Friday, March 08, 2019

 *ശിവാനന്ദലഹരീ*
                                  
*ശ്ലോകം 3*

*ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം*
*ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം |*
*മഹാദേവം ദേവം മയി സദയഭാവം പശുപതിം*
*ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ || 3 ||*

ത്രയീവേദ്യം – മൂന്നു വേദങ്ങളാ‍ല്‍
 അറിയത്തക്കവനായി; 

ഹൃദ്യം – മനസ്സിന്നിണങ്ങിയ; 

ത്രിപുരഹരം – മുപ്പുരങ്ങളെ ചുട്ടെരിച്ചവനായി; 

ആദ്യം ത്രിനയനം –എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായി;

 ജടാഭാരോദാരം ചലദുരഗ്രഹാരം – ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്; 

മൃഗധരം – മാനിനെ ധരിച്ചവനായി;

 മഹാദേവം ദേവം – മഹാദേവനായി പ്രകാശസ്വരൂപിയായി;

 മയി സദയഭാവം – എന്നി‍‍‍ല്‍ കരുണയോടുകൂടിയവനായി;

 പശുപതിം – ജീവജാലങ്ങ‍ള്‍ക്കെല്ലാമാധാരമായി;

 ചിദാലംബം – സ്വരൂപജ്ഞാനത്തിന് സാധനഭൂതനായി;

 സ‍ാംബം – ഉമാസഹിതനായി;

 അതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന; 

ശിവം – മംഗളമൂര്‍ത്തിയെ; 

ഹൃദി ഭജേ – ഹൃദയത്തി‍‍ല്‍ ഞാ‍‌ന്‍‍‍‍ ഭജിക്കുന്നു.

മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, മഹാദേവനായി, പ്രകാശ സ്വരൂപനായി, എന്നില്‍ കരുണയോടുകുടിയവനായി, ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.

   *തുടരും*

*കടപ്പാട്*

No comments: