Wednesday, March 13, 2019

ഹരേ ഗുരുവായൂരപ്പാ...ശരണം
ഇന്ന് കണ്ണൻ പൊൻ ചിലമ്പ് അണിഞ്ഞ് പൊന്നോടക്കുഴൽ മടിയിൽവെച്ച്, പൊൻ അരഞ്ഞാണും കാതിൽ കുണ്ഡലവും അണിഞ്ഞ് ഗോപികമാരെ രാസക്രീഡയിലേക്ക് പ്രതിക്ഷിച്ചിരിക്കുന്ന .. കല്ലിന്റെ മേൽ ഇരിക്കുന്ന ഭാവമാണോ അതോ രാസക്രീഡ ക്ക് മുമ്പ് ഗോപികമാരോട് സല്ലപിക്കുന്ന ഭാവമാണോ... അതി മനോഹരം കൃഷ്ണാ തവ രൂപം
ഹസ്താമലകൻ രണ്ടാമതായി പറഞ്ഞു
" നിമിത്ത: മന:ശ്ചക്ഷുരാദി പ്രവൃത്ത:
നിരസ്താഖിലോപാധികാശ കല്പ:
രവിലോകശ്ചേട്ടാ നിമിത്താ യദാ:
സ നിത്യോപലബ്ധി സ്വരൂപോfമാത്മാ: "
സൂര്യൻ ഈ ജീവരാശികൾക്ക് എപ്രകാരം പ്രചോദനമാകുന്നുവോ ആത്മാവ് ഇന്ദ്രിയങ്ങൾക്ക് അപ്രകാരം പ്രചോദിപ്പിച്ച് അവയെ പ്രകാശിപ്പിക്കുന്നു. ആ ആത്മാവ് എന്നും നിലനിൽക്കുന്നതും എല്ലാവരിലും ആകാശം പോലെ വ്യാപിച്ചിരിക്കുന്നതും ആണ്. ഞാൻ ആ ആത്മതത്വമാണ് എന്ന് മനസ്സിലാക്കുന്നു. കുട്ടിയുടെ ദൃഢവും അചഞ്ചലവുമായ ഉത്തരം കേട്ട് ആ കുട്ടിയിൽ ആത്മബോധം ഉറച്ചതായി ആചാര്യസ്വാമികൾ മനസ്സിലാക്കി.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം ഏവരിലും പ്രകാശിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ... ഹരേ കൃഷ്ണ.
sudhir chulliyil

No comments: