ആർഷജ്ഞാനം
*
*
ശ്രീകൃഷ്ണ സങ്കല്പം
* *( സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*
*(ഭാഗം-3)*
*ഗോവർദ്ധനോദ്ധരണം ആദ്യം മാറ്റിവെയ്ക്കാമെന്നു പറഞ്ഞിട്ട് ബാക്കിയുള്ളതിനെയെല്ലാം ആ അമ്മ കൂട്ടികൊണ്ടുപോയത് കണ്ണൻ്റെ ബാല്യകുസൃതികളുടെ ലോകങ്ങളിലേയ്ക്കാണ്.പ്രേമം ഏതൊരു മനുഷ്യനുമുണ്ടാകുന്നത് ശൈശവത്തോടുമാത്രമാണെന്നാണ് ആ അമ്മയുടെ പക്ഷം.(ആദ്യകേൾവിയിൽ ശരിയല്ലെന്നു തോന്നിയേക്കാം.)*
*നിങ്ങളുടെ നാട്ടിലൊക്കെ ഭാര്യയ്ക്കു ഭർത്താവിനോടോ,കാമുകിക്ക് കാമുകനോടോ ഒക്കെ തോന്നുന്ന വികാരത്തെ പ്രേമമെന്നാണ് നിങ്ങൾ വിളിക്കുന്നത്.ആ അമ്മയുടെ ഭാഷ കർക്കശമായിരുന്നു.അത് കാമമാണെന്നാണ് അവർ പറഞ്ഞത്.(അതിനോടും ചിലപ്പോൾ നിങ്ങൾ വിയോജിച്ചേക്കാം)കാമസ്പർശമില്ലാ തെ കാമുകി - കാമുകവികാരങ്ങളോ,ഭാര്യാ - ഭർത്തൃവികാരങ്ങളോ ഇല്ലെന്നാണ് ആ അമ്മ പറഞ്ഞത്.അവയിൽ പ്രേമത്തെ ചേർത്തത് കൃഷ്ണനും കൃഷ്ണസങ്കല്പവും വന്നതിനുശേഷം മാത്രമാണെന്നായിരുന്നു അവരുടെ പക്ഷം.*
*അതുകൊണ്ട് പലപ്പോഴും വാക്കുകളിൽ പ്രേമവും ജീവിതത്തിലും വഴക്കുകളിലും കാമവും നിലനിൽക്കുന്ന അർത്ഥശൂന്യമായ ഒരു ജീവിതമായി ഇത് അധഃപതിക്കുന്നു എന്നു അവർ ചൂണ്ടിക്കാട്ടി.ഒരിക്കലും ഒരു പാശ്ചത്യവനിത പറയില്ലാത്ത വാക്കുകളിലൂടെ അവർ ശൈശവത്തിൽ തോന്നുന്നതും ശൈശവത്തോട് പ്രകൃതിക്കാകെ തോന്നുന്നതുമായ വികാരമാണ് പ്രേമം എന്നാണ്.അത് നിസ്തുലമാണുതാനും.ഈ ഗോവർദ്ധനവും വൃന്ദാവനവും കാളിന്ദിയും ഉത്തരമഥുരയും,എന്നുവേണ്ട കണ്ണൻ്റെ ആ പാദമൂന്നിയ സമസ്തഹൃദയങ്ങളും പ്രേമഹർഷത്തിൽ ആണ്ടിട്ടുണ്ടന്നും ആ പ്രേമമനുഭവിച്ചാൽ ഒരു കാമവും ബാക്കിയുണ്ടാവില്ലെന്നായിരുന്നു അവരുടെ വാദം.*
*കൃഷ്ണനെ കണ്ടിട്ടിട്ടില്ലാത്ത,കൃഷ്ണൻ്റെ അപദാനങ്ങളെപ്പറ്റി കേട്ടിട്ടില്ലാത്ത,പാശ്ചാത്യവും പൗരസ്ത്യവുമായ ശാസ്ത്രഗ്രന്ഥങ്ങളുടെ ലോകങ്ങളിൽ ഇളകിമറിഞ്ഞു ജീവിച്ച താൻ ഒരു പാശ്ചാത്യൻ തർജ്ജമ ചെയ്ത ഗീതയുടെ ആംഗലേയവിവർത്തനത്തിൽനിന്ന് കേട്ടറിഞ്ഞ ആചാര്യനായ ഒരു കൃഷ്ണനേത്തേടിയുള്ള തൻ്റെ യാത്രയുടെയും ആ കൃഷ്ണൻ്റെ അപദാനങ്ങളുറങ്ങുന്ന മണ്ണിൽനിന്ന് അതിൻ്റെ സ്പന്ദനമേറ്റുവാങ്ങാനുള്ള നിശ്ചയദാർഢ്യത്തോടുകൂടി സഞ്ചരിക്കുന്ന സഞ്ചാരപഥത്തിലൊന്നാണ് ഈ ഗോവർദ്ധനത്തിൻ്റെ താഴ് വാരയിലെ ജീവിതമെന്നും അവർ പറഞ്ഞപ്പോൾ ആ യുവസന്യസിക്ക് "താൻ എന്തു തേടിയാണ് ഭാരതത്തിൻ്റെ ആദ്ധ്യാത്മിക വിരിമാറിലൂടെ സഞ്ചരിക്കുന്നത് എന്ന് ഒരു നിമിഷം തോന്നിപ്പോയി" എന്നാണദ്ദേഹം പറഞ്ഞത്.*
*യാതൊരു ശങ്കയുമില്ലാതെ അദ്ദേഹം പറഞ്ഞ വാക്കുകളാണിവ.ഗംഗയുടെ തീരത്തുനിന്ന് ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന മഝ്യങ്ങൾക്ക് പൊരിവാരിയിട്ടുകൊടുത്തുകൊണ്ട് ഹിമവത്ശീർഷത്തിൽ നിന്ന് കളകൂജനം പൊഴിച്ചുകൊണ്ടൊഴുകിവരുന്ന ഗംഗയെ നോക്കി അദ്ദേഹം പറഞ്ഞവാക്കുകളിൽ ഹൃദയസ്പൃക്കായ ഒരു പരിണാമത്തിൻ്റെ കഥയുണ്ടായിരുന്നു. - ബാലഗോപാലൻ്റെ, ആ മായാമയൻ്റെ ശൈശവസഹജമായ,നിഷ്കളങ്കമായ ക്രീഡകളുടെ ഒരു ലോകം.അതാണ് തന്നെ ഭക്തിയിലേയ്ക്കു തിരിച്ചതെന്നും മുതിർന്നുവളർന്ന് ചമ്മട്ടിയേന്തി യുദ്ധക്കളത്തിലേയ്ക്കെത്തിയ കൃഷ്ണനിലൂടെയല്ലെന്നും ആ ശൈശവത്തിൻ്റെ നിസ്സീമമുഹൂത്തങ്ങളിൽ നിന്നാണ് താൻ ഭക്തിയെത്തേടിയിറങ്ങിയതെന്നും ആ അമ്മ മൊഴിഞ്ഞു.ഒന്നു കൂടുതലായി അവർ പറഞ്ഞു:*
*"നിസ്തുലമായ പ്രേമം ശൈശവത്തിൻ്റെ ലീലകളിൽ ചേരു൩ോൾ മാത്രമാണ് ശരീരം ഈശ്വരനെ തിരിച്ചറിയുന്നത്.ശൈശവവും ശൈശവലീലകളും ആസ്വദിക്കാനറിയാതാവുകയും,അതു കണ്ടാൽ ശൈശവത്തെ ശകാരിക്കുകയും, ശൈശവം വിവരക്കേടാണെന്നു തോന്നുകയും ചെയ്യുന്ന ആധുനികതയ്ക്ക് ഈ ബാലകിശോരനെ - കണ്ണനെ - ഇനിയൊരിയ്ക്കലും തിരിച്ചറിയാനാവില്ലെന്ന്" ശാാപവാക്കുകൾപോലെ അവർ മൊഴിയുകയും ചെയ്തു.(കൃഷ്ണ ഭക്തിയിലായാലും സപ്താഹങ്ങളിലായാലും ഒക്കെയിരുന്ന് കേൾക്കുകയും പഠിയ്ക്കുകയും ചെയ്യുന്ന നമുക്ക് എത്രപേർക്ക് ഒരു കുഞ്ഞിൻ്റെ കളിയും ചിരിയും ലീലകളും ഇന്ന് ഇഷ്ടപ്പെടും?*
*ബഹുകാര്യവ്യഗ്രരും കൃത്യനിഷ്ഠയിലൂടെ ലോകത്തെ വളർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരും പണ്ഡിതന്മാരെന്ന് സ്വയം നടിക്കുന്നവരുമായ നമുക്ക് ഒരു കൊച്ചുകുഞ്ഞിൻ്റെ കേളി ബ്രഹ്മചാരിയായാലും, ഗൃഹസ്ഥനായാലും, സന്ന്യസിയായാലും,വാനപ്രസ്ഥനായാ ലും എത്രദൂരെയാണ്.തൻ്റെ നിസ്തുലവും,നിരക്ഷയവും,നിരങ്കു രവുമായ പ്രേമം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ആ കണ്ണനെ കാണാൻ കണ്ണുകൾ ഒരുങ്ങുമ്പോൾ മാത്രമാണ് ശ്രീക്ഷ്ണലോകങ്ങളിലേയ്ക്ക് മാനവൻ അടുക്കുന്നതെന്ന് ഒരു പാശ്ചാത്യനാരിയിൽ നിന്ന് കേട്ടു പഠിക്കേണ്ടിവരുന്ന ഭാരതം അതിൻ്റെ ഗതീയതയിൽ നഷ്ടപ്പെടുത്തിയതത്രയും പാരമ്പര്യസന്ദായമായ ആനന്ദത്തിൻ്റെയും ജ്ഞാനത്തിൻ്റെയും* *അസുലഭവാങ്മയങ്ങളെയാണ്.)*![🙏](https://mail.google.com/mail/e/1f64f)
No comments:
Post a Comment