ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാതത്തിൽ പട്ട് കോണകത്തിന് മുകളിൽ പാവ് മുണ്ടും, പീതാംബരപട്ടും ചുററി, കുണ്ഡലങ്ങളും ആഭരണങ്ങളും അണിഞ്ഞ്, തൃക്കൈയ്യിൽ പൊന്നോടക്കുഴൽ പിടിച്ച്, ചുറ്റും താമരയാലും വെള്ളമന്ദാര മാലകളാലും അലങ്കരിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന അതി മനോഹര രൂപം ഹരേ ഹരേ.......

കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം,ശ്ലോകം ഒമ്പത്
" യോ വാ ഏതാ മേവം വേദാപഹത്യ പാപ്മാനമനന്തേ സ്വർഗ്ഗേ ലോകേ ജ്യേയേ പ്രതിതിഷ്ഠതി പ്രതിതിഷ്ഠതി "
വിശിഷ്ടമായ ഈ കേനോപനിഷത്ത് ഇതേ വിധത്തിൽ മനസ്സിലാക്കിയാൽ അവർ പാപം നശിച്ച് അനന്തവും ശ്രേഷ്ഠവും ആയ സ്വർഗലോകത്തിൽ പ്രതിഷ്ഠ നേടുന്നു.
ഭഗവാനെ നിരന്തരം ഉപാസിക്കുന്നത് കൊണ്ട് നമ്മൾ നമ്മളെ തന്നെയാണ് ഉയർത്തുന്നത്.ക്രമേണ നമ്മുടെ ഹൃദയ ശ്രീകോവിലിൽ ഉള്ള ഭഗവത് ചൈതന്യം പ്രകാശിക്കുന്നു. രത്നാകരൻ എന്ന കാട്ടാളൻ സൽസംഗ നിമിത്തം താൻ ഇതുവരെ ചെയ്ത കർമ്മങ്ങൾ തന്നെയാണ് ബാധിക്കുക എന്ന ബോധം ഉണ്ടായി. അതിൽ പരിവർത്തനം വന്ന് മഹാത്മാക്കളിൽ നിന്ന് ഭഗവാനിൽ അഭയം പ്രാപിക്കാനുള്ള മാർഗം കിട്ടി. അത് നിരന്തരം സാധന ചെയ്ത് വാൽമീകി മഹർഷിയായി. ആദി കവിയായി അറിയപ്പെട്ടു.താൻ ആരാധിച്ച ഭഗവാന് മാർഗനിർദേശം കൊടുക്കാൻ വരെ അദ്ദേഹം അദ്ദേഹത്തെ ഉയർത്തി ഭഗവൽ നാമജപം കൊണ്ട്. നമ്മൾക്ക് നമ്മളെ ഉയർത്താൻ അനേകം നാമങ്ങളെ ആശ്രയിക്കേണ്ട എതെങ്കിലും ഒരു നാമം മതി.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം കൊണ്ട് നമ്മളുടെ മനസ്സിലും വാക്കിലും എപ്പോഴും നാരായണ നാമം മുഴങ്ങട്ടെ.... നാരായണ നാരായണ.
sudhir chulliyil
No comments:
Post a Comment