സംസ്‌കൃതം പഠിക്കാം-
പരോപകാരഃ പുണ്യായ പാപായ പരപീഡനം (പഞ്ചതന്ത്രം 4/101)
(മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുന്നത് പുണ്യവും പരപീഡനം (മറ്റൊരാളെ ഉപദ്രവിക്കല്‍) പാപവുമാണ്) ആയിക്കൊണ്ട് ചതുര്‍ത്ഥി ഗജായ = ആനയ്ക്കായിക്കൊണ്ട് ലതായൈ= ചെടിക്കായിക്കൊണ്ട് വനായ = കാടിനായിക്കൊണ്ട്
ഓം സച്ചിദാനന്ദ രൂപായ നമോസ്തു പരമാത്മനേ ജ്യോതിര്‍മയ സ്വരൂപായ വിശ്വമാംഗല്യമൂര്‍തയേ.
(ലോകത്തിന് മംഗളം തരുന്ന മൂര്‍ത്തിയായ, പ്രകാശ പൂര്‍ണരൂപിയായ സച്ചിദാനന്ദം പ്രതിരൂപമായ പരമാത്മാവിന് നമസ്‌ക്കാരം) കുറിപ്പ്:- ദാനക്രിയയില്‍ ആര്‍ക്കാണോ കൊടുക്കുന്നത് അയാള്‍ക്ക് (വാങ്ങിക്കുന്ന വ്യക്തിക്ക്) ചതുര്‍ത്ഥീ വിഭക്തി വരുന്നു. നമഃ, സ്വസ്തിഃ, സ്വാഹ എന്നിവ പ്രയോഗിക്കുമ്പോഴും ചതുര്‍ത്ഥീ പ്രയോഗം ശ്രദ്ധിക്കുക.
വേദാനുദ്ധരതേ, ജഗന്തിവഹതേ, ഭൂഗോളമുദ്ബിഭ്രതേ ദൈത്യം ധാരയതേ ബലിം ഛലയതേ ക്ഷത്രക്ഷയം കുര്‍വ്വതേ പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ മ്ലേച്ഛാന്‍ മൂര്‍ച്ഛയതേ ദശാകൃതികൃതേകൃഷ്ണായ തുഭ്യം നമഃ
എന്ന ദശാവതാരങ്ങളെയും സ്തുതിക്കുന്ന ജയദേവകൃതിയിലെ ചതുര്‍ത്ഥീ പ്രയോഗം സ്വയം മനസ്സിലാക്കാവുന്നതാണ്. സഹസ്രനാമങ്ങള്‍ ജപിക്കുമ്പോഴും വിഭക്തി പ്രയോഗം പരിശോധിച്ചാല്‍ പഠനം സുഖകരമാവും. ഈ സ്തുതി കൂടി ശ്രദ്ധിക്കൂ.
വിഷ്ണവേ, ജിഷ്ണവേ, ശംഖിനേ, ചക്രിണേ രുഗ്മിണീ രാഗിണേ ജാനകീ ജാനയേവല്ലവീവല്ലഭായാര്‍ച്ചിതായാത്മനേ കംസവിധ്വംസനേ വംശിനേ തേ നമഃ
ഇവിടെ അടിവരയിട്ടവയെല്ലാം ചതുര്‍ത്ഥീപ്രയോഗമാണ്.
No comments:
Post a Comment