Saturday, March 02, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 2 3

നാരായണൻ ആരാണ്? ആത്മാവാണ്
ആത്മാവിൽ നിന്നല്ലെ ഈ രൂപം ഒക്കെ പൊന്തണ ത്.. വെളിയില വരില്ലല്ലോ. ഹൃദയത്തിൽ നിന്നല്ലെ ഈ രൂപം പൊന്തണ ത്. നമ്മുടെ ഉള്ളിലല്ലെ പൊന്തണ ത്. എവിടുന്നു പൊന്തി? ആത്മാവിൽ നിന്നും പൊന്തി. ആത്മാവിൽ നിന്നു പൊന്തിയത് ആത്മാവു തന്നെ. ആത്മാ വല്ലാതെ വേറെ ഒന്നും അല്ല. ഇതറിഞ്ഞു പാസിച്ചാൽ ക്രമേണ ചിത്തവൃത്തികളും സങ്കല്പങ്ങളും ഒക്കെ അടങ്ങും. ചിന്താമണി കൊണ്ടു തൊടുന്ന തൊക്കെ സ്വർണ്ണമാകണപോലെ ഈ ബ്രഹ്മവിദ്യകൊണ്ട് സ്പർശിക്കപ്പെടണ ചിത്തസങ്ക് ല പ ങ്ങളൊക്കെ തന്നെ ബോധമയ മായിത്തീർന്ന് മനസ്സിന് സങ്കല്പിക്കാനുള്ള ശക്തി നഷ്ടപ്പെടും. കുറെ കഴിഞ്ഞാൽ മനസ്സ് ഓട്ടോമാറ്റിക് ആയിട്ടു തന്നെ കാണുന്നതി നെയൊക്കെ ഈശ്വരനാണ് ഈശ്വര നാണ് എന്ന് ഓർത്തു പോകും. അങ്ങനെ ഓർത്തു പോകുമ്പോൾ സങ്കല്പിക്കാനുള്ള ശക്തി നഷ്ടപ്പെടും. ഈശ്വരനിൽ നിന്ന് അന്യമായ പദാർ ത്ഥങ്ങൾ  ഉണ്ട് എന്ന് തെറ്റിദ്ധരിച്ച തുകൊണ്ടാണ് പ്രത്യേക പ്രത്യേക സങ്കല്പങ്ങൾ ഉണ്ടാവണതേ. ആ തത്ത്വം തന്നെ മാറ്റിക്കഴിയുമ്പോൾ മനസ്സ് ഈ അദ്വൈ തമായ തത്ത്വം അംഗീകരിച്ച് കഴിയുമ്പോൾ പിന്നെനാമരൂപങ്ങളെ ഉണ്ടാക്കാതെ അടങ്ങി തുടങ്ങും. സങ്കല്പിക്കാതെ അടങ്ങി തുടങ്ങും. ചിത്തം പതുക്കെ പതുക്കെ ഒതുങ്ങി വരും അപ്പൊ ഈ അലച്ചില് നിൽക്കും. ആരെക്കുറിച്ചും ചിന്തിച്ച് വിഷമിക്കില്ല മനസ്സ്. ദു:ഖിക്കില്ല. അറിവുള്ളവരുടെ ലക്ഷണം അവര് മനസ്സിനെ ചലിപ്പിച്ച് ദു:ഖിപ്പിക്കില്ല, വിഷമിപ്പിക്കില്ല. എന്നു പറഞ്ഞ് ആത്മ തത്ത്വം പ്രകാശിപ്പിച്ചു.
( നൊച്ചൂർ ജി )
Sunil  namboodiri 

No comments: