ശ്രീകൃഷ്ണ സങ്കല്പം
*സ്വാമി നിർമ്മലാന്ദഗിരി മഹരാജ്*
*(ഭാഗം,2)*
*"ഈ ഗോഷ്ടിയൊക്കെ* *കാണിച്ചിരിക്കുന്ന നിലയിൽ എങ്ങനെ വിശ്രമിക്കാൻ വിശ്വസിച്ചു കിടക്കും"എന്നു സംശയിച്ചുനില്ക്കുന്ന അദ്ദേഹത്തോട് ആ അമ്മ പറഞ്ഞു: ഒട്ടും സംശയം* *വേണ്ടാ.കയറിക്കിടന്ന് ഉറങ്ങിക്കൊള്ളു.ഇത് സുരക്ഷിതമായ സ്ഥലമാണ്.ഇവിടെ *സജീവമായി ഒരാൾ മാത്രമേ ഉള്ളൂ,അത് കൃഷ്ണനാണ്.അപ്പോൾ ചോദിക്കരുതാത്ത ഒരു ചോദ്യം ആ സ്വാമിജി അവരോടുചോദിച്ചു.കൃഷ്ണനെക്കുറിച് ചുള്ള നിങ്ങളുടെ സങ്കല്പമെന്താണ്.അതോടെ ആ അമ്മ - ടെക്സാസ്* *യൂണിവേഴ്സിറ്റിയിൽനിന്ന് പാരാസൈക്കോളജിയിൽ പോസ്റ്റ് ഗ്രാഡുവേഷൻ കഴിഞ്ഞ് പരാഭക്തിയിൽ ഗവേഷണവിദ്യാർത്ഥിയായി വന്നിട്ടുള്ള ആ മദാമ്മ - വല്ലാതെ വാചാലയായി.(ആ കാലഘട്ടത്തിൽ ഗോവർദ്ധനത്തിൻ്റെ താഴ് വരയിൽ വന്ന് ഗോപികാഭക്തിയിൽ താമസിക്കുന്നവർക്ക് ബിർല ഒരു ചെറിയ മൺകുടിലുണ്ടാക്കികൊടുത്ത് പശുക്കളെയും കൊടുക്കുമായിരുന്നു.ഇപ്പോൾ അങ്ങനെ ഒരേർപ്പാട് ഉണ്ടോ എന്നറിയില്ല.*
*(അങ്ങനെയാണ് ആ യുവയോഗി പറഞ്ഞറിഞ്ഞത്.)*
*കൃത്യമായ ഭക്തിയോടുകൂടി ഗോപികാഭാവത്തിൽ - രാധാഭാവത്തിൽ - ആ പൈക്കളേയും പോറ്റി ഗോവർദ്ധനത്തോടും അതിൻ്റെ താഴ് വാരത്തിലെ സസ്യലതാതികളോടും സംസാരിച്ചും മൊഴിഞ്ഞും വഴക്കുണ്ടാക്കിയും കളിച്ചും കൃഷ്ണസങ്കല്പത്തിൻ്റെ കാലങ്ങളിൽ താൻ ജീവിക്കുകയാണെന്ന് അവർ പറഞ്ഞു.അപ്പോൾ സ്വാമിജി വീണ്ടും ചോദിച്ചു; ഇത്രയുമൊക്കെ പഠിച്ചിട്ടോ?ഇത്രയുമൊക്കെ പഠിച്ചുകഴിഞ്ഞു പഠിക്കേണ്ടതാണോ കൃഷ്ണൻ? വിവരമില്ലാത്തവർക്ക് ആശ്രയിക്കാൻ ഭക്തിയുടെ ഒരു തലമെന്നതിനപ്പുറം ആഴമുണ്ടോ കൃഷ്ണന്?*
*മഹാഭാരതമെടുത്ത് മു൩ിലേയ്ക്ക് വെച്ച് അതിലെ പ്രൗഢമായ സംസ്കൃതശ്ലോകങ്ങളെ മധുരോദാരമായി മൊഴിഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു:*
*"യതോ ധർമ്മ സ്തതോ ജയഃ"*
*എന്നെഴുതിയത് വ്യസനാണെന്ന് നിങ്ങൾക്കറിയാമോ?* *പഠിച്ചവനായതുകൊണ്ട് ആ യുവസന്യസി പറഞ്ഞു: അറിയാം. "യതോ കൃഷ്ണ സ്തതോ ജയഃ"എന്ന് ഈ ഗ്രന്ഥത്തിലെവിടെയെങ്കിലും വായിച്ചിട്ടുണ്ടോ"എന്നായി അവരുടെ അടുത്ത ചോദ്യം."ഒരു തവണയല്ല;അനേകം തവണ"എന്നായിരുന്നു ആ യുവയോഗിയുടെ മറുപടി.വീണ്ടും ആ അമ്മ ചോദിച്ചു;"അവ സമ്മേളിക്കുന്നമുഹുർത്തങ്ങൾ നിങ്ങക്കറിയാമോ? ധർമ്മം നിഗൂഢവും രഹസ്യവുമാണെങ്കിൽ അതിനിഗൂഢമായ ധർമ്മത്തെ എങ്ങനെയാണ് നിങ്ങൾ കാണുക,മനസ്സിലാക്കുക, സ്വകാര്യമാക്കുക,ജീവിക്കുക.*
*"ധർമ്മസ്യ തത്വം നിഹിതം ഗുഹായാം"എന്നു നിങ്ങൾ കേട്ടിട്ടില്ലേ?"*
*താനിരിക്കുന്നത് ഏതോ പാശ്ചത്യവനിതയുടെ മു൩ിലാണെന്നു മറക്കുകയും യുഗങ്ങൾക്കു പിന്നിലേയ്ക്ക് തന്നെ വലിച്ചുകൊണ്ടുപോവുകയും,തൻ്റെ അന്തർഗ്ഗതങ്ങളിലെവിടെയോ വാചാമഗോചരമായ ധർമ്മത്തിൻ്റെ തീട്ടൂരം വാക്കുകൾകൊണ്ട് രേഖപ്പെടുത്തുകയും ചെയ്ത ആ ചെ൩ിൻമുടിയുള്ള പ്രൗഢയായ നാരിയുടെ ലോകങ്ങളിലായിരിക്കുമോ ഈ നാട് ആരാധിക്കുന്ന കൃഷ്ണൻ ജനിച്ചെതെന്നും അവർ ഒരു കാലത്ത് ആ കൃഷ്ണൻ്റെ അപദാനങ്ങളോടൊപ്പം സഞ്ചരിച്ചിരിച്ചുവോ എന്നുപോലും സംശയം തോന്നുന്ന രീതിയിൽ ആ അമ്മ സ്വാമിജിയെ കൂട്ടിക്കൊണ്ടുപോയി."എന്നാണ് അദ്ദേഹം പറഞ്ഞത്.അത് അതേപടി അദ്ദേഹത്തിൻ്റെ പ്രേമമനോഹരമായ വാങ്മയങ്ങളിലൂടെ രേഖപ്പെടുത്താൻ കഴിയാത്തതുകൊണ്ട് എൻ്റെ വാക്കുകൾക്ക് പരിമിതിയുണ്ടായേക്കാം.......... *
*വളരെ ജ്ഞാനമുള്ള ധർമ്മമായ കൃഷ്ണനെ മഹാഭാരതത്തിൻ്റെ സന്ദർഭത്തിൽ നിന്ന് അവതരിപ്പിച്ചതിലൂടെ ജ്ഞാനമായിരിക്കും, കൃഷ്ണനെന്നായിരിക്കും ആ അമ്മയുടെ ഉള്ളിലിരുപ്പ് എന്നൊക്കെ സംശയിച്ചുകൊണ്ടാണ് സ്വാമിജി ആഹാരം കഴിച്ചെതെന്നാണ് അദ്ദേഹം പറഞ്ഞത്.തുടർന്ന് ഭഗവദ്ഗീതയുടെ രണ്ടാമദ്ധ്യയവും പതിനഞ്ചാമദ്ധ്യവും പതിനെട്ടാമദ്ധ്യവും സമീചീനായി സംയോജിപ്പിച്ചുകൊണ്ട് അവർ നേരത്തെ പറഞ്ഞതിനെ മുഴുപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.ഭക്ഷണം കഴിഞ്ഞു വന്നിരുന്നിട്ട് അദ്ദേഹത്തിന് കിടക്കണമെന്നു തോന്നിയില്ല.*
*ആ അമ്മയോട് വീണ്ടും അദ്ദേഹം ചോദിച്ചു;" അപ്പോൾ കൃഷ്ണൻ ജ്ഞാനമാണ്, അല്ലേ?*
*അവരുടെ മനസ്സ് പെട്ടന്ന് പോയത് കണ്ണൻ്റെ വളരെ ശൈശവത്തിൻ്റെ* *ലീലകളിലേയ്ക്കാണ്.വെണ്ണ കട്ടുതിന്നുകയും ഗോപാംഗനമാരുടെ വസ്ത്രങ്ങളെ മോഷ്ടിക്കുകയും, രാസക്രീഡയാടുകയും വഝസ്തേയം നടത്തുകയും ഗോവർദ്ധനോദ്ധാരണം നടത്തുകയും ചെയ്ത* *ലോകങ്ങളിലൂടെയൊക്കെ........... ......*. *(തുടരും
No comments:
Post a Comment