ഹരേ ഗുരുവായൂരപ്പാ.. ശരണം...
ഇന്ന് കണ്ണൻ കുറച്ച് ശ്രദ്ധയില്ലാതെ പട്ട് കോണകം ഉടുത്ത് ഒരു തൃക്കൈയ്യിൽ വെണ്ണയും മറ്റേതൃക്കൈ കൊണ്ട് വെണ്ണ രുചിച്ച്.. ഗോപികമാരുടെ ഗൃഹത്തിലേക്ക് പോകാൻ നിൽക്കുന്ന ധൃതിയായ ഭാവം... അതി മനോഹരമായിരിക്കുന്നു..... ചുറ്റും വെള്ള മന്ദാര മാലയാൽ അലങ്കരിച്ച് മനോഹര ഭാവം കൃഷ്ണാ,.. ഹരേ ഹരേ....

ശങ്കരാചാര്യരുടെ ചോദ്യത്തിന് ഹസ്താമലകൻ പറഞ്ഞു
"നാഹം മനുഷ്യോ ന ച ദേവ യക്ഷ:
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശുദ്രാ:
ന ബ്രഹ്മചാരി ന ഗ്രഹി വനസ്ഥ:
ഭിക്ഷു ന ച: നിജബോദ്ധരൂപ: "
"നാഹം മനുഷ്യോ ന ച ദേവ യക്ഷ:
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശുദ്രാ:
ന ബ്രഹ്മചാരി ന ഗ്രഹി വനസ്ഥ:
ഭിക്ഷു ന ച: നിജബോദ്ധരൂപ: "
ഞാൻ മനുഷ്യനോ ദേവനോ യക്ഷനോ അല്ല.. എനിക്ക് ഒരു ജാതിയോ വർണ്ണാശ്രമോ ഇല്ല. ഞാൻ എന്ന ബോധം ഈ ആത്മതത്വം തന്നെയാണ്.അതായത് ബ്രഹ്മം തന്നെയാണ് എന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഇത് കേട്ട ആചാര്യ സ്വാമികൾക്ക് ആ കുട്ടിയിൽ ബഹുമാനമുണ്ടായി. എതാണ്ട് ആചാര്യ സ്വാമികൾ തന്റെ ഗുരുവായ ഗോവിന്ദ ഭഗവത്പാദരോട് ഇതിന് സമാനമായ ഉത്തരമാണ് നൽകിയത്. ശങ്കരൻ പറഞ്ഞു
" ഞാൻ പഞ്ചഭൂതങ്ങളല്ല... അദ്വൈത രൂപിയായ ശിവനാണ് ഞാൻ എന്ന് മനസ്സിലാക്കുന്നു"
നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മളുടെ ഉള്ളിലെ അദ്വൈത ജ്ഞാനം അറിവുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുക അപ്പോൾ നമ്മുടെ ലക്ഷ്യം ശരിയായ സ്ഥലത്ത് എത്തും
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം എല്ലാവരിലും ചൊരിയട്ടെ ഹരേ ഹരേ,,,
sudhir chulliyil
No comments:
Post a Comment