*ഗൃഹപ്രവേശം ;*
ഏറ്റവും മികച്ച സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുന്നത്
ഗൃഹനിർമ്മാണ ഘട്ടത്തിൽ ഏറ്റവും അവസാനം നടത്തുന്ന കർമ്മങ്ങളിൽ ഒന്നാണ് ഗൃഹപ്രവേശം. പല സ്ഥലങ്ങളിലും ഇൗ ചടങ്ങിന് ആചാരപരമായ ചില വ്യതിയാനങ്ങൾ കണ്ടുവരാറുണ്ട്. എങ്കിലും പൊതുവായി പാലിക്കപെടേണ്ട ചില രീതികളുണ്ട്. വാസ്തുശാസ്ത്രം അവ വ്യക്തമായി നിർദ്ദേശിച്ചിട്ടുമുണ്ട്.
ഗൃഹാരംഭത്തിനുള്ള മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ഗൃഹപ്രവേശനത്തിനും. എന്നാല്‍, കര്‍ക്കിടകം, കന്നി കുംഭം എന്നീ മാസങ്ങളില്‍ ഗൃഹപ്രവേശം പാടില്ല. സ്ഥിരനക്ഷത്രങ്ങളും മൃദു നക്ഷത്രങ്ങളും (ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം) ഗൃഹപ്രവേശത്തിന് മുഖ്യമാണ്.
ക്ഷിപ്ര നക്ഷത്രങ്ങളും ചര നക്ഷത്രങ്ങളും (അത്തം, അശ്വതി, പൂയം, അവിട്ടം, ചതയം, ചോതി, തിരുവോണം, പുണര്‍തം) ഗൃഹപ്രവേശനത്തിനു സ്വീകരിച്ചാല്‍ പ്രവാസ ദോഷമുണ്ടാവും. ഗൃഹപ്രവേശത്തിനു സ്ഥിരരാശികള്‍ എല്ലാം ശുഭമാണെങ്കിലും ഇടവം രാശിയാണ് അത്യുത്തമം. ചരരാശികളില്‍ ഇടവക്കാലംശകം മറ്റു നിവൃത്തിയില്ലാതെ വന്നാല്‍ സ്വീകരിക്കാം. ഉഭയരാശികള്‍ മധ്യമങ്ങളാണ്.
മേടം രാശിയില്‍ ഗൃഹപ്രവേശം നടത്തിയാല്‍ പ്രവാസവും ഇടവത്തില്‍ സര്വ്വാര്ത്ഥസിദ്ധിയും മിഥുനത്തില് സുഖവും കര്‍ക്കിടകത്തില്‍ നാശവും ചിങ്ങത്തില് രത്നസമൃദ്ധിയും കന്നിയില്‍ സ്ത്രീഭോഗവും തുലാത്തില്‍ വ്യാധിയും വൃശ്ചികത്തില് ധനവും ധനുവില്‍ ഉദയ ദു:ഖങ്ങളും മകരത്തില്‍ മരണവും കുംഭത്തില്‍ പ്രസിദ്ധിയും മീനത്തില്‍ സിദ്ധിയും ഫലങ്ങളാണ്.
ഗൃഹപ്രവേശത്തില്‍ വലത്തോ പൃഷ്ഠത്തിലോ ശുക്രന് നില്‍ക്കുന്നത് ശുഭമാണ്. ഇതരഭാഗത്തിലാണ് ശുക്രന്റെ നിലയെങ്കില്‍ അശുഭവുമാണ്. അതായത്, ശുക്രോദയ രാശികൊണ്ട് പൂര്‍വഗൃഹത്തിലും ദക്ഷിണ ഗൃഹത്തിലും പത്താമിടത്ത് ശുക്രന് നില്ക്കുമ്പോള് പശ്ചിമഗൃഹത്തിലും ദക്ഷിണഗൃഹത്തിലും ഏഴാമിടത്ത് ശുക്രന് നില്ക്കുമ്പോള് പശ്ചിമഗൃഹത്തിലും ഉത്തരഗൃഹത്തിലും നാലാമിടത്ത് ശുക്രന് നില്ക്കുമ്പോള് ഉത്തരഗൃഹത്തിലും പൂര്‍വഗൃഹത്തിലും പ്രവേശം അരുതെന്നാണ് ഒരു പക്ഷം.
കിഴക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന് നില്ക്കുമ്പോള് പൂര്‍വഗൃഹത്തിലും ദക്ഷിണഗൃഹത്തിലും തെക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന് നില്ക്കുമ്പോള് ദക്ഷിണ ഗൃഹത്തിലും പശ്ചിമഗൃഹത്തിലും പടിഞ്ഞാറേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന് നില്ക്കുമ്പോള് പശ്ചിമഗൃഹത്തിലും ഉത്തരഗൃഹത്തിലും വടക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന് നില്ക്കുമ്പോള് ഉത്തരഗൃഹത്തിലും പൂര്‍വഗൃഹത്തിലും പ്രവേശനം അരുത് എന്നാണ് രണ്ടാമത്തെ പക്ഷം.
മേല്‍പ്പറഞ്ഞ രണ്ട് അഭിപ്രായങ്ങളും സ്വീകാര്യങ്ങളാണ്. കര്മ്മകര്ത്താവിന്റെ ഉപചയ രാശികള്‍ ഗൃഹപ്രവേശത്തിന് മുഖ്യങ്ങളാണ്. നൂതനമല്ലാത്ത ഗൃഹത്തില്‍ പുറപ്പെട്ട ദിവസം മുതല്‍ ഒമ്പതാം ദിവസവും ഒമ്പതാം മാസവും പുന:പ്രവേശം നിഷിദ്ധമാണ്. അതുപോലെതന്നെ, മറ്റൊരിടത്തേക്ക് പോയാല്‍ മൂന്നാം ദിവസം അവിടം വിട്ടുപോകരുത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
പൂര്വഗൃഹപ്രവേശത്തിന് രോഹിണിയും മകയിരവും ദക്ഷിണഗൃഹപ്രവേശത്തിന് ഉത്രവും അത്തവും പശ്ചിമഗൃഹപ്രവേശത്തിന് അനിഴവും ഉത്തരഗൃഹപ്രവേശത്തിന് അവിട്ടവും ചതയവും ഉതൃട്ടാതിയും ഉത്തമമായിരിക്കും.
പൂര്‍വ ദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് പൂര്ണ്ണാതിഥികളും ദക്ഷിണദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് നന്ദകളും പശ്ചിമദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് ഭദ്രകളും ഉത്തരദ്വാരമായ ഗൃഹങ്ങളില്‍ പ്രവേശിക്കുന്നതിന് ജയകളും ശുഭമായിരിക്കും.
കേന്ദ്രത്തിലും അഷ്ടമത്തിലും പാപഗ്രഹങ്ങള്‍ നില്ക്കാതെയും പന്ത്രണ്ടാമിടം ശുദ്ധമായും വ്യാഴം ലഗ്നത്തിലും ശുക്രന് കേന്ദ്രത്തിലും പാപഗ്രഹങ്ങള്‍ 3, 6, 11 ഭാവങ്ങളിലും നില്ക്കുമ്പോള് ഇടവമോ കുംഭമോ രാശ്യൂദയ സമയം നൂതനഗൃഹപ്രവേശനത്തിന് അത്യുത്തമമാണ്.ഏറ്റവും മികച്ച സമയമാണ്. ദിവസവും സമയവും തിരഞ്ഞെടുത്താൽ ആ ദിവസിത്തിനു ഒരു ദിവസം മുൻപു തന്നെ പ്രാരംഭകർമ്മങ്ങൾ ആരംഭിച്ചിരിക്കണം. പ്രാരംഭസമയത്ത് പ്രധാനമായും ചെയ്യേണ്ട ഒന്നാണ് കുറ്റുപൂജ. ഗൃഹവുമായി ബന്ധപ്പെട്ട പണികളെല്ലാം തീർത്തശേഷം ശിൽപി ഗൃഹത്തിനെ വീട്ടുടമയെ ഏൽപ്പിക്കുന്ന ചിടങ്ങാണ് കുറ്റുപൂജ. സാധാരണയായി തലേദിവസം രാത്രിയാണ് ഇത് നടക്കുക. കുറ്റുപൂജ ദിവസം ഭവനത്തിന്റെ നിർമ്മിതിയിൽ പങ്കെടുത്ത എല്ലാവരും ഒത്തുചേരും. ഗൃഹനാഥൻ സന്തോഷത്തോടെ ഏവർക്കും സമൃദ്ധമായ ഭക്ഷണം നൽകും. തുടർന്ന് പാരിതോഷികങ്ങളും യഥാവിധി നൽകും.
ആ രാത്രിയിൽ തന്നെ വാസ്തുബലിയും, വാസ്തുപൂജയും, പഞ്ചശിര:സ്ഥാപനവും നടത്തണം. ഗൃഹവും ഗൃഹപരിസരവും പരിശുദ്ധമാക്കുവാനും, ഗൃഹത്തിന് ദോഷങ്ങളകറ്റി വാസ്തുബലം നൽകുവാനുമാണ് വാസ്തുബലി നൽകുന്നത്. വാസ്തുദേവനെ പ്രീതിപ്പെടുത്തുവാനുള്ളതാണ് വാസ്തുപൂജ.
ഗൃഹനിർമ്മാണഘട്ടത്തിലുള്ള വൈകല്യ ദോഷങ്ങൾ മാറുന്നതിനാണ് പഞ്ചശിരഃസ്ഥാപനം നടത്തുന്നത്. സാധാരണയായി മൂത്താശാരിമാരാണ് ഇൗ പൂജകൾ നിർവ്വഹിക്കുന്നത്.
ഗൃഹപ്രവേശദിവസം അതിരാവിലെതന്നെ ഗൃഹം വൃത്തിയാക്കണം. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തണം. വീടും പരിസരവും കുരുത്തോലയും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും, ഗേറ്റുണ്ടെങ്കിൽ അവയുടെ തൂണുകളിൽ കുലവാഴ കെട്ടുകയും ചെയ്യണം. തുടർന്ന് ക്ഷേത്ര തന്ത്രിയെകൊണ്ട് ഗണപതിഹോമം ചെയ്യണം. ഗൃഹത്തിലെ പ്രധാന വാതിലിനു മുന്നിലായി നിറപറയും, നിലവിളക്കും വയ്ക്കണം. കൃത്യമുഹൂർത്തത്തിൽ തന്നെ ഗൃഹനാഥ നിലവിളക്കു കൊളുത്തേണ്ടതാണ്. ദീപം തെളിയിച്ചശേഷം കുടുംബാംഗങ്ങളോടും, അതിഥികളോടുമൊത്ത് ഗൃഹനാഥ വീടിനെ പ്രദിക്ഷണം വയ്ക്കണം. പാൽ നിറച്ച കുടവുമായി ഒരു കുടുംബാംഗം കൂടെയുണ്ടാകണം. പ്രദിക്ഷണശേഷം വലതു കാൽവച്ച് ഗൃഹത്തിനകത്തേക്ക് പ്രവേശിക്കുന്ന ഗൃഹനാഥ വിളക്ക് കിഴക്ക് ദർശനമായി പൂജാമുറിയിൽ വയ്ക്കണം. ഇൗ സമയങ്ങളത്രയും ഗൃഹനാഥയും, കുടുംബംഗങ്ങളും ഇഷ്ടമൂർത്തിയോട് തങ്ങളുടെ എൈശ്വര്യത്തിനായി പ്രാർത്ഥിക്കണം. കുലദേവന്മരും, ദേവതമാരും ഉണ്ടെങ്കിൽ അവർക്ക് മുഖ്യസ്ഥാനം നൽകിവേണം പ്രാർത്ഥിക്കുവാൻ.
അടുക്കളയിൽ പ്രവേശിക്കന്ന ഗൃഹനാഥ ഹോമകുണ്ഡത്തിൽ നിന്നും എടുക്കുന്ന തീ കൊണ്ട് പാല് കാച്ചണം. പശുവിൽ നേരിട്ട് കറന്നെടുത്ത ശുദ്ധമായ പാല് വേണം പാല് കാച്ചുവാനായി ഉപയോഗിക്കേണ്ടത്. വിറക് അടുപ്പിലാണ് പാല് കാച്ചലിന് അഭികാമ്യം. പാല് കാച്ചുന്ന സമയത്ത് കുടുംബത്തിന്റെ എൈശ്വര്യത്തിനായി പ്രാർത്ഥിക്കണം. ശേഷം അതിഥികൾക്കായുള്ള സദ്യ ആരംഭിക്കാം. വിശിഷ്ടമായ ഭക്ഷണം നൽകുന്ന അന്നദാനം എന്ന കർമ്മം ഗൃഹവാസികൾക്ക് നല്ല ഫലങ്ങൾ നൽകും.
ഗൃഹപ്രവേശനകർമ്മം വളരെ പ്രാധാന്യത്തോടുകൂടി ചെ യ്യേണ്ട ഒന്നാണ്. ഒരു കുടുംബം സമൃദ്ധിയോടുകൂടി ഒരായുഷ്ക്കാലം മുഴുവൻ ജീവിക്കാനുള്ളതാണ് അവർ പണിയുന്ന ഗൃഹം. അതിൽ വസിക്കാനുള്ള ആദ്യ പ്രവേശനം ആചാരവിധിപ്രകാരം ഭക്തിപുരസ്സരം നടത്തുകയാണെങ്കിൽ തീർച്ചയായും ആ ഗൃഹത്തിൽ സർവ്വഎെശ്വര്യങ്ങളും ഉണ്ടാകും.
No comments:
Post a Comment