Friday, March 22, 2019

ആകാരാന്ത സ്ത്രീലിംഗ സീതാ ശബ്ദഃ
സീതാ       സീതേ      സീതാഃ
സീതാം      സീതേ      സീതാഃ
സീതയാ   സീതാഭ്യാം   സീതാഭിഃ
സീതായൈ   സീതാഭ്യാം   സീതാഭ്യഃ
സീതായാഃ    സീതാഭ്യാം    സീതാഭ്യ:
സീതായാഃ    സീതയോഃ      സീതാനാം
സീതായാം     സീതയോഃ     സീതാസു
ലതാ, മാലാ, ലജ്ജാ, രമാ etc ഇതുപോലെ.

സർവനാമങ്ങൾ:-
ദകാരാന്തഃ പും.ലിം. തദ്(അവൻ, ആ) ശബ്ദഃ
സഃ = അവൻ, ആ
സഃ     തൗ      തേ
തം       തൗ      താൻ
തേന      താഭ്യാം       തൈഃ
തസ്മൈ     താഭ്യാം     തേഭ്യഃ
തസ്മാത്    താഭ്യാം     തേഭ്യഃ
തസ്യ             തയോഃ        തേഷാം
തസ്മിൻ      തയോഃ       തേഷു

ദകാരാന്തഃ സ്ത്രീ ലിംഗഃ തദ് ശബ്ദഃ (അവൾ ആ)
സാ = അവൾ,ആ
സാ              തേ             താഃ
താം             തേ             താഃ
തയാ           താഭ്യാം         താഭിഃ
തസ്യൈ       താഭ്യാം        താഭ്യഃ
തസ്യാഃ         താഭ്യാം        താഭ്യഃ
തസ്യാഃ          തയോഃ         താസാം
തസ്യാം          തയോഃ         താസു

ദകാരാന്തഃ നപുംസകലിംഗഃ തദ്ശബ്ദഃ (അത്, ആ)
തത് = അത് , ആ     
തത്           തേ          താനി
തത്            തേ          താനി
തൃതീയ മുതൽ സപ്തമി വരെ പും. ലിം. പോലെ തന്നെ.
അതായത് തേന   താഭ്യാം    തൈഃ   Etc.
മേൽ കൊടുത്ത രൂപങ്ങൾ തൽക്കാലം മനഃപാഠമാക്കണമെന്നില്ല.
പട്ടിക നോക്കി ശരിയായ വാക്കും അർത്ഥവും കണ്ടു പിടിക്കാൻ ശീലിച്ചാൽ മതി.
    സഃ രാമഃ, =അവൻ രാമൻ.   സാ സീതാ = അവൾ സീതാ.    തത്  പാത്രം = അതു പാത്രം
തൗ രാമൗ= അവർ രണ്ടു രാമന്മാർ..     തേ സീതേ = അവർ രണ്ടു സീതമാർ
തേ രാമാഃ= അവർ രാമന്മാർ.     താഃ സീതാഃ. = അവർ സീതമാർ
    ഈ വാക്യങ്ങളിലെ സഃ, തൗ, തേ തുടങ്ങിയ സർവനാമങ്ങൾ ഓരോ നാമങ്ങളെ വിശേഷിപ്പിക്കുന്നതിനാൽ വിശേഷണങ്ങളും വിശേഷ്യങ്ങളും ഒരേ ലിംഗം,ഒരേ വചനം, ഒരേ വിഭക്തി ആണെന്നു കാണാം. ഇത് സംസ്കൃതത്തിലെ ഒരു. നിയമമാണ്.
     വിശേഷണ വിശേഷ്യങ്ങൾ ഒരേ ലിംഗ വചന വിഭക്തിയിൽ ആയിരിക്കണം.
താഴെ കൊടുക്കുന്ന വാക്യങ്ങളിലെ നാമങ്ങളുടെയും സർവനാമങ്ങളുടെയും ലിംഗ,വചന,വിഭക്തികൾ എഴുതുക. അവ മേൽ പറഞ്ഞ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.  ക്രിയാപദങ്ങളുടെ  പുരുഷവചനങ്ങൾ കർത്താവിൻറെ പുരുഷവചനങ്ങളോടു യോജിക്കുന്നുണ്ടെന്നും പരിശോധിച്ചു ബോദ്ധ്യപ്പെടുക.  വാക്യങ്ങളുടെ അർത്ഥം സ്വയം എഴുതുക.
1. തൗ ബാലൗ ക്രീഡതഃ
2. തൗ ബാലൗ അംഗണേ ക്രീഡതഃ (അംഗണം= മുറ്റം)
3. തസ്യ വൃക്ഷസ്യ ശാഖായാം ഖഗാഃ വസന്തി(ഖഗഃ= പക്ഷി, വസ്= വസിക്കുക)
4. രാമലക്ഷ്മണൗ വിശ്വാമിത്രേണ സഹ വനം ഗച്ഛതഃ
5. തസ്യാഃ ബാലികായാഃ ഗളേ മാലേ സ്തഃ (ഗളം= കഴുത്ത്, മാലാ= മാല, സ്തഃ =  ഉണ്ട്;  അസ് = ഉണ്ടാകുക.  അസ്തി,  സ്തഃ,  സന്തി)
pradikshanam

No comments: