ബ്രഹ്മശക്തി, വിഷ്ണുശക്തി, ശിവശക്തി, എന്നിങ്ങനെ മൂന്നുതരം ശക്തികളുണ്ട്.ഇതിലേതെങ്കിലുമൊന് ന് നിങ്ങളിൽ പ്രബലമായിരിക്കും.* *പുതിയത് സൃഷ്ടിക്കാനുള്ള* *ശക്തിയാണ്*
*ബ്രഹ്മശക്തി.വിഷ്ണുശക്തി* *പരിപാലനത്തിന്റേതാണ്.* *മാറ്റത്തിന്റെയും നവീകരണത്തിന്റെയും നാശത്തിന്റെയും ശക്തിയാണ് ശിവശക്തി.*
*നിങ്ങളിൽ ചിലർക്ക് ബ്രഹ്മ ശക്തിയായിരിക്കും പ്രബലമായിരിക്കുക.* *സൃഷ്ടിപരതയുള്ള നിങ്ങൾക്ക്, അതു കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു എന്നു വരില്ല.* *ഉദാഹരണമായി വളരെ* *സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയുന്ന* *നിങ്ങൾക്ക് അതു*
*നീണ്ടകാലത്തേക്കു നിലനിർത്താൻ കഴിയില്ല.*
*മറ്റു ചിലരിൽ ക്രിയാത്മകത കുറഞ്ഞിരിക്കും.* *പക്ഷെ പരിപാലന ശക്തി കൂടിയിരിക്കും.* *ഉദാഹരണമായി വളരെക്കാലം നീണ്ടു* *നിൽക്കുന്ന*
*സുഹൃദ്‌ബന്ധം* *നിങ്ങൾക്കുണ്ടായേക്കാം.പക്ഷെ പുതിയ സുഹൃത്തുക്കളെ നേടാൻ കഴിയില്ല.* *അത്തരക്കാരിൽ വിഷ്ണുശക്തിയാണ് പ്രബലമായിരിക്കുന്നത്.*
*മറ്റു ചിലരിൽ ശിവശക്തി കൂടുതലായി കാണും.പുതു ചൈതന്യവും മാറ്റവും വരുത്താൻ അവർക്കു കഴിയും.അവർക്ക് വ്യവസ്ഥിതിയെ തന്നെ നശിപ്പിക്കാനും കഴിയും.*
*ഗുരുശക്തി ഈ മൂന്നു ശക്തികളെയും പൂർണ്ണതയോടെ നിങ്ങളിൽ പ്രഫുല്ലമാക്കുന്നു.*
*അതുകൊണ്ട് നിങ്ങളിൽ പ്രബലമായത് ഏതു ശക്തിയാണെന്ന് ആദ്യമായി മനസ്സിലാക്കുക തുടർന്ന് ഗുരുശക്തി നേടിയെടുക്കുക.*
*ഗുരു ശ്രീ ശ്രീ രവിശങ്കർ*
No comments:
Post a Comment