സ്വതന്ത്രമായി പറന്നുനടക്കുന്ന പക്ഷികള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ ആവശ്യാനുസരണം ആഹരിക്കുകയും വിശ്രമിക്കുകയും ചെയ്യാം. എന്നാല്‍ അടച്ചിട്ടിരിക്കുന്ന പക്ഷികള്‍ക്ക് അതിന്‍റെ യജമാനനെ ആശ്രയിക്കേണ്ടതായിട്ടുണ്ട്. അതുപോലെയാണ് നമ്മുടെയും അവസ്ഥ! മറ്റുള്ളവരില്‍ നിന്നും കിട്ടുന്ന സന്തോഷം പ്രതീക്ഷിച്ചു കഴിയുമ്പോള്‍ നാം അവരില്‍ ബന്ധനസ്ഥരാണ്. കഴിയുന്നതും സ്വയം ബന്ധനത്തിലാകാതെയും മറ്റുള്ളവരെ തന്നിലേയ്ക്ക് ബന്ധിപ്പിച്ചിടാന്‍ ശ്രമിക്കാതെയും ജീവിക്കണം. വേല എന്തായാലും അതു ചെയ്യുന്നതാണ് സന്തോഷം, കൂലിവാങ്ങുന്നതിലല്ല. പ്രതിഫലത്തിലെ സന്തോഷങ്ങള്‍ നൈമിഷികമാണ്. നിരന്തരം കര്‍മ്മനിരതമാണ് ജീവിതം എന്നതിനാല്‍ പ്രവര്‍ത്തിക്കുന്നതുതന്നെയാണ് സന്തോഷം. ജീവിതം മുഴുവന്‍ അസ്വസ്ഥതയോടെ പണിയെടുക്കുകയും നൈമിഷികമായ പ്രതിഫലങ്ങളില്‍ മാത്രം ആനന്ദിക്കുകയും ചെയ്യുന്നുവല്ലോ! അങ്ങനെ നമ്മുടെ വാക്കുകളില്‍ പരാതികളും പരിഭവങ്ങളും നിരാശയുംകൊണ്ട് നിറയും. ഇതാണ് ബന്ധനം! കൂട്ടിനകത്തുകിടന്ന് തീറ്റിക്കുവേണ്ടി നിലവിളിക്കുന്ന അവസ്ഥ! ചെയ്യുന്ന പ്രവൃത്തികള്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഒരു ജീവിക്കോ സസ്യത്തിനോ വേണ്ടിയായിക്കോട്ടെ അതെല്ലാം ഒരേ ആനന്ദത്തോടെ ചെയ്യാന്‍ കഴിയണം. അപ്പോള്‍ നാം സ്വതന്ത്രരായിരിക്കുന്നു! അവനവന്‍റെ ഉളളിലെ ആനന്ദം നുകരുക. അത് മറ്റുള്ളവരെ ഉപാധി ആക്കിക്കൊണ്ടാകാതിരിക്കണം എന്നുമാത്രം.
ഓം.
krishnakumar kp
ഓം.
krishnakumar kp
No comments:
Post a Comment