Thursday, March 07, 2019

*🌅ആർഷജ്ഞാനം🌅*

           *🙏ശ്രീകൃഷ്ണ സങ്കല്പം🙏*

*വൈറ്റില രാമകൃഷ്ണ മഠത്തിൽ-16-8-2008-ൽ*
*സ്വാമി നിർമ്മാലനന്ദഗിരി മഹാരാജ്  നടത്തിയ ലഘുപ്രഭാഷണത്തെ അവലംബമാക്കി,കെ രവീന്ദ്രനാഥൻ തയ്യാറാക്കി പ്രസിദ്ദീകരിച്ചത്.(1)*
                  *"ശ്രീകൃഷ്ണ സങ്കല്പം"*

     *ഓരോ അണുവിലും സ്ഫുരിക്കുന്ന ചൈതന്യത്തെ എങ്ങനെ,വാചാമഗോചരമായ സത്യത്തെ എപ്രകാരം,അതീന്ദിയമായ ധർമ്മത്തെ ഏതുരീതിയിൽ,നിസ്തുലമായ പ്രേമത്തെ ഏതു വൈകരികളിലൂടെ അവതരിപ്പിക്കാമെന്ന അസുലഭമായ കർമ്മമാണ് പൂർവ്വസൂരികളായ ആചാര്യന്മാർ ശ്രീകൃഷ്ണനെന്ന സങ്കല്പത്തെ വെച്ച് നമുക്കു തന്നിട്ടുള്ളത്.*

    *ഭാഗവതം ദശമസ്കന്ധമാണ് കൃഷ്ണനെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളിലൂടെ നമുക്ക് പരിചയപ്പെടുത്തിതരുന്നത്.ഭാഗവതത്തെ സംബന്ധിച്ചിടതോളം അത് നിവൃത്തിലീലയാണ്.അതുപോലെതന്നെ ഇരുപത്തയ്യായിരം ശ്ലോകങ്ങളിൽ മഹാഭാരതം ഹരിവംശം എന്ന പേരിൽ കൃഷ്ണൻ്റെ കഥയാണ് നമുക്ക് തരുന്നത്.മഹാഭാരതത്തിലുള്ള ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളിൽ, പലയിടത്തും കൃഷ്ണൻ പ്രത്യക്ഷപ്പെടുന്നുണ്ട്.എന്നാൽ ഹരിവംശം വംശാനുചരിതമായി പറയുന്നത് മഹാഭാരതം മൂലത്തിൽ ഇരുപത്തയ്യായിരം ശ്ലോകങ്ങളിലാണ്.കൃഷ്ണൻ്റെ ഉജ്ജ്വലമായ ജ്ഞാനം നാം കേൾക്കുന്നത് ഭഗദ്ഗീതയിലാണ്.ആ ദിവ്യമായ ഗീതമൃതം ആടുന്നതാകട്ടെ ബാലലീലകളിലൂടെയാണ് - ഭാഗവതത്തിലും ഹരിവംശത്തിലും.ഇതിൽ ഏതു കൃഷ്ണനെ പരിചയപ്പടുത്തണം;ഏതുതരത്തിൽ ഹൃദയത്തിലേയ്ക്ക് അടുപ്പിക്കണം.?*

           *" കൽത്തുറങ്കിനകത്തമ്മ*
              *കണികണ്ടദിനം മുതൽ*
              *കാട്ടാളനെയ്ത കണയാൽ*
              *കാൽത്താർ വിണ്ട ദിനം വരെ*
              *കണ്ണൻ കപടഗോപാലൻ*
              *ചൈതന്യാംബു ഘനാഘനൻ*
              *ചെയ്ത കാര്യങ്ങളൊക്കയും*   
                     *ജഗന്മോഹനമോനം."*

      *എന്നുപറയുന്ന ആ കണ്ണനെ വഝസ്തേയത്തിലൂടെ,ഗോവർദ്ധനോദ്ധാരണത്തിലൂടെ ഒക്കെ പരിചയപ്പടണമോ?*
*പരിചയപ്പെടാൻ ഭാരതീയർക്ക് ഇന്നു പറ്റുമോ?*
*അപരാഭക്തിയുടെയും പരാഭക്തിയുടെയും അന്തരിന്ദ്രിയ ദൃഷ്ടികളിലൂടെ കണ്ണനെ തിരിച്ചറിയാൻ കഴിഞ്ഞേയ്ക്കുമോ*? *ഇമ്മാതിരി ശങ്കകൾ ഒട്ടേറെയുള്ളതുകൊണ്ട് ഈ സംശയത്തിലാണ് ഞാൻ സത്യത്തിൽ ഇവിടെ നിൽക്കുന്നത്.*
*എവിടെ തുടങ്ങണമെന്ന ഒരു ശങ്ക എനിക്കുള്ളതുകൊണ്ട് വേറോരു സ്വമിജിയുടെ അനുഭവകഥ പറഞ്ഞുകൊണ്ടു തുടങ്ങാമെന്നു വിചാരിക്കുകയാണ്.*

   *സഞ്ചാരിയായ,പരിവ്രാചകനായ ഒരു  യുവയോഗിയായിരുന്നു  അദ്ദേഹം.സമയാചാരത്തിൻ്റെയും ജ്ഞാനത്തിൻ്റെയുമൊക്കെ സുദൃഢവും സുവ്യക്തവുമായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ആ യുവാവ് തൻ്റെ സംസ്ക്കാരകർമ്മം കഴിഞ്ഞ് - പൂർണ്ണദീക്ഷിതനായികഴിഞ്ഞ് ഭാരത പരിക്രമണത്തിനായി ഇറങ്ങിത്തിരിച്ചു.(പഴയകാലത്ത് സന്യസത്തിൽ അങ്ങനെഒരു ചടങ്ങുണ്ട്.നർമ്മദാപരിക്രമണത്തിൽ വെച്ച് അനുഭവമുണ്ടായി എന്നുകണ്ടാൽ ഗുരുവിനെ ചെന്നുകണ്ട് അക്കാര്യം ഗുരുവിനും ബോദ്ധ്യപ്പെട്ടാലാണ് പൂർണ്ണ ദീക്ഷനൽകുക.അതുകഴിഞ്ഞാണ് ഭാരതപരിക്രമണത്തിനുപോവുക.)ഭാരതപരിക്രമണവേളയിൽ ആ യുവയോഗി ഗോവർദ്ധനത്തിൻ്റെ താഴ് വാരത്തിലെത്തി.(ഗോവർദ്ധനവും മഥുരയും വൃന്ദാവനവുമെല്ലാം കൃഷ്ണസങ്കല്പങ്ങൾ ജാജ്ജ്വല്യമാനമായി നിൽക്കുന്ന ഭൂപ്രദേശങ്ങളാണ്.വൃന്ദാവനങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് അത് ബോദ്ധ്യപ്പെന്നതാണ്.ഇന്നും പാലാണ് അവിടെ സുലഭം.)ഗോവർദ്ധനത്തെ ഒന്നു പരിക്രമണം ചെയ്യാനുള്ള മോഹവുമായാണ് അദ്ദേഹം അതിൻ്റെ താഴ് വരയിലെത്തിയത്.*

    *ഭിക്ഷുവായിക്കഴിഞ്ഞിരുന്ന ആ* *യുവയോഗി അല്പം ആഹാരം കഴിക്കണമെന്ന* *ചിന്തയോടുക്കൂടി അവിടെ കണ്ട ഒരു മൺകുടിലുമുൻപിൽ* *ചെന്നുനിന്നു.ചെമ്പിച്ച മുടിയും വെളുത്ത ശരീരവുമുള്ള ഒരു സ്ത്രീ,ഉത്തരമധുരയിലെ ഗോപാഗനമാരുടെ* *വേഷത്തോടുകിടപടിക്കുന്ന  വേഷവുമായി, ആ മൺകുടിലിൽനിന്നും ഇറങ്ങി വന്നു.*
*അദ്ദേഹത്തിൻ്റെ കാലുകൾ താളിയിൽ എടുത്തുവെച്ച് പാദപൂജ - അഭിഷേകം - ഒക്കെ ചെയ്തു.തുടർന്ന് അദ്ദേഹത്തെ ഒരു പൊട്ടു തൊടീച്ചിട്ട് തലയിൽ ഒരു റിബ്ബൺ കെട്ടിയശേഷം ഒരു മയിൽപീലി ചൂടിച്ചു.ആ യുവയോഗി വിചാരിച്ചു:"ഈ അമ്മയ്ക്ക് ഭ്രന്താണ്.അവർ ഇന്ത്യക്കാരിയല്ല.ഒരു വിദേശവനിതയാണ്.നന്നേ ചെറുപ്പവും.കാണിക്കുന്നതോ,ഇന്ത്യയിൽ ഇന്ത്യൻ സ്ത്രീകൾ പോലും ചെയ്യുന്ന രീതിയിലല്ലതാനും."വളരെ സംശയാത്മാവായി അദ്ദേഹം നിന്നു എന്നാണദ്ദേഹം പറഞ്ഞത്.അദ്ദേഹത്തെ വിളിച്ചു കയറ്റി ആ മൺകുടിലിനകത്തിരുത്തിയശേഷം, ഒരു ടംബ്ളർ പാലുകൊണ്ടു വന്നു കുടിക്കാൻ* *കൊടുത്തശേഷം ആ അമ്മ മെല്ലെ ചോദിച്ചു: ഗോവർദ്ധനത്തിന് പരിക്രമണം ചെയ്യാണമെന്നുണ്ട്, അല്ലേ?തൻ്റെ ഉള്ളറിഞ്ഞു ചോദിക്കുന്നതുപോലെയുള്ള ആ ചോദ്യം കേട്ടിട്ട് "ഉവ്വ്" എന്നദ്ദേഹം പറഞ്ഞു.പകുതി പരിക്രമണം ചെയ്തുകഴിഞ്ഞാൽ മറുവശത്തുക്കൂടി ഈ മൺകുടിലിലേയ്ക്കു വരാം.ബാക്കി പകുതി പരിക്രമണത്തിന് ഭക്ഷണവും അല്പം വിശ്രമവും കഴിഞ്ഞിട്ടുപോകാം.അപ്പോഴേയ്ക്ക് ഞാൻ റൊട്ടിയും ചാവലും തയ്യാറാക്കിവെയ്ക്കാം"എന്ന് ആ മദാമ്മ പറഞ്ഞു.*

     *ഉച്ചയോടെ ഗോവർദ്ധനത്തിൻ്റെ പകുതി പരിക്രമണം ചെയ്തുകഴിഞ്ഞ് ആ അമ്മയുടെ മൺകുടിലിൽ യുവയോഗി തിരിച്ചെത്തി.ദക്ഷിണേന്ത്യയിൽ കിട്ടുന്നതരം ഭക്ഷണമൊക്കെ അതിനകം തന്നെ തയ്യാറാക്കിവെച്ചിരുന്ന ആ അമ്മ അതൊക്കെ ആ യുവയോഗിക്ക് വിളമ്പിക്കൊടുത്തു.തുടർന്ന് കുറച്ച് നേരം വിശ്രമിച്ചുകൊള്ളാൻ അദ്ദേഹത്തോടു പറഞ്ഞു.🙏(തുടരും)*

No comments: