പരംപുരുഷനില്‍ നിന്ന് ജീവന്‍ അകലെയോ?
Thursday 21 March 2019 3:34 am IST
സാംഖ്യശാസ്ത്രത്തെ കൂടുതല്‍ വിസ്തരിക്കാന്‍ കപിലാചാര്യന്‍ ശ്രമം തുടര്‍ന്നു. അദ്വൈത സിദ്ധാന്തത്തില്‍ ചൈതന്യം ഒന്നുമാത്രം. അഥവാ ആത്മാവ് ഒന്നുമാത്രമാണ് സത്യമെങ്കില്‍ ആ ആത്മാവിന് എന്തുകൊണ്ട് ലീലാവിലാസം വന്നു എന്ന് ചിന്തിച്ചു നോക്കുന്നത് രസകരമായിരിക്കും. പരമപുരുഷന് ഒരു വിക്ഷേപതരംഗത്തിനാല്‍ പ്രകൃതിയെ നോക്കിക്കാണേണ്ടിവരുന്നു. പരമപു
രുഷന്റെ ഇംഗിതമനുസരിച്ചായിരിക്കാം പ്രകൃതിയുണ്ടായത്. എന്നാല്‍ ആ ബ്രഹ്മാണ്ഡത്തില്‍ സൃഷ്ടി പ്രക്രിയയുമായി പുരുഷന് മുന്നോട്ടുപോകേണ്ടി വന്നു.
വിദ്യാസ്വരൂപിണിയായ പ്രകൃതിക്ക് മായ കാണിക്കേണ്ടതായി വന്നു. ആ മായയാല്‍ അവിദ്യയുടെ ആവേശമുണ്ടായതുപോ
ലെ പുരുഷന്‍ മോഹിതനായി. ബ്രഹ്മാണ്ഡത്തില്‍നിന്നും അനേകം ശരീരങ്ങള്‍ ആത്മാംശത്തോടെയുണ്ടായി. പരമാത്മാവു തന്നെ ജീവന്‍ എന്ന ഭാവത്തില്‍ ആ ശരീരത്തില്‍ അധിവസിച്ചു. അങ്ങനെ ഏകം തന്നെ അനേകമായി മാറി. അസംഖ്യം സൃഷ്ടികള്‍ നടന്നു. പരമാര്‍ത്ഥസത്യമായ പരമാത്മാവിനെ തിരിച്ചറിയാത്തവിധം ജീവാത്മാവും അനേകം ശരീരങ്ങളില്‍ മോഹിതരായി. സൃഷ്ടി കര്‍മം തുടര്‍ന്നുകൊണ്ടേയിരുന്നു. മോഹത്തിന്റെ ഭാഗമായി തമോഗുണവും രജോഗുണവും സത്വഗുണവുമുണ്ടായി. ഈ സൃഷ്ടികര്‍മങ്ങള്‍ക്ക് ഗുണങ്ങളുടെ വ്യതിയാനങ്ങള്‍ പ്രകടമായ കാരണങ്ങളായി. അതോടെ കര്‍തൃത്വബോധമുണ്ടായി.
''ഏവം പരാദിധ്യാനേന കര്‍തൃത്വം പ്രകൃതോപുമാന്‍
കര്‍മസു ക്രിയാമാണേഷു ഗുണൈരാത്മനി മന്യതെ''
പ്രകൃതിയില്‍ കര്‍തൃത്വബോധം വന്നതിനാല്‍ സ്വയം ചെയ്യുന്നതാണ് ഈ ഓരോ കര്‍മവും എന്ന ചിന്ത ഉണര്‍ന്നു. അതുകൊണ്ടുതന്നെ കര്‍മഫലമനുഭവിക്കുന്നതും താന്‍ തന്നെ എന്ന ചിന്തയുണര്‍ന്നു. ഈ ചിന്തകളാല്‍ സുഖദുഃഖങ്ങള്‍ ഇടകലര്‍ന്നുവന്നു.
ചിന്തകള്‍ ഇങ്ങനെ വിസ്തൃതമാകാന്‍ തുടങ്ങിയതോടെ ജീവന്‍ പരമുപുരുഷനില്‍നിന്നും ഏറെ അകന്നു സത്യത്തില്‍ ജീവന്‍ സാക്ഷാല്‍ പരമപുരുഷന്‍ തന്നെ. എന്നാല്‍ പ്രകൃതിയുടെ മായാവിലാസങ്ങളാല്‍ പരമാത്മാവില്‍ നിന്നും ഏറെ അകന്ന ഒന്നായി. ജീവന്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ പല കാര്യങ്ങളിലും പാരതന്ത്ര്യം വന്ന് പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലത നഷ്ടപ്പെടുന്നു. സത്യബോധം നശിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ മുരടിച്ചു പോകുന്നു. ശാപഫലത്താല്‍ സ്വശക്തി വൈഭവം മറന്ന ഹനുമാനെപ്പോലെ.
''കാര്യകാരണ കര്‍തൃത്വേ കാരണം പ്രകൃതിം
വിദുഃ
ഭോക്തൃത്വേ സുഖദുഃഖാനാം പുരുഷം പ്രകൃതേഃ പരം''
കാര്യകാരണ കര്‍തൃത്വങ്ങളുടെ യഥാര്‍ത്ഥ കാരണം പ്രകൃതിയാണെന്നു വിദ്വാന്മാര്‍ പറയുന്നു. അവ അനുഭവിക്കാന്‍ കാരണം പരമപുരുഷന്‍ തന്നെയെന്നും ചിലര്‍ വിശ്വസിക്കുന്നു. സുഖദുഃഖങ്ങള്‍ക്കു കാരണം പ്രകൃതിയില്‍നിന്നു ഭിന്നനായിരിക്കുന്ന പുരുഷനാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ കര്‍തൃത്വത്തിന്റെ പേരില്‍ കര്‍മഫലം അനുഭവിക്കുന്ന അവസ്ഥ ഇവര്‍ക്കു ബാധകമല്ല.
No comments:
Post a Comment