കുലാർണവതന്ത്രം)*
*രണ്ടാം ഉല്ലാസം*
*കുലമാഹാത്മ്യ കഥനം*
*ഭാഗം - 124*
_ശ്ലോകം - 23_
*योगी चेन्नैव भोगी स्याद्भोगी चेन्नैव योगवित् ।*
*भोगयोगात्मकं कौले तस्मात् सर्वाधिकं प्रिये II*
(യോഗി ചേന്നൈവ ഭോഗി സ്യാദ് ഭോഗീ ചേന്നൈവയോഗവിത്
ഭോഗയോഗാത്മകം കൗലം തസ്മാത് സർവ്വാധികം പ്രിയേ)
*ഹേ,പ്രിയേ! ഒരു യോഗിക്ക് ഒരിക്കലും ഒരു ഭോഗിയാകാൻ കഴിയുകയില്ല. അതുപോലെ ഒരു ഭോഗിക്ക് ഒരിക്കലും ഒരു യോഗിയാകാനും സാധ്യമല്ല. എന്നാൽ കൗല സിദ്ധാന്തപ്രകാരം ഇതു രണ്ടും ഒരേ സമയത്തു സാദ്ധ്യമായിത്തീരുന്നു. ഭോഗിയായിരുന്നാലും അയാൾ കുലധർമ്മം അനുഷ്ഠിച്ച് യോഗിയായി പരിണമിക്കും. മാത്രമല്ല, അയാൾ ക്രമേണ മോക്ഷപദം പ്രാപിക്കുകയും ചെയ്യും.*
No comments:
Post a Comment