Thursday, March 14, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 33

പലരും പറഞ്ഞിട്ടുണ്ട് ഈ ഇടെ പോലും വളരെ വേദാന്തം പഠിച്ച ആള് അയാൾക്ക് വളരെ സീരിയസ് ആയി സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വെന്റിലേഷനിൽ ഒക്കെ കിടത്തിയപ്പൊ മൂർച്ഛിച്ചു കിടക്കുന്ന അവസ്ഥ. അതു കഴിഞ്ഞ് അവര് എഴുന്നേറ്റ് വന്ന് പറഞ്ഞു ഞാൻ ആനന്ദമായിട്ടു ഇരുന്നു എന്നാണ്. ഓപ്പറേഷൻ കഴിഞ്ഞിട്ടു വന്നപ്പൊ അവര് പറഞ്ഞു ബാക്കി ഉള്ളവരൊക്കെ മരിച്ചു എന്നു പറഞ്ഞിട്ട് വിട്ടതാ. പക്ഷേ എങ്ങനെയോ ജീവിച്ചു. വന്നപ്പൊ അവര് പറഞ്ഞത് ദേഹത്തിനെ ഓക്സിജൻ സിലിണ്ടർ ഒക്കെ കൊടുത്തിട്ടിരുന്നുവെങ്കിലും ഉള്ളു കൊണ്ട് ഞാൻ ആനന്ദമായിരുന്നു. പിന്നീട് എനിക്കു തോന്നി അങ്ങനെ ത്തന്നെ പോയിരിക്കാമായിരുന്നു എന്ന്.  ശരീരത്തിന്റെ വിഷമങ്ങൾ ഒന്നും അവര് അറിഞ്ഞിട്ടേ ഇല്ല. ദേഹത്തിൽ നിന്നും പിടിവിടാൻ അധികനേരം ഒന്നും വേണ്ട. അതു കൊണ്ട് ദേഹത്തിനെ ആലോചിച്ച് നമ്മൾ പേടിക്കുക ഒന്നും വേണ്ട. എളുപ്പത്തില് പിടി വിടും നമ്മളായിട്ട് പിടിച്ച് വയ്ക്കാതിരുന്നാൽ മതി. ഈ ദേഹത്തിനെ വിട്ടു പോവുമ്പഴും എനിക്കു ഒരു കുറവും വരില്ല. ഈ ദേഹം ഞാനെന്നു ധരിക്കുമ്പോൾ ചിലർക്കൊക്കെ വീടു ഉപേക്ഷിച്ചു പോവാൻ വിഷമം തോന്നില്ലേ? വീട്ടില് കുറെ കാലം ഇരുന്നാൽ. അതുപോലെ ഒരു അറ്റാച്ച്മെന്റ് മാത്രമേ ഉള്ളൂ ഈ ദേഹത്തിനോട്. അതങ്കട് അറ്റാച്ച്മെന്റ് ഇല്ലെങ്കിൽ , ദേഹത്തിനോട് യാതൊരു ആസക്തിയും ഇല്ലെങ്കിൽ അത് സ്വതന്ത്രമായി വിട്ടു പോകാം. സന്തോഷമായി ഉപേക്ഷിച്ച് യാതൊരു വിഷമവും കൂടാതെ ഇറങ്ങിപ്പോയാൽ ആനന്ദമായിട്ടിരിക്കും. ഒന്നും ബാധിക്കില്ല, ഇത് അറിയുന്ന ധീരൻ മരണത്തെ ആലോചിച്ച് പേടിക്കുകയേ ഇല്ലാ എന്നാണ്. ധീരത തത്ര: മുഹ്യതി ന മോഹം ഗച്ഛതി അയാൾക്ക് മരണം ഭയമേ ഇല്ല. മരണഭയം അയാൾക്ക് ഒട്ടും ഇല്ല. യാതൊരു ഭയവും മരണത്തെപ്പറ്റി അയാൾക്കില്ല.
( നൊച്ചൂർ ജി )
sunil namboodiri

No comments: