Thursday, March 07, 2019

വയലുകളില് വിളഞ്ഞുനില്ക്കുന്ന നെല്ച്ചെടികള് കാണുമ്പോഴുള്ള സന്തോഷത്തേക്കാളുപരി ഫ്‌ളാറ്റുകള് പൊങ്ങുന്നത് കാണാന് താല്പ്പര്യപ്പെടുന്ന സമൂഹത്തിന് പ്രകൃതി അറിഞ്ഞുനല്കുന്ന ശിക്ഷ തന്നെയാണ് ചൂടിന്റെ കാഠിന്യം.കാടുംമേടും വെട്ടിവെളുപ്പിച്ച് അവിടെ ബംഗ്ലാവുകള് പണിത് എയര്കണ്ടീഷണര് വെച്ചാല് എല്ലാമായി എന്നു കരുതുന്നവര് അറിയണം അവര് ഘടിപ്പിച്ച യന്ത്രങ്ങളില് നിന്നുള്ള വാതകങ്ങള് പ്രകൃതിയുടെ താളം തെറ്റിക്കുകയാണെന്ന്. അതുവഴി മനുഷ്യരാശി എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള് ഏറ്റുവാങ്ങുകയാണെന്ന്. പ്രകൃതിയുടെ എയര്കണ്ടീഷണറുകളാണ് കാടും മേടും. അവ നല്കുന്ന സൗഖ്യത്തിന് അടുത്തുവരില്ല യന്ത്രങ്ങളുടെ കൃത്രിമ സൗകര്യങ്ങള്. 'ഒരു മരം ഒരു വരം' എന്നത് ഹൃദയത്തിലേറ്റി മുന്നേറുന്ന ഒരുതലമുറയുടെ നിരന്തരമായ ഇടപെടല്കൊണ്ട് ഇപ്പോഴത്തെ ദുരിതസമാന അന്തരീക്ഷം പതിയെപ്പതിയെ മാറ്റാനാകും. അതിലേക്ക് പക്ഷേ, കുറുക്കുവഴികളൊന്നുമില്ല. കാലാവസ്ഥാ മാറ്റവും പ്രകൃതിയുടെ വികൃതികളും മനുഷ്യന്റെ പ്രവൃത്തിഫലം കൊണ്ടാണെന്ന് മനസ്സിലാക്കി അതിന് പ്രായ്ശ്ചിത്തം ചെയ്യാനാവട്ടെ ഇനിയുള്ള ശ്രമങ്ങള്. അതുവഴി നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാം, ആ പച്ചപ്പിന്റെ മടിത്തട്ടില് സ്വാസ്ഥ്യം കൊള്ളാം...

No comments: