക്തിയാൽ ഹൃദയം
നിറഞ്ഞ ഒരു ഭക്തന്
തന്റെ പൂർണ്ണമായ
പ്രേമ ഭക്തിക്ക് അനു
യോജ്യമല്ലാത്ത കർമ്മ
ങ്ങളെ ഉപേക്ഷിക്കുന്നത് അത്ര
പ്രയാസമുള്ള ഒരു കാര്യ
മല്ല.എന്നാൽ അത്
സ്വാഭാവികവും ആണ്.
ഭഗവത് പ്രേമ ഭക്തിക്ക്
വിരോധമായ ഒരു കർമ്മവും ചെയ്യാൻ അയാൾ ശക്തനല്ല.
വേദത്തിൽ വിധിക്കപ്പെ
ട്ട തായാലും കൂടി തന്റെ
പ്രേമ ഭക്തിക്ക് വിരോധ
മാണെങ്കിൽ അയാൾ
ആ വേദ വിധികളെ അനുസരിക്കുകയില്ല. ലൗകിക കർമ്മങ്ങളേയും രാജ
കീയനിയമങ്ങളേയും
കൂടി ആ ഭക്തൻ
ലംഘിക്കുവാൻ മടിക്കു
കയില്ല.തന്റെ പ്രേമഭ
ക്ത്യാനുഷ്ഠാനങ്ങൾക്ക്
വിരോധമായി യാതൊരു വിധികളും
വേദങ്ങളിലാവട്ടെ, പുരാ
ണ ങ്ങളിലാവട്ടെ, കൽപിക്കപ്പെട്ടതാണെ
ങ്കിലും കൂടി അയാൾ
സ്വീകരിക്കുകയില്ല.
|
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, March 18, 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment