Wednesday, March 06, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 26
ദേഹത്തിന് എന്തൊക്കെ ഭാവങ്ങളുണ്ട് കൗമാരം, യൗവനം, ജരാ ഭഗവാൻ പറഞ്ഞു കൗമാരം ,യൗവനം, ജര ഇതു മാത്രമല്ല ഗർഭത്തിൽ കിടക്കുമ്പോഴുള്ള ഭാവം. ഭാഗവതത്തിൽ കപില ഭഗവാൻ ഈ ഗർഭത്തിൽ ശിശു വളരുന്നതി നെയൊക്കെ പറയുന്നുണ്ട്. ഒരു ദിവസം രാത്രി കൊണ്ട് അത് വളരെ ചെറുതായ രൂപത്തില് വരും. പഞ്ചരാത്രേണ ബുദ്ബുദം. അഞ്ചു രാത്രി കൊണ്ട് ഒരു കുമിള പോലെ വരും "ദശാ ഹേനേ തു കർക്കന്തു " 10 ദിവസം കഴിഞ്ഞാൽ ഒരു പഴം. ഒരു മാസം കഴിയുമ്പോൾ അതിന് ഓരോ ഓരോന്നായിട്ടു വരുന്നു. പതുക്കെ പിന്നെ തല, കൈയ്, കാല് ഇങ്ങനെ വളർന്ന് ഏഴാവത്തെ മാസം ആകുമ്പോൾ ജീവാനു പ്രവേശം ഉണ്ടാകുന്നു. അതു കൊണ്ടാണ് സീമന്ത കർമ്മം ചെയ്യും അപ്പോൾ. ജീവാനു പ്രവേശം ഉണ്ടായി ഗർഭത്തിൽ നിന്നും പുറത്തുചാടുന്നു. അപ്പോൾ ഗർഭത്തിൽ ഉണ്ടാവുന്ന ഒരു അവസ്ഥ .ഗർഭത്തിൽ ആദ്യം പാത്രം ഉണ്ടാകും പിന്നെ ജീവൻ പ്രവേശിക്കും. ഗർഭത്തിലുണ്ടാവുന്ന അവസ്ഥ, പിന്നെ ഗർഭത്തിൽ നിന്നും പുറത്ത് വരുന്ന അവസ്ഥ, പിന്നെ വളരുന്ന അവസ്ഥ, പരിണമിക്കുന്ന അവസ്ഥ, ക്ഷയിക്കുന്ന അവസ്ഥ, നശിക്കുന്ന അവസ്ഥ. Disintegration ലാസ്റ്റില്. "ജായ തേ അസ്തി, വർദ്ധ തേ വിപരീണ മതേ അപക്ഷീയതേ വിനശ്യതി '' ആറ് ഭാവ വികാരങ്ങൾ , ഷ ഡ് ഭാവ വികാരങ്ങൾ എന്നു പറയും. ഇതൊക്കെ ദേഹത്തിനുണ്ട്. പ്രഹ്ലാദനും ഈ ഉപദേശം ആണ് നാരദൻ കൊടുക്കണത്. ഈ ദേഹം വേറെ ആത്മാ വേറെ . അപ്പൊ ശരീരം ഈ വികാരങ്ങളിലൂടെ ഒക്കെ കടന്നു പോവുന്നു. പക്ഷേ ഞാൻ വികാരപ്പെടാതെ നിൽക്കുന്നു. " വികാരിണാം സർവ്വ വികാരവേത്താം നിത്യാ വികാരോ ഭവിതും സ മർഹതി "
എല്ലാ വികാരങ്ങളെയും അറിയുന്നവൻ പക്ഷേ ഒരു വികാരവും ഇല്ലാതെ നിൽക്കുന്നവൻ.
"അസ്തികശ്ചിത് സ്വയം നിത്യം അവസ്ഥാ ത്രയ ലംബനാ: " അവസ്ഥാ ത്രയ സാക്ഷിയായിട്ട് ഒരു വസ്തു നിന്ന് എല്ലാ വികാരങ്ങളെയും കണ്ടു കൊണ്ടിരിക്കുന്നു. സ്വയം വികാരമില്ലാതെ നിൽക്കുണൂ.
(നൊച്ചൂർ ജി )
sunil namboodiri

No comments: